AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GST 2.0 Rate Cut: ഹോണ്ട കാറുകള്‍ക്ക് 95,500 രൂപയുടെ വിലക്കിഴിവ്; ഉടന്‍ തന്നെ ഈ മോഡലുകള്‍ സ്വന്തമാക്കൂ

Honda Car Discount After GST: വിവിധ കമ്പനികള്‍ അവരുടെ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജിഎസ്ടി ഇളവുകളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി.

GST 2.0 Rate Cut: ഹോണ്ട കാറുകള്‍ക്ക് 95,500 രൂപയുടെ വിലക്കിഴിവ്; ഉടന്‍ തന്നെ ഈ മോഡലുകള്‍ സ്വന്തമാക്കൂ
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Published: 12 Sep 2025 14:12 PM

2025ലെ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കാരണം വമ്പന്‍ വിലക്കുറവാണ് പല ഉത്പന്നങ്ങള്‍ക്കും ലഭിക്കുന്നത്. വിവിധ കമ്പനികള്‍ അവര്‍ നല്‍കുന്ന സേവനത്തിന്റെ പുതുക്കിയ നിരക്ക് പുറത്തുവിട്ട് കഴിഞ്ഞു. വാഹനങ്ങള്‍ വാങ്ങിക്കാനായി കാത്തിരുന്നവര്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. താങ്ങാനാകുന്ന വിലയില്‍ ഇഷ്ടവാഹനം ഉടന്‍ തന്നെ വാങ്ങാം.

വിവിധ കമ്പനികള്‍ അവരുടെ ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജിഎസ്ടി ഇളവുകളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി. നിലവില്‍ ഹോണ്ട നല്‍കുന്ന ഉത്സവകാല ഓഫറുകള്‍ക്ക് പുറമെ ജിഎസ്ടി കിഴിച്ചതിന് ശേഷമുള്ള പുത്തന്‍ വിലയോടെ നിങ്ങള്‍ക്ക് വാഹനം സ്വന്തമാക്കാനാകും. വിവിധ മോഡലുകള്‍ക്ക് ലഭിക്കുന്ന വിലക്കിഴിവ് വിശദമായി തന്നെ പരിശോധിക്കൂ

രണ്ടാം തലമുറ അമേസ് മോഡലുകള്‍ക്ക് വില 72,800 രൂപ വരെ കുറയ്ക്കാന്‍ ഹോണ്ട പദ്ധതിയിടുന്നു. ആറ് വകഭേദങ്ങളില്‍ ലഭ്യമായ മൂന്നാം തലമുറ അമേസിന്റെ വില 95,500 രൂപ വരെയും കുറയും. നിലവില്‍, രണ്ട് അമേസ് മോഡലുകള്‍ക്കും 29% ജിഎസ്ടി (1% നഷ്ടപരിഹാര സെസ് ഉള്‍പ്പെടെ) ഉണ്ട്, ഇത് സെപ്റ്റംബര്‍ 22 മുതല്‍ 18% ആയി കുറയും.

11.9 ലക്ഷം മുതല്‍ 16.73 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയുള്ള ഒമ്പത് വേരിയന്റുകളിലാണ് ഹോണ്ട എലിവേറ്റ് എസ്യുവി വില്‍പ്പനയ്ക്ക് എത്തുന്നത്. പ്രീമിയം എസ്യുവിയുടെ വിലയില്‍ ഹോണ്ട 58,400 രൂപ വരെ കുറവുവരുത്തും. ഹോണ്ട സിറ്റി സെഡാന്‍ എട്ട് വേരിയന്റുകളിലായി ലഭ്യമാണ്, 12.4 ലക്ഷം മുതല്‍ 16.6 ലക്ഷം രൂപ വരെ വിലയുള്ളത്. ഇതിന് 57,500 രൂപ വിലക്കുറവ് ലഭിക്കും.

Also Read: GST Slab: സോപ്പ്, എണ്ണ, പൊറോട്ട…ജിഎസ്ടി പരിഷ്കരണത്തിൽ എന്തിനൊക്കെ വില കുറയും, വില കൂടും?

ഇന്ത്യയില്‍ ഹോണ്ടയ്ക്ക് സിറ്റിയ്ക്ക് വലിയ ഡിമാന്റായിരുന്നുവെങ്കിലും സെഡാനുകളുടെ മൊത്തത്തിലുള്ള ലഭ്യത അതിന്റെ ജനപ്രീതിക്ക് മങ്ങലേല്‍പ്പിച്ചു. ഇഎച്ച്ഇവി ഹൈബ്രിഡ് വേരിയന്റിലും ഹോണ്ട സിറ്റി ലഭ്യമാണ്. എന്നാല്‍ ഈ മോഡലിന് വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ല. പെട്രോള്‍ മോഡലുകളിലേതുപോലെ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഇളവുകളൊന്നും പ്രഖ്യാപിക്കാത്തതിനാല്‍ പഴയ ജിഎസ്ടി നിരക്ക് ഈടാക്കുന്നത് തുടരും.