Bank Salary Revision: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പള പരിഷ്കരണം ഉടൻ

Bank Employees Salary Hike 2027: 13-ാം സെറ്റിൽമെന്റിനെ ബാങ്ക് ജീവനക്കാർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അലവൻസുകളിലും മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവ് ഉണ്ടായേക്കും. വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്കും വിലക്കയറ്റത്തിനും അനുസരിച്ചാകും ശമ്പള പരിഷ്കരണം. നിലവിൽ 12ാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് പ്രകാരമാണ് ശമ്പളം.

Bank Salary Revision: ബാങ്ക് ജീവനക്കാർക്ക് സന്തോഷ വാർത്ത, ശമ്പള പരിഷ്കരണം ഉടൻ

പ്രതീകാത്മക ചിത്രം

Published: 

27 Apr 2026 | 01:23 PM

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത. പൊതുമേഖല ബാങ്കുകളിലെ ശമ്പള പരിഷ്കരണം വേ​ഗത്തിൽ നടപ്പാക്കാൻ ധനമന്ത്രാലയം നിർദേശം നൽകി. ശമ്പള പരിഷ്കരണ ചർച്ചകൾ ആരംഭിച്ച് 12 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണമായി കണക്കാക്കപ്പെടുന്ന 13-ാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് (13th Bipartite Settlement) 2027 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരാനാണ് സാധ്യത.

ശമ്പള പരിഷ്കരണം

പൊതുമേഖല ബാങ്കുകളിലെയും സാമ്പത്തിക സ്ഥാപനങ്ങളിലെയും ശമ്പളം അഞ്ച് വർഷം കൂടുമ്പോഴാണ് പരിഷ്കരിക്കുന്നത്. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ(ഐബിഎ) ജീവനക്കാരുടെ യൂണിയനുകളുമായും അസോസിയേഷനുകളുമായും ചർച്ച നടത്തിയാണ് ശമ്പളം എത്ര വർദ്ധിപ്പിക്കണം എന്നതടക്കമുള്ള തീരുമാനമെടുക്കുന്നത്. സെറ്റിൽമെന്റുകൾക്ക് ശേഷം ചട്ടങ്ങളിൽ ഭേദ​ഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ കാലതാമസം നേരിട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് നടപടികൾ വേ​ഗത്തിലാക്കാൻ നിർദേശം നൽകിയത്.

എന്താണ് ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ്?

ബാങ്ക് ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ നിശ്ചയിക്കുന്നത് ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളും ഒരുമിച്ചാണ്. ഇവർ തമ്മിലുള്ള ഔദ്യോ​ഗിക ഉടമ്പടിയാണ് ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ്. സാധാരണയായി അഞ്ച് വർഷം കൂടുമ്പോഴാണ് ഈ കരാർ പുതുക്കുന്നത്. അതായത്, അഞ്ച് വർഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്കരിക്കുന്നതെന്ന് അർത്ഥം. ഒരു സെറ്റിൽമെന്റ് കാലാവധി അവസാനിക്കുമ്പോൾ അടുത്തത് പ്രാബല്യത്തിൽ വരും.

ALSO READ: അധ്യാപകരുടെ ശമ്പളത്തിൽ വർദ്ധനവ്, അടിസ്ഥാന ശമ്പളം ഇനി 50,000 രൂപ?

നിലവിൽ 12ാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് പ്രകാരമാണ് ശമ്പളം. 17 ശതമാനം ശമ്പള വർദ്ധനവാണ് അന്ന് നടപ്പിലാക്കിയിരുന്നത്. 13-ാം സെറ്റിൽമെന്റിനെ ബാങ്ക് ജീവനക്കാർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് മറ്റ് ദേശസാൽകൃത ബാങ്കുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളം, ഡിഎ, വീട്ടുവാടക അലവൻസ് തുടങ്ങിയവ ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് തീരുമാനിക്കും. ഇത്തവണ ശമ്പളത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അലവൻസുകളിലും മറ്റ് ആനുകൂല്യങ്ങളിലും വർദ്ധനവ് ഉണ്ടായേക്കും. വർദ്ധിച്ചു വരുന്ന ജീവിത ചെലവുകൾക്കും വിലക്കയറ്റത്തിനും അനുസരിച്ചാകും ശമ്പള പരിഷ്കരണം.

പന്ത്രണ്ടാം ബൈപാർട്ടൈറ്റ് സെറ്റിൽമെന്റ് ഏകദേശം 14 മാസത്തിനുള്ളിലാണ് പൂർത്തിയായത്. പതിമൂന്നാം ബിപിഎസിനും ഈ സമയം എടുത്തേക്കാം. പുതിയ ശമ്പളവും ആനുകൂല്യങ്ങളും കാലാതാമസമില്ലാതെ കൃത്യസമയത്ത് ആരംഭിക്കുന്നതിന് 2027 നവംബർ 1ന് മുമ്പ് എല്ലാ ഭേ​ദ​ഗതികളും തയ്യാറായിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലാഭവിഹിതത്തിൽ വർദ്ധന

നിലവിൽ മികച്ച രീതിയിലാണ് ബാങ്കിം​ഗ് മേഖല മുന്നേറുന്നത്. കഴിഞ്ഞസ വർഷങ്ങളിലെ ലാഭവി​ഹിതങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ 1.05 ലക്ഷം കോടി ലാഭമാണ് നേടിയത്. 2024ൽ 1.41 ലക്ഷം കോടി രൂപ, 2025ൽ 1.78 ലക്ഷം കോടി രൂപ ലാഭവും നേടി. 2026ലും ഇത് തുടരുമെന്നാണ് പ്രതീക്ഷ. ആസ്തികളുടെ ഗുണനിലവാരം വർധിച്ചതും വായ്പാ വളർച്ചയും ശക്തമായ മൂലധന ശേഖരവുമാണ് ഈ നേട്ടത്തിന് കാരണമായതെന്നാണ് നിഗമനം.

Follow Us
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
വെളുത്തുള്ളി ചതച്ച് തളിച്ചാൽ പാമ്പ് വരില്ലേ?
കള്ളം പറഞ്ഞാൽ ശരീരം ചൂടാകുമോ?
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്