5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Amazon Great Indian Festival Sale: പ്രൈം മെമ്പറാണോ? ദാ ഇന്ന് അര്‍ധരാത്രി മുതല്‍ ആമസോണില്‍ ഓഫറുകളുടെ പൊടിപൂരം

Amazon Great Indian Festival Early Deals: ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി എന്തിനും വമ്പന്‍ ഡീലുകളാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൈം അംഗങ്ങളായിട്ടുള്ളവര്‍ക്ക് പരിമിത സമയത്ത് ഓഫറുകളും എക്‌സ്‌ക്ലുസീവ് ഡിസ്‌കൗണ്ടുകളും മാക്‌സിമം പ്രയോജനപ്പെടുത്താവുന്നതാണ്.

Amazon Great Indian Festival Sale: പ്രൈം മെമ്പറാണോ? ദാ ഇന്ന് അര്‍ധരാത്രി മുതല്‍ ആമസോണില്‍ ഓഫറുകളുടെ പൊടിപൂരം
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ (Image Credits: Social Media)
Follow Us
shiji-mk
SHIJI M K | Updated On: 25 Sep 2024 19:16 PM

ഓഫറുകളുടെ പൂക്കാലമാണ് വന്നെത്തിയിരിക്കുന്നത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് (Amazon Great Indian Festival) തുടക്കമാവുകയാണ്. പ്രൈം മെമ്പറായിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ സാധനങ്ങള്‍ വാങ്ങി തുടങ്ങാം. സാധാരണ അംഗങ്ങള്‍ക്ക് സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിക്കുന്ന വില്‍പനയിലും പങ്കെടുക്കാവുന്നതാണ്. ടെക് പ്രേമികള്‍ ഉറ്റുനോക്കുന്ന നിരവധി ഡീലുകളുമായിട്ടാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് തുടക്കമാകുന്നത്.

ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍ തുടങ്ങി എന്തിനും വമ്പന്‍ ഡീലുകളാണ് ആമസോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൈം അംഗങ്ങളായിട്ടുള്ളവര്‍ക്ക് പരിമിത സമയത്ത് ഓഫറുകളും എക്‌സ്‌ക്ലുസീവ് ഡിസ്‌കൗണ്ടുകളും മാക്‌സിമം പ്രയോജനപ്പെടുത്താവുന്നതാണ്. നോ കോസ്റ്റ് ഇഎംഐകള്‍, ബാങ്ക് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഡീലുകള്‍ തുടങ്ങി നിരവധി ഓപ്ഷനുകളാണ് കമ്പനി മുന്നോട്ട് വെക്കുന്നത്.

Also Read: Amazon Great Indian Festival: അമ്പമ്പോ…! ഐഫോണിന് ഇത്രയും വിലക്കുറവോ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27 മുതൽ

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളിലുള്ള വിലക്കുറവ് വിശദമായി തന്നെ പരിശോധിക്കാം.

ലാപ്‌ടോപുകള്‍ ഇപ്പോള്‍ വാങ്ങാം

വിവിധ ബ്രാന്‍ഡുകളിലുള്ള ലാപ്‌ടോപ്പുകള്‍ക്ക് വമ്പന്‍ വിലക്കുറവാണുള്ളത്. വിവിധ മോഡലുകളിലുള്ള ലാപ്‌ടോപ്പുകള്‍ക്ക് 40 ശതമാനം വരെ കിഴിവാണ് ആമസോണ്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. നല്ല പ്രകടനം കാഴ്ചവെക്കുന്ന ലാപ്‌ടോപ്പുകളും ബജറ്റ് ഫ്രെണ്ട്‌ലി ലാപ്‌ടോപ്പുകളും വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്.

എന്റമോ സ്മാര്‍ട്ട് ടിവിക്ക് ഇത്രയും വിലക്കുറവോ!

65 ശതമാനം വരെ കിഴിവിലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ സ്മാര്‍ട്ട് ടിവികള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എല്ലാ മോഡലുകളിലും ഈ ഓഫര്‍ ലഭിക്കുന്നതാണ്.

55 ശതമാനം വിലക്കിഴിവില്‍ റഫ്രിജറേറ്ററുകള്‍

55 ശതമാനം വിലക്കുറവോടെയാണ് ഇത്തവണത്തെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ നിങ്ങളിലേക്ക് എത്തുന്നത്. മികച്ച ബ്രാന്‍ഡുകളിലുള്ള സിംഗിള്‍ ഡോര്‍, ഡബിള്‍ ഡോര്‍, സൈഡ് ബൈ സൈഡ് മോഡലുകളിലും ഓഫര്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം.

Also Read: Amazon Great Indian Festival : ഐഫോൺ 13നും എസ്23 അൾട്രയ്ക്കും അമ്പരപ്പിക്കുന്ന ഡിസ്കൗണ്ട്; ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് ഇനി ഒരാഴ്ച

വാഷിങ് മെഷീനുകള്‍ ഇപ്പോള്‍ വാങ്ങിക്കാം

വാഷിങ് മെഷീനുകള്‍ 60 ശതമാനം വിലക്കുറവോടെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഉള്ളത്. എല്ലാ ബ്രാന്‍ഡുകളുടെയും ടോപ്പ് ലോഡ്, ഫ്രണ്ട് ലോഡ്, ഓട്ടോമാറ്റിക് മോഡലുകളിലും ഈ ഓഫറുകളില്‍ വാങ്ങിക്കാം.

ചൂടുകാലം വരുന്നു എസി ഇപ്പോഴേ വാങ്ങിക്കാം

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ എയര്‍ കണ്ടീഷനുകള്‍ക്ക് 55 ശതമാനം വിലക്കുറവാണുള്ളത്. വണ്‍ സ്പ്ലിറ്റ് എസി, വിന്‍ഡോ എസി അല്ലെങ്കില്‍ ഇന്‍വെര്‍ട്ടര്‍ മോഡലുകള്‍ നോക്കുന്നവര്‍ക്കും ഈ ഓഫര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

Latest News