8th Pay Commission: ഇനി വെറും രണ്ട് ദിവസം, ശമ്പളവും പെൻഷനും കൂടും; എട്ടാം ശമ്പളകമ്മീഷൻ ജനുവരിയിൽ തന്നെ?

8th Pay Commission Updates: 2025 ഡിസംബറിൽ അവസാനിക്കുന്ന ഏഴാം ശമ്പള കമ്മീഷന്റെ തുടർച്ചയായാണ് പുതിയ ശമ്പള കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്. 2026 ജനുവരിയോടെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിട്ടുണ്ട്.

8th Pay Commission: ഇനി വെറും രണ്ട് ദിവസം, ശമ്പളവും പെൻഷനും കൂടും; എട്ടാം ശമ്പളകമ്മീഷൻ ജനുവരിയിൽ തന്നെ?

പ്രതീകാത്മക ചിത്രം

Updated On: 

29 Dec 2025 | 01:37 PM

എട്ടാം ശമ്പള കമ്മീഷന് ജനുവരിയിൽ നടപ്പിലാക്കുമോ എന്ന കാത്തിരിപ്പിലാണ് രാജ്യത്തെ കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും. ജനുവരി മുതൽ അവരുടെ ശമ്പളം വർദ്ധിക്കുമോ എന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഡിസംബർ 31ന് ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിക്കുമെന്നിരിക്കെ, സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള ഔദ്യോ​ഗിത പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നവംബറിൽ രൂപീകരിച്ച എട്ടാം ശമ്പള കമ്മീഷന്റെ നിലവിലെ സ്ഥിതി എന്താണ്? പരിശോധിക്കാം…

 

എന്താണ് കേന്ദ്ര ശമ്പള കമ്മീഷൻ?

 

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള ഘടന, അലവൻസുകൾ, പെൻഷനുകൾ എന്നിവയിലെ മാറ്റങ്ങൾ അവലോകനം ചെയ്യുകയും ശുപാർശ ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിലെ സർക്കാർ നിയമിച്ച ഒരു സ്ഥാപനമാണ് കേന്ദ്ര ശമ്പള കമ്മീഷൻ (CPC).

പണപ്പെരുപ്പം, ജീവിതച്ചെലവ്, രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നതും, ന്യായമായ ശമ്പള സ്കെയിലുകൾ ഉറപ്പാക്കാനും സാധാരണയായി ഓരോ 10 വർഷത്തിലുമാണ് ശമ്പള കമ്മീഷൻ സ്ഥാപിക്കുന്നത്.

 

എട്ടാം ശമ്പള കമ്മീഷൻ

 

2025 ഡിസംബറിൽ അവസാനിക്കുന്ന ഏഴാം ശമ്പള കമ്മീഷന്റെ തുടർച്ചയായാണ് പുതിയ ശമ്പള കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്.

2026 ജനുവരിയോടെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നത് 49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തോളം പെൻഷൻകാർക്കും ഗുണം ചെയ്യും.

ALSO READ: ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർദ്ധനവ്, 46,260 രൂപ വരെ ഉയർന്നേക്കും

 

എട്ടാം ശമ്പള കമ്മീഷന്റെ സ്ഥിതി എന്താണ്?

 

ജനുവരി മുതൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ വ്യക്തമായി ഉത്തരം നൽകിയിട്ടില്ല. ജനുവരിയോടെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന്  മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

2025 ഡിസംബർ 8 ന് പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, തിരു തങ്ക തമിഴ്സെൽവൻ, പി ഗണപതി രാജ്കുമാർ, ധർമ്മേന്ദ്ര യാദവ് എന്നിവരുടെ ചോദ്യത്തിന്, കമ്മീഷൻ ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ റഫറൻസ് നിബന്ധനകൾ (ToR) അംഗീകരിച്ചിട്ടുണ്ടെന്നുമാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്.

 

എട്ടാം ശമ്പള കമ്മീഷനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?

 

ഡിജിറ്റലൈസേഷനും പുതിയ ഭരണസംവിധാനവും കാരണം അപ്രസക്തമായ ചില അലവൻസുകൾ നീക്കം ചെയ്യപ്പെട്ടേക്കാം.

സമാന സ്വഭാവമുള്ള അലവൻസുകൾ സംയോജിപ്പിക്കാനും സാധ്യതയുണ്ട്.

പുതിയ ശമ്പള ഘടനയിൽ അടിസ്ഥാന ശമ്പളവും ഡിഎയും (ക്ഷാമബത്ത) ആയിരിക്കും പ്രധാന ശ്രദ്ധാകേന്ദ്രം.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും യാത്രാ അലവൻസ്, സ്പെഷ്യൽ ഡ്യൂട്ടി അലവൻസ്, മൈനർ റീജിയണൽ അലവൻസുകൾ, ചില ഡിപ്പാർട്ട്മെന്റൽ അലവൻസുകൾ എന്നിവ നിർത്തലാക്കുമെന്നാണ് വിവരം.

ഇതിൽ പഴയ ക്ലറിക്കൽ അല്ലെങ്കിൽ ടൈപ്പിംഗ് അലവൻസും ഉൾപ്പെടുന്നുണ്ട്.

സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
ഇനാനും ആരോണും; U19 ലോകകപ്പിലെ മലയാളികൾ
അത്താഴം കഴിച്ച ഉടനെ തന്നെ ഉറങ്ങാറുണ്ടോ?
Viral Video: അമിതമായാൽ, ലോഡും നിലത്താകും
Viral Video: സെക്യൂരിറ്റിയൊക്കെ കുഞ്ഞാവക്ക് എന്ത്?
വേലിക്ക് മുകളിൽ മഞ്ഞ് കളയുന്ന അണ്ണാൻ
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍