Amazon Great Indian Festival: അമ്പമ്പോ…! ഐഫോണിന് ഇത്രയും വിലക്കുറവോ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 27 മുതൽ
Amazon Great Indian Festival: സ്‌മാർട്ട് ഫോൺ, സ്‌മാർട്ട് ടിവി, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം പുതിയ ലോഞ്ചുകൾ ഉൾപ്പെടെ വിപുലമായ ഡീലുകളാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആമസോൺ പ്രൈം വരക്കാർക്ക് എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ എന്നിവയ്‌ക്കൊപ്പം 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകുന്നതാണ്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പന (Amazon Great Indian Festival) സെപ്റ്റംബർ 27 മുതൽ ആരംഭിക്കുന്നു. മികച്ച നിരവധി ഓഫറുകളുമായാണ് ഈ വർഷത്തെ ഫെസ്റ്റിവലിൽ ഉപഭോക്താക്കളെ തേടിയെത്തുന്നത്. എന്നാൽ ആമസോൺ പ്രൈം മെമ്പർഷിപ് ഉള്ളവർക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഒരു ദിവസം നേരത്തെ ലഭ്യമാകുന്നതാണ്. സ്‌മാർട്ട് ഫോൺ, സ്‌മാർട്ട് ടിവി, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം പുതിയ ലോഞ്ചുകൾ ഉൾപ്പെടെ വിപുലമായ ഡീലുകളാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ആമസോൺ പ്രൈം വരക്കാർക്ക് എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ എന്നിവയ്‌ക്കൊപ്പം 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകുന്നതാണ്. കൂടാതെ ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നവയിലൂടെ, അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്‌ബാക്കും പ്രൈം വരിക്കാർക്ക് കിട്ടും.
ഐഫോൺ 13 ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോൺ മോഡലുകൾക്ക് ആകർഷകമായ ഓഫറുകളുമായാണ് ഇത്തവണ ആമസോൺ എത്തിയിരിക്കുന്നത്. 39,999 രൂപയ്ക്ക് ഐഫോൺ 13 ഫെസ്റ്റിവലിൽ ലഭിക്കുന്നതാണ്. സാംസങ് ഗ്യാലക്സി എസ് 23 അൾട്രാ, വൺപ്ലസ് 12ആർ ഉൾപ്പെടെ നിരവധി സ്‌മാർട്ട്‌ഫോണുകൾ ഡിസ്‌കൗണ്ട് വിലയിൽ ആമസോണിൽ ലഭ്യമാകും. ഇത്തവണ സ്മാർഫോണുകൾക്കെല്ലാം 40 ശതമാനം വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്.
ALSO READ: ‘ഓ നമ്മള്‍ ഇത്രേം പണിയെടുക്കണോ’; ഐഫോണ്‍ 16 വാങ്ങിക്കാന്‍ എത്ര നാള്‍ ജോലി ചെയ്യണം?
സ്മാർട്ട്ഫോൺ വാങ്ങാൻ ഒരുങ്ങുന്ന ഏതൊരാൾക്കും പരിഗണിക്കാവുന്ന ഓഫറുകളാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ പുറത്തുവരുന്നത്. ബഡ്ജറ്റ് ഫ്രണ്ട്ലി ഫാഷൻ, ഹോം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ആമസോൺ ബസാറും ആമസോൺ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക് സാധനങ്ങൾക്ക് 75 ശതമാനം വരെ വിലക്കുറവാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലുള്ളത്. ഗൃഹോപകരണങ്ങൾക്കും അടുക്കള ഉപകരണങ്ങൾക്കും 50 ശതമാനം കിഴിവാണ് ഉണ്ടാവുക.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് മുന്നോടിയായി കിക്ക്സ്റ്റാർട്ടർ ഡീലുകൾ ആമസോണിൽ ആരംഭിച്ചിട്ടുണ്ട്. പുരുഷൻമാരുടെ കാർഗോ പാന്റുകളും ടീഷർട്ടുകളും 88 ശതമാനം വരെ ഓഫറിലാണ് ലഭ്യമാകുന്നത്. കൂടാതെ ഫ്ളഗ്ഷിപ്പ് ഫോണുകളും ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണുകളും ആകർഷകമായ ഓഫറിലാണ് ലഭ്യമാകുന്നത്. ഇതിനോടൊപ്പം തന്നെ നിബന്ധനകളോടെ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ എസ്ബി കാർഡുകൾക്ക് ലഭ്യമാണ്.
കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. വൺപ്ലസ്, സാംസങ്, ആപ്പിൾ, ഐഖൂ, റിയൽമി, ഷവോമി, ലാവ, ടെക്ക്നോ തുടങ്ങി മികച്ച ബ്രാൻഡുകൾക്ക് അത്യാകർഷകമായ ഓഫറുകളാണ് ആമസോൺ അണിനിരത്തുന്നത്. ഓഫർ വിനിയോഗിക്കാം ഇന്ന് തന്നെ നിങ്ങളുടെ ഫോണുകൾ അപ്ഗ്രേഡ് ചെയ്യാം. ഒക്ടോബർ മൂന്നിനാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കുന്നത്.