Stocks: ദീർഘകാല നിക്ഷേപത്തിന് ഇവ തന്നെ ബെസ്റ്റ്; ഈ അഞ്ച് ഓഹരികൾ നേട്ടം തരും!

Best Stocks for 2026: വിപണി വിലയിൽ നിന്ന് ഏകദേശം 31 ശതമാനം വരെ ഉയർച്ചയാണ് ഓഹരികളിലെല്ലാം പ്രതീക്ഷിക്കുന്നത്. പെയിന്റ് വിപണിയിലെ കരുത്തരായ ഏഷ്യൻ പെയിന്റ്സിന്റെ ഓഹരികൾ വാങ്ങാനും ഷെയർഖാൻ നിർദ്ദേശിക്കുന്നുണ്ട്.

Stocks: ദീർഘകാല നിക്ഷേപത്തിന് ഇവ തന്നെ ബെസ്റ്റ്; ഈ അഞ്ച് ഓഹരികൾ നേട്ടം തരും!

പ്രതീകാത്മക ചിത്രം

Published: 

03 Jan 2026 | 12:25 PM

ഓഹരി വിപണിയിൽ ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്കായി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഷെയർഖാൻ അഞ്ച് മികച്ച ഓഹരികൾ നിർദ്ദേശിച്ചിട്ടുണ്ട്. ബയോകോൺ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാമാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. 2026 വരെയുള്ള കാലയളവിൽ മികച്ച നേട്ടം നൽകാൻ സാധ്യതയുള്ള ആ മികച്ച ഓഹരികൾ‌ ഏതെല്ലാമെന്ന് നോക്കാം….

 

മികച്ച ഓഹരികൾ

 

പട്ടികയിൽ ആദ്യത്തേത്, ബയോകോൺ (Biocon) ആണ്. ഇതിന് നിശ്ചയിച്ചിട്ടുള്ള ടാർ​ഗറ്റ് വില 462 രൂപയാണ്. ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ (TCI) ആണ് അടുത്തത്. ഈ പ്രമുഖ ഓഹരിയുടെ ലക്ഷ്യവില 1,350 രൂപയാണ്.

പെയിന്റ് വിപണിയിലെ കരുത്തരായ ഏഷ്യൻ പെയിന്റ്സിന്റെ ഓഹരികൾ വാങ്ങാനും ഷെയർഖാൻ നിർദ്ദേശിക്കുന്നുണ്ട്. ഇതിന്റെ ടാർഗെറ്റ് വില 3,360 രൂപയാണ്. നിർമ്മാണ, എനർജി മേഖലകളിൽ പ്രവർത്തിക്കുന്ന കല്പതാരു പ്രോജക്ട്സ് ഇന്റർനാഷണൽ ലിമിറ്റഡ് (KPIL) കമ്പനിയുടെ ടാർഗെറ്റ് വില 1,570 രൂപയാണ്.

ALSO READ: വെള്ളിയുടെ ഭാവി എന്ത്? കൂടുതൽ നിക്ഷേപിക്കണോ സ്വർണ്ണത്തിലേക്ക് മാറണോ?

മെറ്റൽ പൈപ്പ് നിർമ്മാണ രംഗത്തെ രത്നമണി മെറ്റൽസ് & ട്യൂബ്സ് (Ratnamani Metals & Tubes) കമ്പനിയുടെ ഓഹരികൾക്ക് 2,900 രൂപയാണ് ലക്ഷ്യവിലയായി നൽകിയിരിക്കുന്നത്. മൂലധന ആവശ്യകത വർദ്ധിക്കുമെന്ന പ്രതീക്ഷയും ആരോഗ്യകരമായ ബാലൻസ് ഷീറ്റും കണക്കിലെടുത്ത് ഈ റേറ്റിം​ഗ്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 31 ശതമാനം വരെ ഉയർച്ചയാണ് ഈ ഓഹരികളിലെല്ലാം പ്രതീക്ഷിക്കുന്നത്.

 

നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

അശ്വിനെ മറികടന്ന് മിച്ചൽ സ്റ്റാർക്കിൻ്റെ റെക്കോർഡ് നേട്ടം
ട്രെയിന്‍ മിസ്സായാൽ ആ ടിക്കറ്റ് വെച്ച് മറ്റൊരു ട്രെയിനിൽ കയറാമോ
ഒടുവില്‍ ചിത്രം തെളിഞ്ഞു, ഡബ്ല്യുപിഎല്ലില്‍ ഇവര്‍ നയിക്കും
മധുരം മാത്രമല്ല, ഷുഗര്‍ കുറയാത്തതിന് കാരണമിത്
മാരത്തണില്‍ പങ്കെടുത്ത് മുഹമ്മദ് റിയാസും, രമേശ് ചെന്നിത്തലയും; രാഷ്ട്രീയ വ്യത്യാസമില്ലാതെ കൂട്ടയോട്ടം
അയ്യേ, ഇതു കണ്ടോ? ഫുഡ് കൗണ്ടറില്‍ ഓടിക്കളിക്കുന്ന പാറ്റ; എങ്ങനെ വിശ്വസിച്ച് കഴിക്കും
ഇത് ഐഎന്‍എസ്വി കൗണ്ടിന്യയിലെ ദൃശ്യങ്ങളോ? അതിശയിപ്പിക്കുന്ന കാഴ്ച
മരത്തിന് മുകളില്‍ കയറി അടിയുണ്ടാക്കുന്ന പുള്ളിപ്പുലികള്‍; ബോര്‍ ടൈഗര്‍ റിസര്‍വിലെ കാഴ്ച