Axiom-4 mission: ഒരു സീറ്റിന് ഇന്ത്യ കൊടുത്തത് 500 കോടി, ആക്സിയമിന്റെ ബഹിരാകാശ യാത്രകൾക്ക് 70 മില്യൺ ഡോളർ ചെലവ് എന്തുകൊണ്ട്?
Axiom-4 mission: ബഹിരാകാശ സഞ്ചാര ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ തയ്യാറെടുക്കുകയാണ് ആക്സിയം 4 മിഷൻ. നാസ , സ്‌പേസ് എക്‌സ് , ഇസ്രോ എന്നിവ തമ്മിലുള്ള സഹകരണത്തോടെയുള്ള ഈ ദൗത്യത്തിന്റെ ചെലവുകളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
ബഹിരാകാശ സഞ്ചാര ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാൻ തയ്യാറെടുക്കുകയാണ് ആക്സിയം 4 മിഷൻ. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ വീണ്ടും ബഹിരാകാശത്തേയ്ക്ക് പോകുന്നുവെന്ന പ്രത്യേകത ആക്സിയം 4 മിഷനുണ്ട്. കൂടാതെ പോളണ്ടും ഹംഗറിയും 40 വർഷത്തിനുശേഷം മനുഷ്യബഹിരാകാശ യാത്രയിലേയ്ക്ക് തിരികെയെത്തുകയാണ്.
ശുഭാന്‍ഷു ശുക്ലയ്ക്കായി രാജ്യം ചെലവഴിച്ചത്?
നാസ , സ്‌പേസ് എക്‌സ് , ഇസ്രോ എന്നിവ തമ്മിലുള്ള സഹകരണത്തോടെയുള്ള ഈ ദൗത്യത്തിന്റെ ചെലവുകളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനും, ടെസ്റ്റ് പൈലറ്റുമായ ശുഭാന്‍ഷു ശുക്ലയാണ് ഇന്ത്യയിൽ നിന്ന് പോകുന്ന ബഹിരാകാശ യാത്രകിൻ. ആക്സിയം മിഷന്‍ 4ന്റെ പൈലറ്റും അദ്ദേഹം തന്നെ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശുഭാന്‍ഷു ശുക്ലയുടെ യാത്രയ്ക്ക് 500 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്.
70 മില്യൺ ഡോളർ?
കണക്കുകളനുസരിച്ച് ആക്സിയം സ്പേസിന്റെ ബഹിരാകാശ യാത്രകൾക്ക് ഓരോ യാത്രക്കാരനും ഏകദേശം 70 മില്യൺ ഡോളർ വരെ ചെലവാകുന്നു. ഈ ചെലവുകൾക്ക് ചില കാരണങ്ങളുണ്ട്. ബഹിരാകാശ നിലയം ഉപയോഗിക്കാനും താമസിക്കാനുമുള്ള ഫീസ് നാസയ്ക്കും മറ്റ് ഏജൻസികൾക്കും നൽകേണ്ടതുണ്ട്. അവയുടെ ചെലവ് തന്നെ കോടികളിലായിരിക്കും.
കൂടാതെ, സ്പേസ് എക്സിന്റെ റോക്കറ്റുകളാണ് ആക്സിയം ഉപയോഗിച്ചിരിക്കുന്നത്. ഓരോ ലോഞ്ചിനും 50 മുതൽ 60 മില്യൺ ഡോളർ വരെ സ്പേസ് എക്സിന് നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. മാസങ്ങൾ നീളുന്ന ഈ ദൗത്യത്തിന് ബഹിരാകാശ യാത്രക്കാർക്ക് പൂർണ്ണമായ പരിശീലനവും ആവശ്യമാണ്. ബഹിരാകാശത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ വലിയ തോതിൽ മുൻകരുതലുകൾ ആവശ്യമാണ്. യാത്രക്കാർക്ക് മെഡിക്കൽ ഓൺ-ബോർഡ്, എമർജൻസി പിന്തുണ തുടങ്ങിയ ചെലവേറിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.