AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: എട്ടാം ശമ്പള കമ്മീഷനിൽ ശമ്പള വർധന മാത്രമല്ല; കാത്തിരിക്കുന്ന ആ സർപ്രൈസ്

8th Pay Commission News : ഇൻഷുറൻസ് പരിരക്ഷ 1990 ൽ പരിഷ്കരിച്ചു. നാലാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 1990 ജനുവരി 1 മുതൽ, ഒരു യൂണിറ്റിന് സബ്‌സ്‌ക്രിപ്‌ഷൻ 15 രൂപ ആയി വർദ്ധിപ്പിച്ചു. 1990 ജനുവരി 1 ന് മുമ്പ് സർവീസിലുണ്ടായിരുന്ന ജീവനക്കാർക്ക് ഈ മാറ്റം ഓപ്ഷണലായിരുന്നു

8th Pay Commission: എട്ടാം ശമ്പള കമ്മീഷനിൽ ശമ്പള വർധന മാത്രമല്ല; കാത്തിരിക്കുന്ന ആ സർപ്രൈസ്
8th Pay Commission InsuranceImage Credit source: TV9 Network
arun-nair
Arun Nair | Published: 30 May 2025 12:52 PM

പ്രഖ്യാപനമല്ലാതെ എട്ടാം ശമ്പള കമ്മീഷനായി കേന്ദ്ര സർക്കാർ ഒരു പാനൽ രൂപീകരിച്ചിട്ടില്ല. അതു കൊണ്ട് തന്നെ കൂടുതൽ നടപടികൾ ഉടൻ ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്. ജീവനക്കാരുടെ ശമ്പള വർധനക്കൊപ്പം ഇപ്പോൾ മറ്റൊരു വലിയ ആവശ്യം കൂടി ഉയർന്നു വരികയാണ്. ശമ്പളത്തോടൊപ്പം,ജീവനക്കാരുടെ ഇൻഷുറൻസ് പരിരക്ഷയിലെ വർദ്ധനവും ഉയരുന്ന ആവശ്യങ്ങളാണ്. സർക്കാർ ജോലിയിലിരിക്കെ ഒരു ജീവനക്കാരൻ മരിച്ചാൽ, അയാളുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയായി 1,20,000 രൂപ മാത്രമേ ലഭിക്കൂ. ഇത് ഏറ്റവും കൂടുതൽ ബാധകമാകുന്നത് ഗ്രൂപ്പ് എയിലുള്ള ജീവനക്കാർക്കാണ്. മറ്റ് ഗ്രൂപ്പുകളിൽ ഈ തുക വളരെ കുറവാണ്. ഇതിനെതിരെ വളരെക്കാലമായി വലിയ അമർഷം നിലനിൽക്കുന്നുമുണ്ട്. എട്ടാം ശമ്പള കമ്മീഷനിൽ ഇത് 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തിയേക്കുമെന്നാണ് സൂചന.

ഇപ്പോൾ എത്ര ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്?

1982 ജനുവരി 1 മുതലാണ് സർക്കാർ ജീവനക്കാർക്ക് കേന്ദ്ര ഗവൺമെന്റ് എംപ്ലോയീസ് ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം (CGEGIS) പ്രകാരം ഇൻഷുറൻസ് നടപ്പിലാക്കിയത്. ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകുക എന്നതായിരുന്നു ഇതിൻ്റെ ലക്ഷ്യം

ഇൻഷുറൻസ് പരിരക്ഷയും സബ്‌സ്‌ക്രിപ്‌ഷനുകളും

ഗ്രൂപ്പ് എ: ഇൻഷുറൻസ് പരിരക്ഷ 80,000; പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 80

ഗ്രൂപ്പ് ബി: ഇൻഷുറൻസ് പരിരക്ഷ 40,000; പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 40

ഗ്രൂപ്പ് സി: ഇൻഷുറൻസ് പരിരക്ഷ 20,000; പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 20

ഗ്രൂപ്പ് ഡി: ഇൻഷുറൻസ് പരിരക്ഷ 10,000; പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 10

ഭേദഗതികൾ

CGEGIS പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ 1990 ൽ പരിഷ്കരിച്ചു. നാലാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 1990 ജനുവരി 1 മുതൽ, ഒരു യൂണിറ്റിന് സബ്‌സ്‌ക്രിപ്‌ഷൻ 15 ആയി വർദ്ധിപ്പിച്ചു. 1990 ജനുവരി 1 ന് മുമ്പ് സർവീസിലുണ്ടായിരുന്ന ജീവനക്കാർക്ക് ഈ മാറ്റം ഓപ്ഷണലായിരുന്നു, എന്നാൽ അതിനുശേഷം സർവീസിൽ ചേർന്ന ജീവനക്കാർക്ക് ഇത് നിർബന്ധമായിരുന്നു. ലോക്‌സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഈ വിവരം നൽകിയത്.

ഗ്രൂപ്പ് എ: ഇൻഷുറൻസ് പരിരക്ഷ 1,20,000; പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 120

ഗ്രൂപ്പ് ബി: ഇൻഷുറൻസ് പരിരക്ഷ 60,000; പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 60

ഗ്രൂപ്പ് സി: ഇൻഷുറൻസ് പരിരക്ഷ 30,000; പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ 30

എട്ടാം ശമ്പള കമ്മീഷനിൽ എന്തൊക്കെ മാറ്റങ്ങൾ

നിലവിലെ പണപ്പെരുപ്പവും ജീവിതശൈലിയും കണക്കിലെടുക്കുമ്പോൾ, ഇൻഷുറൻസ് പരിരക്ഷ 10 ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്താൻ കഴിയുമെന്നാണ് സൂചന. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനും ചെറുതായി വർദ്ധിപ്പിക്കാവുന്നതാണ് (ഉദാ. 60 ന് പകരം 500). കൂടാതെ, ടേം ഇൻഷുറൻസ് മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ചട്ടക്കൂട് അവതരിപ്പിക്കാനും കഴിയും.

ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ

ഏഴാം ശമ്പള കമ്മീഷൻ CGEGIS ന്റെ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു. 50 ലക്ഷം, 25 ലക്ഷം, 15 ലക്ഷം എന്നീ ഇൻഷുറൻസ് ഓപ്ഷനുകൾ നിർദ്ദേശിക്കപ്പെട്ടു. ഇതിനായി പ്രതിമാസം യഥാക്രമം 5,000, 2,500, 1,500 കിഴിവുകൾ നിർദ്ദേശിച്ചു. എന്നാൽ ഇത് ചെലവേറിയതാണെന്ന് കരുതി ജീവനക്കാർ ഇതിനെതിരെ പ്രതിഷേധിച്ചു. തൽഫലമായി, സർക്കാർ ഈ ശുപാർശകൾ നടപ്പിലാക്കിയില്ല. ഇനി എട്ടാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ അഭിപ്രായം സ്വീകരിച്ച് ഒരു പ്രായോഗിക മാതൃക തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തീരുമാനം എപ്പോൾ വരും?

എട്ടാം ശമ്പള കമ്മീഷന്റെ വിജ്ഞാപനം 2025 ൽ വന്നെങ്കിലും 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. ഇൻഷുറൻസ് പരിരക്ഷ ഇതിൽ ഉൾപ്പെടുത്തിയാൽ, ആ തീയതി മുതൽ പുതിയ ഇൻഷുറൻസ് നിയമം ബാധകമാകും.