AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Hike: കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ; സബ്സിഡി നിരക്കുമായി സപ്ലൈക്കോ, വില ഇങ്ങനെ…

Coconut Oil Price Hike in Kerala: വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. സൺഫ്ലവർ‌ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയവയും സപ്ലൈക്കോ വഴി ലഭിക്കും.

Coconut Oil Hike: കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ; സബ്സിഡി നിരക്കുമായി സപ്ലൈക്കോ, വില ഇങ്ങനെ…
Coconut OilImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 03 Aug 2025 | 06:40 PM

ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വെളിച്ചെണ്ണ വില തലവേദനയായി തുടരുകയാണ്. വില വർധനവ് കാരണം  വെളിച്ചെണ്ണയെ ഉപേക്ഷിച്ച് മറ്റ് പാചകയെണ്ണകളെ ആശ്രയിക്കുകയാണ് മലയാളികൾ. എന്നാൽ ഓണക്കാലത്ത് വില കുറവിൽ വെളിച്ചെണ്ണ വാങ്ങാൻ കഴിയും.

ഓണക്കാലത്ത് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ സപ്ലൈക്കോ വഴി ലഭ്യമാകും. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 349 രൂപയും അര ലിറ്ററിന് 179 രൂപയുമാണ് വില. സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 429 രൂപയ്ക്കും അര ലിറ്റർ 219 രൂപയ്ക്കും ലഭിക്കും.

പൊതുവിപണിയിൽ വിലക്കയറ്റം തുടരുന്നതിനാൽ സപ്ലൈകോയിൽ അര ലിറ്റർ സബ്സിഡി വെളിച്ചെണ്ണയുടെ വില 75 രൂപയിൽനിന്നു 140 രൂപയായി വർധിപ്പിച്ചിരുന്നു. ജിഎസ്ടിയും പാക്കിങ് ചാർജും ഉൾപ്പെടെ പുതുക്കിയ വില മന്ത്രി ജി.ആർ.അനിൽ പ്രഖ്യാപിരുന്നു. വിവിധ ബ്രാൻഡുകളുടെ വെളിച്ചെണ്ണ വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. സൺഫ്ലവർ‌ ഓയിൽ, പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയവയും സപ്ലൈക്കോ വഴി ലഭിക്കും.

നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും.