AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Air india offers : വമ്പൻ ഓഫറുമായി എയർ ഇന്ത്യ, 1499 രൂപ മുതൽ വിമാന ടിക്കറ്റുകൾ

Air India's Grand Freedom Festival Sale: യു കെ, യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.

Air india offers : വമ്പൻ ഓഫറുമായി എയർ ഇന്ത്യ, 1499 രൂപ മുതൽ വിമാന ടിക്കറ്റുകൾ
Air India Ticket OfferImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 10 Aug 2025 16:30 PM

കൊച്ചി: എയർ ഇന്ത്യ നമസ്തേ വേൾഡ് ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. ആഭ്യന്തര യാത്രകൾക്ക് 1499 രൂപ മുതൽ അന്താരാഷ്ട്ര റൗണ്ട് ട്രിപ്പുകൾക്ക് 12310 മുതൽ ആണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 15 രാത്രി 11. 59 വരെയാണ്. ഈ ഓഫറിലൂടെ ടിക്കറ്റുകൾ ഉപയോഗിച്ചു 2026 മാർച്ച് 31 വരെ യാത്ര ചെയ്യാൻ സാധിക്കും.

എയർ ഇന്ത്യയുടെ വെബ്സൈറ്റ് മൊബൈൽ ആപ്പ് എയർപോർട്ട് ടിക്കറ്റ് ഓഫീസുകൾ ട്രാവൽ ഏജന്റ് മാർക്ക് എന്നിവരുടെ സഹായത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ കൺവീനിയൻസ് ഫീസ് ഉണ്ടായിരിക്കില്ല. കൂടാതെ FLYAI എന്ന കോഡ് ഉപയോഗിച്ചാൽ ആയിരം രൂപ വരെയും വിസക്കാർഡ് ഉടമകൾക്ക് VISAFLY കോഡ് ഉപയോഗിച്ച് 2500 രൂപ വരെ കിഴിവ് ലഭിക്കും.

ഈ ഓഫറിനൊപ്പം അധിക ലഗേജന് 60 ശതമാനം വരെയും ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കുന്നതിന് 15 ശതമാനം വരെയും ഇളവുകൾ ലഭ്യമാണ്. തെരഞ്ഞെടുത്ത റൂട്ടുകൾ മാത്രമേ ഈ നിരക്കുകൾ ലഭ്യമാകു. യു കെ, യൂറോപ്പ്, കാനഡ, ഓസ്ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.