Bengaluru Real Estate: ബെംഗളൂരുവില്‍ ആര്‍ക്കും വീട് വേണ്ട, രക്ഷപ്പെട്ടോടുന്നു; നേട്ടം കൊയ്ത് മൈസൂരു
Bengaluru Housing Demand Falls Mysuru Emerges: ടയര്‍ 2 നഗരങ്ങളിലേക്കുള്ള ആളുകളുടെ ഡിമാന്‍ഡ് മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മൈസൂരു കേന്ദ്രീകരിച്ച് വളരുന്ന എഐ തൊഴില്‍ മേഖലയാണ് ആളുകളെ കൂടുതലായും നഗരത്തിലേക്ക് ആകര്‍ഷിക്കുന്നത്. മൈസൂരുവിലെ റെസിഡന്‍ഷ്യല്‍ ഹബ്ബായി മാത്രം കണക്കാക്കാനാകില്ല.

മൈസൂരുവില്‍ നിന്നുള്ള ദൃശ്യം
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കരുത്തേകുന്ന ഇന്ത്യന്‍ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പടിയിറങ്ങുന്നു ആശങ്ക സൃഷ്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിലക്കയറ്റമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നഗരത്തില്‍ തിരിച്ചടിയാകുന്നത്. എന്നാൽ ബെംഗളൂരുവിന് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനും നിക്ഷേപകര്‍ക്ക് സാധിച്ചു. വീടോ, അപ്പാര്‍ട്ട്‌മെന്റുകളോ അങ്ങനെ എന്ത് പ്രോപ്പര്‍ട്ടിയുമാകട്ടെ ബെംഗളൂരുവിനേക്കാള്‍ മികച്ചൊരു ഓപ്ഷനായി മാറുകയാണ് കർണാടകയിലെ മറ്റൊരു നഗരമായ മൈസൂരു.
വീട് വാങ്ങുന്നവര്‍ക്ക് താങ്ങാനാകുന്ന നിരക്കാണ് മൈസൂരു വാഗ്ദാനം ചെയ്യുന്നത്. ടയര്‍ 2 നഗരങ്ങളിലേക്കുള്ള ആളുകളുടെ ഡിമാന്‍ഡ് മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മൈസൂരു കേന്ദ്രീകരിച്ച് വളരുന്ന എഐ തൊഴില്‍ മേഖലയാണ് ആളുകളെ കൂടുതലായും നഗരത്തിലേക്ക് ആകര്‍ഷിക്കുന്നത്. കുറഞ്ഞ വില, വലിയ വളര്‍ച്ചാ സാധ്യത എന്നിവയെല്ലാം കണക്കിലെടുക്ക് ആളുകള്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ മൈസരൂവിലേക്ക് വഴിതിരിച്ചുവിടുന്നു.
മൈസൂരു സാങ്കേതിക കേന്ദ്രമാകും
ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളില്‍ നേരിടുന്ന സമ്മര്‍ദം ലഘൂകരിക്കുന്നതിനായി മൈസൂരുവിനെ സംസ്ഥാനത്തെ പ്രധാന സാങ്കേതിക കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. 2026-27 ബജറ്റില്‍ ഐടി, ഐടി അനുബന്ധ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വ്യവസായ സൗഹൃദ നയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമുള്ള പദ്ധതികള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നോട്ടുവെച്ചിരുന്നു.
മൈസൂരുവിലെ റെസിഡന്‍ഷ്യല്‍ ഹബ്ബായി മാത്രം കണക്കാക്കാനാകില്ല. വലിയ തൊഴില്‍ കേന്ദ്രമായി നഗരം വളര്‍ന്നുവരികയാണ്. ബെംഗളൂരുവിന് പുറമെ പ്രോപ്പര്‍ട്ടികള്‍ വാങ്ങിക്കാമെന്ന ചിന്ത ആളുകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ടെന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നു.
എന്തുകൊണ്ട് മൈസൂരു
കുറഞ്ഞ പ്രവേശന നിരക്കും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയുമാണ് മൈസൂരുവിനെ വ്യത്യസ്തമാക്കുന്നത്. പ്രവേശന നിരക്ക് എന്ന് പറഞ്ഞാല്‍ നഗരത്തില്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങാനുള്ള ചെലവാണ്. കുറഞ്ഞ വിലയ്ക്ക് നിലവില്‍ ഇവിടെ വസ്തുവകകള്‍ വാങ്ങിക്കാനാകുന്നതാണ്. അതിനാല്‍ തന്നെ ബെംഗളൂരുവിലെ വീട്ടുടമസ്ഥര്‍ അവിടുള്ള ആസ്തികള്‍ വിറ്റഴിച്ച് നിക്ഷേപങ്ങള്‍ മൈസൂരുവിലേക്ക് കേന്ദ്രീകരിക്കുകയാണ്.