Bank Holidays: ഓഗസ്റ്റിൽ 15 ദിവസം ബാങ്ക് തുറക്കില്ല, ഈ പട്ടിക അറിഞ്ഞിരിക്കൂ….
Bank Holidays August 2025: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്ന പട്ടിക പ്രകാരം ബാങ്ക് അവധിയുള്ള ദിവസങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ...
സ്വാതന്ത്രദിനം ഉൾപ്പെടെ ഓഗസ്റ്റ് മാ്സത്തിൽ നിരവധി അവധിദിവസങ്ങൾ വരുന്നുണ്ട്. ഈ ദിവസങ്ങളിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കും. ഈ മാസം രാജ്യത്താകെ 15 ബാങ്ക് അവധികളാണ് വരുന്നത്. പക്ഷേ കേരളത്തിൽ അവധികൾ കുറവാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്ന പട്ടിക പ്രകാരം ബാങ്ക് അവധിയുള്ള ദിവസങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ…
രാജ്യത്തെ ബാങ്ക് അവധികള്‍
ഓഗസ്റ്റ് 3- ഞായറാഴ്ച
ഓഗസ്റ്റ് 8 വെള്ളി- ടെന്‍ഡോങ് ലോ റം ഫാറ്റ്; സിക്കിമില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 9- രണ്ടാം ശനിയാഴ്ച- രക്ഷാബന്ധന്‍
ഓഗസ്റ്റ് 10- ഞായറാഴ്ച
ഓഗസ്റ്റ് 13 ബുധന്‍- പാട്രിയേറ്റ്‌സ് ദിനം; മണിപ്പൂരില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 15 വെള്ളി- സ്വാതന്ത്ര്യ ദിനം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധി
ഓഗസ്റ്റ് 16 ശനി- ജന്മാഷ്ടമി; ഗുജറാത്ത്, മിസോറാം, മധ്യപ്രദേശ്, ചണ്ഡീഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജമ്മു, ബിഹാര്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മേഘാലയ, ശ്രീനഗര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 17- ഞയറാഴ്ച
ALSO READ: 60 വയസാകുമ്പോഴേക്ക് 3 കോടി രൂപ വേണോ? 48 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ മതി
ഓഗസ്റ്റ് 19 ചൊവ്വ- ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ബഹാദൂര്‍ ജയന്തി; മണിപ്പൂരില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 23- നാലാം ശിയാഴ്ച
ഓഗസ്റ്റ് 24- ഞായറാഴ്ച
ഓഗസ്റ്റ് 25 തിങ്കള്‍- ശ്രീമന്ത ശങ്കര്‍ദേവ് ചരമവാര്‍ഷിക ദിനം; അസമില്‍ ബാങ്കുകള്‍ക്ക് അവധി
ഓഗസ്റ്റ് 27 ബുധന്‍- വിനായക ചതുര്‍ഥി; ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ഗോവ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി
ഓഗസ്റ്റ് 28 വ്യാഴം- നൗകായി, വിനായക ചതുര്‍ഥി; ഒഡിഷയിലും ഗോവയിലും അവധി
ഓഗസ്റ്റ് 31- ഞായര്‍
കേരളത്തിലെ അവധികള്‍
ഓഗസ്റ്റ് 3- ഞായറാഴ്ച
ഓഗസ്റ്റ് 9- രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 10- ഞായറാഴ്ച
ഓഗസ്റ്റ് 15- സ്വാതന്ത്രദിനം
ഓഗസ്റ്റ് 17- ഞയറാഴ്ച
ഓഗസ്റ്റ് 23- നാലാം ശിയാഴ്ച
ഓഗസ്റ്റ് 24- ഞായറാഴ്ച
ഓഗസ്റ്റ് 31- ഞായര്‍