8th Pay Commission: ശമ്പളത്തോടൊപ്പം കുടിശ്ശികയും, ജീവനക്കാർക്ക് കിട്ടും 10 ലക്ഷം!
8th Pay Commission Arrears: എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും ഫിറ്റ്‌മെൻ്റ് ഫാക്ടറിലും വലിയ മാറ്റമുണ്ടാകും. നിലവിൽ ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.57 ആണ്.
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് എട്ടാം ശമ്പള കമ്മീഷൻ. കമ്മീഷൻ രൂപീകരിച്ചെങ്കിലും അവ നടപ്പിലാക്കാൻ വൈകുകയാണ്. 2025 ഡിസംബർ 31-ന് ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചതിനാൽ, പുതിയ ശമ്പള സ്കെയിൽ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ്. എന്നാൽ ഇതുവരെയും അതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. ബജറ്റിന് മുന്നോടിയായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലും ഫിറ്റ്‌മെൻ്റ് ഫാക്ടറിലും വലിയ മാറ്റമുണ്ടാകും. നിലവിൽ ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.57 ആണ്. എട്ടാം ശമ്പള കമ്മീഷനിൽ ഇത് 2.86 അല്ലെങ്കിൽ 3.68 വരെയായി ഉയർത്താൻ സാധ്യതയുണ്ട്. അടിസ്ഥാന ശമ്പളത്തിലും മാറ്റമുണ്ടാകും. നിലവിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഇത് 26,000 രൂപയോളമായി ഉയർന്നേക്കും.
കുടിശ്ശിക എത്ര?
ഫോർമുല: പുതിയ അടിസ്ഥാന ശമ്പളം – പഴയ അടിസ്ഥാന ശമ്പളം = വ്യത്യാസം (വർദ്ധനവ്)
വ്യത്യാസം × 15 മാസം = ആകെ അടിസ്ഥാന കുടിശ്ശിക
പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാൻ വൈകുന്നതിനാൽ ഇത്തവണ കുടിശ്ശികയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. നിലവിൽ കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം ലഭിച്ച് നടപ്പിലാക്കാൻ ഏകദേശം 15 മാസത്തെ കാലതാമസം എടുത്തേക്കുമെന്നാണ് വിവരം. അതായത്, അത്രയും നാളത്തെ തുക കുടിശ്ശിക ഇനത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
ALSO READ: ക്ഷാമബത്ത കൂടും, ജീവനക്കാർക്ക് കിട്ടുന്നത് ലക്ഷങ്ങൾ; ശമ്പള കമ്മീഷനുകൾ ഡിഎ കണക്കാക്കുന്നത് എങ്ങനെ?
സാധാരണയായി, ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ 18 മുതൽ 24 മാസം വരെ കാലതാമം എടുക്കാറുണ്ട്. 15 മാസത്തിന് ശേഷം 2027 മാർച്ചിലാണ് സർക്കാർ പുതിയ ശമ്പളസ്കെയിൽ നടപ്പിലാക്കുന്നതെങ്കിൽ, 2026 ജനുവരി 1 മുതൽ 2027 മാർച്ച് വരെയുള്ള മുഴുവൻ കുടിശ്ശികയും ജീവനക്കാർക്ക് ഒരേസമയം ലഭിക്കും.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ശമ്പളത്തിൽ 25% മുതൽ 35% വരെ വർദ്ധനവ് ഉണ്ടാകാം. നിങ്ങളുടെ പ്രതിമാസ ശമ്പളം 10,000 രൂപ കൂടിയാൽ, 15 മാസത്തെ കുടിശ്ശിക ഏകദേശം 1.50 ലക്ഷം രൂപയായിരിക്കും. ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന ഉദ്യോഗസ്ഥർക്ക്, ഈ തുക 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാകാം. വർദ്ധിപ്പിച്ച ഡിഎ (ക്ഷാമബത്ത), എച്ച്ആർഎ (വീട് വാടക അലവൻസ്) എന്നിവയും ഇതിനൊപ്പം ചേർക്കുന്നതാണ്.