AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Retirement Investment: 10 കോടിയ്ക്കായി 19,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയോ അല്ലെങ്കില്‍ ലംപ്‌സം നിക്ഷേപമോ നല്ലത്?

SIP VS Lump Sum Investment: എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും എളുപ്പത്തില്‍ നിങ്ങള്‍ക്ക് മികച്ച സമ്പാദ്യം സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്. വിവിധ കാലങ്ങളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്നതിന് പുറമെ ഒരു വലിയ തുക ഒരുമിച്ച് ലംപ്‌സം നിക്ഷേപമായും നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ ഇടാവുന്നതാണ്.

Retirement Investment: 10 കോടിയ്ക്കായി 19,000 രൂപയുടെ പ്രതിമാസ എസ്‌ഐപിയോ അല്ലെങ്കില്‍ ലംപ്‌സം നിക്ഷേപമോ നല്ലത്?
പ്രതീകാത്മക ചിത്രം Image Credit source: Guido Mieth/DigitalVision/Getty Images
Shiji M K
Shiji M K | Updated On: 27 Jul 2025 | 04:11 PM

മ്യൂച്വല്‍ ഫണ്ടുകളില്‍ സ്ഥിരമായി നടത്തുന്ന നിക്ഷേപമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. ദിവസേന, ആഴ്ചയില്‍, പ്രതിമാസം, ത്രൈമാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ വിവിധ കാലയളവുകളില്‍ നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ നിക്ഷേപം നടത്താവുന്നതാണ്.

എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും എളുപ്പത്തില്‍ നിങ്ങള്‍ക്ക് മികച്ച സമ്പാദ്യം സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്. വിവിധ കാലങ്ങളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്നതിന് പുറമെ ഒരു വലിയ തുക ഒരുമിച്ച് ലംപ്‌സം നിക്ഷേപമായും നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ ഇടാവുന്നതാണ്.

പ്രതിമാസം 19,000 രൂപ എസ്‌ഐപിയില്‍ 35 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ അവര്‍ക്ക് 10 കോടി രൂപ വിരമിക്കല്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും. ഇത് 25 വയസില്‍ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ മാത്രമാണ് സാധ്യമാകുന്നത്.

  • പ്രായം- 25 വയസ്
  • പ്രതിമാസ എസ്‌ഐപി- 19,000 രൂപ
  • നിക്ഷേപ തുക- 79,80,000 രൂപ
  • വര്‍ഷങ്ങളുടെ എണ്ണം- 35
  • വരുമാനം- 9,67,25,791 രൂപ
  • മെച്യൂരിറ്റി തുക- 10,47,05,791 രൂപ

എന്നാല്‍ ഒരു വ്യക്തി 35 വര്‍ഷത്തേക്ക് 19,00,000 രൂപയുടെ ലംപ്‌സം നിക്ഷേപം നടത്തിയാല്‍ 10 കോടി വിരമിക്കല്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും.

  • പ്രായം- 25 വയസ്
  • നിക്ഷേപിച്ച തുക- 19,00,000 രൂപ
  • വര്‍ഷങ്ങളുടെ എണ്ണം- 35
  • പ്രതീക്ഷിക്കുന്ന വരുമാനം- 9,84,19,277 രൂപ
  • മെച്യൂരിറ്റി തുക- 10,03,19,277 രൂപ

എന്നാല്‍ ലംപ്‌സം നിക്ഷേപത്തെ അപേക്ഷിച്ച് എസ്‌ഐപി നിക്ഷേപം വഴി നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം നേടാന്‍ സാധിക്കും. 35 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ലംപ്‌സം നിക്ഷേപം വഴി നേടുന്നതിനേക്കാള്‍ കൂടുതല്‍ തുക നേടാനാകും എന്ന് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ നിക്ഷേപത്തുക വര്‍ധിപ്പിക്കാനും സാധിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.