8th Pay Commission: അടിസ്ഥാനശമ്പളം ഇനി 69,000 രൂപ, 6% ഇൻക്രിമെന്റ് ആവശ്യപ്പെടാൻ കാരണമെന്ത്?

8th Pay Commission Updates: അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവ്, വീട്ടുവാടക അലവൻസുകൾ തുടങ്ങിയ ആനുകൂല്യങ്ങളിലെല്ലാം വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ഫിറ്റ്മെന്റ് ഫാക്ടർ നിർണായകമാകും. എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചത്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ....

8th Pay Commission: അടിസ്ഥാനശമ്പളം ഇനി 69,000 രൂപ, 6% ഇൻക്രിമെന്റ് ആവശ്യപ്പെടാൻ കാരണമെന്ത്?

പ്രതീകാത്മക ചിത്രം

Published: 

15 Apr 2026 | 11:27 AM

എട്ടാം ശമ്പളകമ്മീഷനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ വാർത്തകളും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവ്, വീട്ടുവാടക അലവൻസുകൾ തുടങ്ങിയ ആനുകൂല്യങ്ങളിലെല്ലാം വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. ഫിറ്റ്മെന്റ് ഫാക്ടർ നിർണായകമാകും. എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട നിരവധി ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ചത്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ….

ജീവനക്കാരുടെ ആവശ്യങ്ങൾ‌‍‌

അടിസ്ഥാനശമ്പളം: പുതിയ ശമ്പളകമ്മീഷനിൽ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. നിലവിൽ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം. എന്നാൽ ജീവതച്ചെലവുകൾ‌ വർദ്ധിച്ചതും പണപ്പെരുപ്പം കണക്കിലെടുത്തും ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി കൂട്ടണമെന്നാണ് ആവശ്യം.

ALSO READ: ജീവനക്കാരുടെ അടിസ്ഥാനശമ്പളം എത്ര, ഡിഎ വർദ്ധനവ് എന്ന്? ഇനി സംശയം വേണ്ട

വാർഷിക ഇൻക്രിമെന്റ്: എട്ടാം ശമ്പളകമ്മീഷനിൽ വാർഷിക ഇൻക്രിമെന്റ് ഉയർത്തണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്. നിലവിൽ മൂന്ന് ശതമാനമാണ്. ഇത് 6 ശതമാനമായി ഉയർത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. ഇതിലൂടെ ജീവനക്കാരുടെ ശമ്പളത്തിൽ ഓരോ വർഷവും ​ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഫിറ്റ്മെന്റ് ഫാക്ടർ: ശമ്പള പരിഷ്കരണത്തിൽ പ്രധാനിയായ ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തിയാൽ താഴെത്തട്ടിലുള്ള ജീവനക്കാർ മുതൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് വരെ വലിയ തോതിലുള്ള ശമ്പള വർദ്ധനവ് ഉണ്ടാകുന്നതാണ്.

Follow Us
ബീൻസ് വാടില്ല, ഇങ്ങനെ ചെയ്തു നോക്കൂ
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി