AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sthree Suraksha Pension: സ്ത്രീ സുരക്ഷാ പദ്ധതിയിലെ അക്ഷയ സർവീസ് ചാർജ് 40 രൂപ; സർക്കുലർ പുറത്തിറക്കി സർക്കാർ

Sthree Suraksha Akshaya Charge: സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള അക്ഷയ സർവീസ് ചാർജ് നിശ്ചയിച്ചു. സർക്കാർ തന്നെയാണ് നിർദ്ദേശം നൽകിയത്.

Sthree Suraksha Pension: സ്ത്രീ സുരക്ഷാ പദ്ധതിയിലെ അക്ഷയ സർവീസ് ചാർജ് 40 രൂപ; സർക്കുലർ പുറത്തിറക്കി സർക്കാർ
അക്ഷയ കേന്ദ്രംImage Credit source: Social Media
Abdul Basith
Abdul Basith | Published: 04 Jan 2026 | 06:34 AM

സ്ത്രീ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കുള്ള അക്ഷയ സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ. 40 രൂപയാണ് ഈ സേവനങ്ങൾക്ക് ഈടാക്കാനാവുക. രേഖകളുടെ സ്കാനിങിനും പ്രിൻ്റിങിനും നിലവിലെ സർക്കാർ നിർദ്ദേശപ്രകാരമുള്ള തുക ഈടാക്കാവുന്നതാണ്.

സ്ത്രീ സുരക്ഷാ പദ്ധതി രജിസ്ട്രേഷനും മറ്റ് അനുബന്ധ സേവനങ്ങൾക്കുമുള്ള സർവീസ് ചാർജാണ് 40 രൂപ. സംസ്ഥാനത്തെ മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുകടെയോ ഗുണഭോക്തരല്ലാത്തതും അർഹതയുള്ളവരുമായ സ്ത്രീകൾക്ക് മാസം 1000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയാണ് സ്ത്രീ സുരക്ഷാ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അപേക്ഷ സമർപ്പിക്കണം.

Also Read: Streesuraksha: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ, ഇന്ന് മുതൽ അപേക്ഷിക്കാം; അവസരം ആർക്കെല്ലാം?

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ്‌വുമൺസിനുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ റേഷൻ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് റേഷൻ കാർഡ്) എന്നിവയിൽ പെടുന്നവർക്കാണ് അപേക്ഷിക്കാനാവുക.

കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയത്. ഇതുവരെ എട്ടരലക്ഷത്തിന് മുകളിൽ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം അറിയിച്ചു.