8th Pay Commission: സബ് ഇൻസ്പെക്ടർമാരുടെ ശമ്പളം എത്ര കൂടും? എട്ടാം ശമ്പളകമ്മീഷനിൽ ഇതെല്ലാം പ്രതീക്ഷിക്കാം…
8th Pay Commission Updates: എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ശമ്പള വർദ്ധനവ് നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു.
ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുതിയ ശമ്പളകമ്മീഷനിൽ ശമ്പളം എത്ര കൂടുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. ലെവൽ-6 (ഗ്രേഡ് പേ-4200) ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിലവിൽ 35,400 രൂപയാണ്. ഫിറ്റ്മെന്റ് ഘടകം, അലവൻസുകൾ, തുടങ്ങിയവ ഉൾപ്പെടെ അവർക്ക് എത്ര ഇൻക്രിമെന്റ് പ്രതീക്ഷിക്കാം?
ലെവൽ 6 ജീവനക്കാരുടെ ശമ്പളം
നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ 6-ൽ വരുന്ന ജീവനക്കാരുടെ, അതായത് ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാർ തുടങ്ങിയവരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്. എട്ടാം ശമ്പള കമ്മീഷനിൽ ഇത് ഗണ്യമായി വർദ്ധിക്കും.
ശമ്പള വർദ്ധനവ് നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. എട്ടാം ശമ്പള കമ്മീഷന് അത് 1.92 ആയിരിക്കുമെന്നാണ് സൂചന. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഫിറ്റ്മെന്റ് ഫാക്ടർ 1.92 മുതൽ 2.86 വരെ ആകാൻ സാധ്യതയുണ്ട്.
ALSO READ: ശമ്പളത്തോടൊപ്പം കുടിശ്ശികയും, ജീവനക്കാർക്ക് കിട്ടും 10 ലക്ഷം!
പ്രതീക്ഷിക്കുന്ന ശമ്പളം
1.92 എന്ന കുറഞ്ഞ ഫിറ്റ്‌മെന്റ് ഫാക്ടർ കണക്കാക്കിയാൽ പോലും ലെവൽ 6 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഏകദേശം 67,968 രൂപയായി വർദ്ധിക്കും. ഇത് 2.86 ആണെങ്കിൽ അടിസ്ഥാന ശമ്പളം ഒരു ലക്ഷം രൂപ കടക്കാനും സാധ്യതയുണ്ട്.
അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ, എച്ച്ആർഎ, ട്രാവൽ അലവൻസ് എന്നിവയും വർദ്ധിക്കുന്നതോടെ ലെവൽ 6 ജീവനക്കാരുടെ ആകെ ശമ്പളം ഏകദേശം 90,000 രൂപയ്ക്കും 1,10,000 രൂപയ്ക്കും ഇടയിലാകാൻ സാധ്യതയുണ്ട്.
എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ?
മുൻ ശമ്പള കമ്മീഷനുകൾ പ്രകാരം, ശുപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് സാധാരണയായി 18 മുതൽ 24 മാസം വരെ എടുക്കാറുണ്ട്. അതിനാൽ, 2027 പകുതിക്ക് മുമ്പ് എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാൻ സാധ്യതയില്ല. രാജ്യത്തെ നിലവിലുള്ള സാമ്പത്തിക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ഓരോ 10 വർഷത്തിലും ഒരു പുതിയ ശമ്പള കമ്മീഷൻ രൂപീകരിക്കപ്പെടുന്നത്.