Bank Holidays: ക്രിസ്മസ് എത്തി, ഈ ദിവസങ്ങളിൽ ബാങ്ക് അവധിയാണേ….
Bank holidays in December: ബാങ്ക് അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താനാകും. ഡിസംബറിൽ ഇനി വരുന്ന ദിവസങ്ങളിലെ രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ മേഖല ബാങ്കുകൾക്ക് അവധി ദിവസങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ....

Holiday
ക്രിസ്മസ്, പുതുവത്സരാഘോഷം തുടങ്ങി ഒരു നീണ്ട നിര അവധിയാണ് ഇനിയുള്ളത്. ഇവയിൽ ചില ദിവസങ്ങളിൽ ബാങ്കുകളും പ്രവർത്തിക്കില്ല. അതുകൊണ്ട് തന്നെ ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ അവധി ദിവസങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതേസമയം, ബാങ്ക് അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താനാകും. ഡിസംബറിൽ ഇനി വരുന്ന ദിവസങ്ങളിലെ രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ മേഖല ബാങ്കുകൾക്ക് അവധി ദിവസങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞാലോ….
ബാങ്ക് അവധി ദിവസങ്ങൾ
ഡിസംബർ 22
ലോസൂങ്, നംസൂങ് ഉത്സവങ്ങൾ പ്രമാണിച്ച് സിക്കിമിൽ ഡിസംബർ 22-ന് (തിങ്കളാഴ്‌ച) ബാങ്കുകൾക്ക് അവധിയാണ്.
ഡിസംബർ 24
ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 24 (ബുധൻ) മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ 25
ക്രിസ്മസ് ആഘോഷിക്കാൻ ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾക്ക് ഡിസംബർ 25 (വ്യാഴം) അവധിയായിരിക്കും.
ഡിസംബർ 26
ഡിസംബർ 26 (വെള്ളിയാഴ്ച) മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 27
ഡിസംബർ 27 (ശനി) നാഗാലാൻഡിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ 30
മേഘാലയയിൽ ഡിസംബർ 30-ന് (ചൊവ്വാഴ്ച) ബാങ്കുകൾക്ക് അവധിയായിരിക്കും. യു കിയാങ് നങ്ബയുടെ ചരമവാർഷികത്തോടനുബന്ധിച്ചാണ് അവധി നൽകിയിട്ടുള്ളത്.
ഡിസംബർ 31
പുതുവത്സരാഘോഷത്തിൽ മിസോറാം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് ഡിസംബർ 31-ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.