AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: വെറും മൂന്ന് വര്‍ഷം മതി; ഈ എസ്‌ഐപികളില്‍ നിക്ഷേപിക്കാം, ഫലമുറപ്പ്

Best Mutual Fund SIPs: ഒരു ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പായി വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആ ഫണ്ട് നല്‍കിയ റിട്ടേണ്‍ തന്നെയാണ് പ്രധാനം. മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതിനായി മികച്ച എസ്‌ഐപി അന്വേഷിക്കുകയാണെങ്കില്‍ ഇതാ ഏറ്റവും മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍.

SIP: വെറും മൂന്ന് വര്‍ഷം മതി; ഈ എസ്‌ഐപികളില്‍ നിക്ഷേപിക്കാം, ഫലമുറപ്പ്
എസ്‌ഐപിImage Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 29 Jul 2025 14:26 PM

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപികളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണോ നിങ്ങള്‍? ഒരു ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പായി വിവിധ ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആ ഫണ്ട് നല്‍കിയ റിട്ടേണ്‍ തന്നെയാണ് പ്രധാനം.

മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതിനായി മികച്ച എസ്‌ഐപി അന്വേഷിക്കുകയാണെങ്കില്‍ ഇതാ ഏറ്റവും മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍.

ബന്ധന്‍ സ്‌മോള്‍ ക്യാപ് ഫണ്ട്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബന്ധന്‍ സ്‌മോള്‍ ക്യാപ് ഫണ്ട് 33.16 ശതമാനം XIRR വാഗ്ദാനം ചെയ്തു. 10,000 രൂപയുടെ പ്രതിമാസം എസ്‌ഐപി നിക്ഷേപം 5.73 ലക്ഷം രൂപയായാണ് വളര്‍ന്നത്.

ഇന്‍വെസ്‌കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ട്

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍വെസ്‌കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ട് 31.51 ശതമാനം XIRR വാഗ്ദാനം ചെയ്തു. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി നിക്ഷേപം ഇപ്പോള്‍ 5.61 ലക്ഷമാണ്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ് ഫണ്ട്

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ് ഫണ്ട് 31.47 ശതമാനം XIRR വാഗ്ദാനം ചെയ്തു. 10,000 രൂപയുടെ എസ്‌ഐപി 5.60 ലക്ഷമാകുമായിരുന്നു.

മോത്തിലാല്‍ ഓസ്വാള്‍ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട്

മൂന്ന് വര്‍ഷത്തിനുള്ളില്‍ മോട്ടിലാല്‍ ഓസ്വാള്‍ ലാര്‍ജ് ക്യാപ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് XIRR 29.58 ശതമാനം വാഗ്ദാനം ചെയ്തു. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി നിക്ഷേപം 5.47 ലക്ഷം രൂപയാകുമായിരുന്നു.

Also Read: Retirement Investment: 40 വയസ് തൊട്ട് റിട്ടയര്‍മെന്റ് പ്ലാനിങ് ആരംഭിക്കാം; എത്ര രൂപ നിക്ഷേപിക്കണമെന്ന് അറിയാമോ?

മോത്തിലാല്‍ ഓസ്വാള്‍ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട്

മൂന്ന് വര്‍ഷത്തിനുള്ളില്‍ മോത്തിലാല്‍ ഓസ്വാള്‍ ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ഫണ്ട് 27.99 ശതമാനം XIRR വാഗ്ദാനം ചെയ്തു. 10,000 രൂപയുടെ പ്രതിമാസ എസ്‌ഐപി നിക്ഷേപം ഇപ്പോള്‍ 5.35 ലക്ഷം രൂപയാകുമായിരുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.