AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

12th Pay Commission: ജീവനക്കാർക്ക് മാർച്ച് മുതൽ കൂടിയ ശമ്പളം, പരിഷ്കരണം ബജറ്റിനു മുൻപ് എന്നു സൂചന, പെൻഷൻ വിഷയത്തിലും തീരുമാനം

Salary Revision and Pension Decision Expected Ahead of Budget: അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങ് വർധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയരും. മൊത്തം ശമ്പളത്തിൽ ഏകദേശം 38 ശതമാനം വർധനവുണ്ടാകാനാണ് സാധ്യത.

12th Pay Commission: ജീവനക്കാർക്ക് മാർച്ച് മുതൽ കൂടിയ ശമ്പളം, പരിഷ്കരണം ബജറ്റിനു മുൻപ് എന്നു സൂചന, പെൻഷൻ വിഷയത്തിലും തീരുമാനം
പ്രതീകാത്മക ചിത്രം Image Credit source: PM Images/Stone/Getty Images
Aswathy Balachandran
Aswathy Balachandran | Updated On: 04 Jan 2026 | 07:38 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണം ബജറ്റിനു മുൻപ് പ്രഖ്യാപിച്ചേക്കും. മാർച്ചിൽ പരിഷ്കരിച്ച ശമ്പളം കൈമാറുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. 2024 ജൂലായ്‌ ഒന്നു മുതലുള്ള മുൻകാലപ്രാബല്യത്തോടെയായിരിക്കും പരിഷ്കരണം നടപ്പിലാക്കുക എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

 

പ്രധാന മാറ്റങ്ങളും പ്രഖ്യാപനങ്ങളും

 

അടിസ്ഥാന ശമ്പളത്തിന്റെ 1.38 മടങ്ങ് വർധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയരും. മൊത്തം ശമ്പളത്തിൽ ഏകദേശം 38 ശതമാനം വർധനവുണ്ടാകാനാണ് സാധ്യത. വിവാദമായ പങ്കാളിത്ത പെൻഷന് പകരം ‘അഷ്വേർഡ് പെൻഷൻ സ്കീം’ നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നിശ്ചിത പെൻഷൻ ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം വർദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.

ALSO READ: ആറും ഏഴും പിന്നിട്ട് എട്ടിലേക്ക്; ശമ്പള വർദ്ധനവ് എത്രയാകും, കാര്യക്കാരനായി ഫിറ്റ്മെന്റ് ഘടകം!

തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2,500 രൂപയിലേക്ക് ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കാനുള്ള നിർണ്ണായക തീരുമാനവും ബജറ്റിലുണ്ടാകും. കുടിശ്ശികയുള്ള ഡി.എ നൽകുന്ന കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. ഈ തുക പി.എഫിൽ ലയിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

 

സാമ്പത്തിക ആഘാതം

 

നിലവിൽ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനമായ 93,000 കോടി രൂപയിൽ 70,000 കോടിയും ചെലവഴിക്കുന്നത് ശമ്പളത്തിനും പെൻഷനുമായാണ്. പുതിയ പരിഷ്കരണം വരുന്നതോടെ നികുതി വരുമാനം പൂർണ്ണമായും ഈ ആവശ്യങ്ങൾക്കായി നീക്കിവെക്കേണ്ടി വരുമെന്നത് ഖജനാവിന് വലിയ വെല്ലുവിളിയാകും.
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ സർവീസ് സംഘടനകൾ ജനുവരി 12, 13 തീയതികളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരത്തിന് പിന്നാലെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് സാധ്യത.