AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jana Nayagan Release: ജനനായകന് തിരിച്ചടി; കുരുക്കായി സെൻസർ സർട്ടിഫിക്കറ്റ്, റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

Jana Nayagan Movie Release Row: സെൻസർ ബോർഡ് അപ്പീലിൽ ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് സിംഗിൾ ബഞ്ചിന് വിട്ടു.

Jana Nayagan Release: ജനനായകന് തിരിച്ചടി; കുരുക്കായി സെൻസർ സർട്ടിഫിക്കറ്റ്, റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
Jana Nayagan ReleaseImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 27 Jan 2026 | 11:17 AM

വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. സെൻസർ ബോർഡ് അപ്പീലിൽ ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് സിംഗിൾ ബഞ്ചിന് വിട്ടു.

ഹൈക്കോടതിയുടെ ഉത്തരവ് വന്നതിനാൽ ചിത്രത്തിൻ്റെ റിലീസ് ഇനിയും വൈകും. വിജയ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ജനനായകൻ’ സിനിമയുടെ റിലീസ് നിലവിൽ അനിശ്ചിതത്വത്തിലാണ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.

ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള ചെയർമാന്റെ തീരുമാനത്തെ നിർമ്മാതാക്കൾ ആദ്യം ചോദ്യം ചെയ്തില്ലെന്നും, കോടതിയിൽ മറുപടി നൽകാൻ തങ്ങൾക്ക് സാവകാശം ലഭിച്ചില്ലെന്നുമാണ് സിബിഎഫ്സി (CBFC) ഉന്നയിക്കുന്ന പ്രധാന വാദം. എന്നാൽ, ബോർഡ് നിർദ്ദേശിച്ച സകല മാറ്റങ്ങളും വരുത്തിയിട്ടും ക്ലിയറൻസ് നൽകാതെ റിലീസ് വൈകിപ്പിക്കുന്നത് നീതികേടാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നിർമ്മാതാക്കൾ.

ALSO READ: ജനനായകന്റെ ഭാവി ഇന്നറിയാം! സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുന്നതിന് മുൻപ് ദളപതി വിജയ് വെള്ളിത്തിരയിൽ പകർന്നാടുന്ന കരിയറിലെ അവസാന വിസ്മയം എന്ന നിലയിലാണ് ‘ജനനായകൻ’ തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്നത്. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി ആരാധകർക്ക് മുന്നിലെത്തേണ്ടിയിരുന്ന ചിത്രം എച്ച് വിനോദിന്റെ മാസ്സ് ഡയറക്ഷനിലാണ് ഒരുങ്ങിയിരിക്കുന്നത്.

എന്നാൽ ജനുവരി ഒൻപതിലെ റിലീസ് തീയതിക്ക് തൊട്ടുമുൻപ് സെൻസർ ബോർഡുമായി ഉടലെടുത്ത തർക്കം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. സർട്ടിഫിക്കറ്റ് വൈകിയതോടെ അവസാന നിമിഷം റിലീസ് മാറ്റിവയ്ക്കാൻ കെവിഎൻ പ്രൊഡക്ഷൻസ് നിർബന്ധിതരാവുകയായിരുന്നു. എച്ച് വിനോദ് ഒരുക്കിയ ഈ പൊളിറ്റിക്കൽ ത്രില്ലർ വിജയുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമാണെന്നത് ഈ നിയമപോരാട്ടത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.