Air India Express: പ്രവാസികളേ കുറഞ്ഞ ചെലവില്‍ നാട്ടിലെത്തണോ? ചെയ്യേണ്ടത് ഇത്രമാത്രം
How to Get Air India Discount: ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകള്‍ക്ക് 250 രൂപയുടെയും അന്താരാഷ്ട്ര യാത്രകള്‍ക്ക് 600 രൂപയുടെയും അധിക കിഴിവും ഉണ്ട്.
പ്രവാസികള്‍ക്ക് പുത്തന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയര്‍ ഇന്ത്യയുടെ ബുക്ക് ഡയറക്ട് ക്യാമ്പയ്‌ന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവ് ടിക്കറ്റുകളെടുക്കുമ്പോള്‍ ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രമോ കോഡിലൂടെയാണ് കിഴിന് നേടാനാകുക. ആപ്പ് വഴിയാണ് നിങ്ങള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതെങ്കില്‍ കണ്‍വീനിയന്‍സ് ഫീസ് ഉണ്ടാകില്ല.
വെബ്‌സൈറ്റില്‍ airindiaexpress.com നെറ്റ് ബാങ്കിങ് പേയ്‌മെന്റ് നടത്തുന്നവര്‍ക്കും ഫീസ് ഉണ്ടായിരിക്കുന്നതല്ല. കമ്പനിയുടെ 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സര്‍വീസുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. കൂടാതെ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആറ് ശതമാനം വരെ കിഴിവും ലഭിക്കുന്നതാണ്. സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് 50 ശതമാനം അധിക കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം ഉള്‍പ്പെടെ 70 ശതമാനം വരെ കിഴിവില്‍ നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
കുറഞ്ഞ തുകയടച്ച് ഏഴ് ദിവസം വരെ ടിക്കറ്റ് നിരക്ക് ലോക്ക് ചെയ്ത് വെക്കാവുന്ന ഫെയര്‍ ലോക്ക് സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര യാത്രകള്‍ക്ക് 250 രൂപയുടെയും അന്താരാഷ്ട്ര യാത്രകള്‍ക്ക് 600 രൂപയുടെയും അധിക കിഴിവും ഉണ്ട്.




വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി ഭക്ഷണം ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വിലക്കിഴിവും ലഭിക്കും. വിദേശ യാത്രയ്ക്ക് 18 മണിക്കൂറും ആഭ്യന്തര യാത്രകള്‍ക്ക് 12 മണിക്കൂര്‍ മുമ്പും ഭക്ഷണം ബുക്ക് ചെയ്യാം. ഇതിനെല്ലാം പുറമെ ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര നടത്തുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എക്‌സ്പ്രസ് ലൈറ്റ്, 15 കിലോ ചെക്ക് ഇന്‍ ബാഗേജുമായി യാത്ര നടത്തുന്നവര്‍ക്ക് എക്‌സ്പ്രസ് വാല്യൂ എന്നിവയും തിരഞ്ഞെടുക്കാം. കൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബിസ് നിരക്കില്‍ 25 ശതമാനം കിഴിവും ആഭ്യന്തര യാത്രകളില്‍ ബിസ് അപ്‌ഗ്രേഡില്‍ 20 ശതമാനം കിഴിവും ലഭിക്കുന്നതാണ്.