Retirement Investment: 40 വയസ് തൊട്ട് റിട്ടയര്‍മെന്റ് പ്ലാനിങ് ആരംഭിക്കാം; എത്ര രൂപ നിക്ഷേപിക്കണമെന്ന് അറിയാമോ?
SIP Retirement Investment Benefits: 45,000 രൂപ പ്രതിമാസ ചെലവുള്ള 40 വയസുള്ള ഒരാളാണ് നിങ്ങളെങ്കില്‍ പണപ്പെരുപ്പം കണക്കിലെടുത്ത് ജീവിതകാലം മുഴുവന്‍ 45,000 രൂപ വാര്‍ഷിക വളര്‍ച്ചയോടെ റിട്ടേണ്‍ ലഭിക്കണമെങ്കില്‍ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം.
വിരമിക്കല്‍ കാലഘട്ടത്തിനായി നിക്ഷേപം ആരംഭിച്ചിട്ടില്ലാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഒട്ടും പേടിക്കേണ്ടാ, ഇതിപ്പോള്‍ നിങ്ങള്‍ക്ക് 40ാം വയസാണെങ്കിലും ഉടനടി നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഏത് പ്രായത്തില്‍ നിക്ഷേപം ആരംഭിച്ചാലും മികച്ചത് നോക്കി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. വിരമിച്ചതിന് ശേഷം മരണം വരെയുള്ള ആവശ്യത്തിനായുള്ള തുകയാണ് നിങ്ങള്‍ ഈ നിക്ഷേപത്തിലൂടെ ഉണ്ടാക്കാന്‍ പോകുന്നത്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയില്‍ നിങ്ങളുടെ റിട്ടയര്‍മെന്റ് കാലത്തേക്കായുള്ള നിക്ഷേപം നടത്താം. 45,000 രൂപ പ്രതിമാസ ചെലവുള്ള 40 വയസുള്ള ഒരാളാണ് നിങ്ങളെങ്കില്‍ പണപ്പെരുപ്പം കണക്കിലെടുത്ത് ജീവിതകാലം മുഴുവന്‍ 45,000 രൂപ വാര്‍ഷിക വളര്‍ച്ചയോടെ റിട്ടേണ്‍ ലഭിക്കണമെങ്കില്‍ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം.
കോര്‍പ്പസ് കണക്കാക്കുന്നതിലുള്ള ഘടകങ്ങള്‍
- നിലവിലെ പ്രായം
- വിരമിക്കല്‍ പ്രായം
- ആയുര്‍ദൈര്‍ഘ്യം
- പണപ്പെരുപ്പ നിരക്ക്
- വിരമിക്കലിന് മുമ്പുള്ള വാര്‍ഷിക റിട്ടേണ്‍
- വിരമിക്കലിന് ശേഷമുള്ള വാര്‍ഷിക വരുമാനം
കണക്കാക്കല്‍
- ഇപ്പോഴത്തെ പ്രായം- 40 വയസ്
- വിരമിക്കല്‍ പ്രായം- 60 വയസ്
- ആയുര്‍ദൈര്‍ഘ്യം- 80 വയസ്
- പണപ്പെരുപ്പ നിരക്ക്- 6 ശതമാനം
- വിരമിക്കലിന് മുമ്പുള്ള വാര്‍ഷിക വരുമാനം- 12 ശതമാനം
- വിരമിക്കലിന് ശേഷമുള്ള വാര്‍ഷിക വരുമാനം- 7 ശതമാനം
- നിലവിലുള്ള വിരമിക്കല്‍ കോര്‍പ്പസ്- 0
- നിങ്ങളുടെ നിലവിലെ ചെലുകള്‍ 45,000 രൂപയാണെങ്കില്‍ ഭാവിയിലെ ചെലവുകള്‍
40 വയസുള്ള ഒരാളെന്ന നിലയില്‍ നിങ്ങളുടെ പ്രതിമാസ ചെലവുകള്‍ 6 ശതമാനം പണപ്പെരുപ്പ നിരക്കില്‍ 45,000 രൂപയാണെങ്കില്‍, 60 വയസില്‍ ചെലവുകള്‍ പ്രതിമാസം 1,44,321 രൂപയായിരിക്കും. 80 വയസിലാണെങ്കില്‍ 462,857 രൂപയും.




60 വയസില്‍ ആവശ്യമായി വരുന്ന ഏകദേശ വാര്‍ഷിക തുക 17,31,853.1 രൂപയാണ്. വിരമിക്കലിന് ശേഷമുള്ള വാര്‍ഷിക വരുമാനം 7 ശതമാനവും, പണപ്പെരുപ്പം 6 ശതമാനവും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപത്തിന്റെ യഥാര്‍ത്ഥ വരുമാന നിരക്ക് 0.94 ശതമാനത്തിലായിരിക്കും.
അതിനാല്‍ തന്നെ പ്രതിമാസം 34,492 രൂപയുടെ എസ്‌ഐപി നിക്ഷേപം 3,17,27,605 രൂപയുടെ വിരമിക്കല്‍ ലക്ഷ്യം കൈവരിക്കാന്‍ നിങ്ങളെ സഹായിച്ചേക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.