AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Atal Pension Yojana: മാസം 5000 രൂപ വരെ പെൻഷൻ, അഞ്ച് വർഷം കൂടി തുടരും; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Atal Pension Yojana Details: ബാങ്ക് ശാഖകൾ വഴിയോ പോസ്റ്റ് ഓഫീസുകൾ വഴിയോ പദ്ധതിയിൽ എൻറോൾ ചെയ്യാം. ഓൺലൈനായി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് എൻപിഎസ് ട്രസ്റ്റിന്റെ വെബ്സൈറ്റ് വഴിയും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 

Atal Pension Yojana: മാസം 5000 രൂപ വരെ പെൻഷൻ, അഞ്ച് വർഷം കൂടി തുടരും; അപേക്ഷിക്കേണ്ടത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 23 Jan 2026 | 07:32 PM

രാജ്യത്തെ അസംഘടിത മേഖലയിലുള്ളവർക്ക് കൈത്താങ്ങാകുന്ന അടൽ പെൻഷൻ യോജന പദ്ധതി തുടരാൻ തീരുമാനം. 2030-31 സാമ്പത്തിക വർഷം വരെ ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. നിലവിൽ 8.86 കോടിയിലധികം വരിക്കാരുള്ള ഈ പദ്ധതിയുടെ പ്രയോജനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 2015 മെയ് മാസത്തിൽ ആരംഭിച്ച പദ്ധതി വരിക്കാരുടെ സംഭാവന അനുസരിച്ച് 60 വയസ്സ് മുതൽ പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപവരെ പെൻഷൻ ഉറപ്പ്നൽകുന്നുണ്ട്.

18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം. 60 വയസ്സ് തികയുമ്പോൾ നിക്ഷേപത്തിന് അനുസരിച്ച് പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കും. പ്രായം, തിരഞ്ഞെടുക്കുന്ന പെൻഷൻ തുക എന്നിവയെ അടിസ്ഥാനമാക്കിയാണ് മാസതവണകൾ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, 18-ാം വയസ്സിൽ ചേരുന്ന ഒരാൾ 5,000 രൂപ പെൻഷനായി പ്രതിമാസം 210 രൂപ നിക്ഷേപിച്ചാൽ മതിയാകും.

വരിക്കാരൻ മരണം വരെ പെൻഷൻ ആനുകൂല്യം ആസ്വദിക്കും. മരണശേഷം പങ്കാളിക്കും അതേ തുക പെൻഷനായി ലഭിക്കാൻ അർഹതയുണ്ട്. ഇരുവരുടെയും മരണശേഷം, 60 വയസ്സ് വരെ സമാഹരിച്ച തുക നോമിനിക്ക് തിരികെ നൽകും. ബാങ്ക് ശാഖകൾ വഴിയോ പോസ്റ്റ് ഓഫീസുകൾ വഴിയോ പദ്ധതിയിൽ എൻറോൾ ചെയ്യാം. ഓൺലൈനായി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് എൻപിഎസ് ട്രസ്റ്റിന്റെ വെബ്സൈറ്റ് വഴിയും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

ALSO READ: മകളുടെ പഠനത്തിനും വിവാഹത്തിനും 72 ലക്ഷം രൂപ കിട്ടും, എങ്ങനെ?

 

ആർക്കൊക്കെ അപേക്ഷിക്കാം?

 

സേവിംഗ്സ് ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ ചേരാം.

ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ അപേക്ഷ നൽകാം. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഓട്ടോമാറ്റിക്കായി കുറയ്ക്കുന്ന സൗകര്യവുമുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാൻ കഴിയില്ല?

 

ആദായനികുതി അടയ്ക്കുന്നവർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ കഴിയില്ല.

നിലവിൽ സർക്കാർ ജോലിയുള്ളവർക്കോ ഇ.പി.എഫ്.ഒ, എൻ.പി.എസ് തുടങ്ങിയ പദ്ധതികളിൽ അംഗമായവർക്കോ അപേക്ഷിക്കാൻ സാധിക്കില്ല.