AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Delhi Shopping: വിവാഹവസ്ത്രങ്ങള്‍ക്ക് ഡല്‍ഹിയാണ് ലാഭം; ഓരോ സ്ഥലങ്ങളും വിശദമായി അറിയാം

Where to Shop for Bridal Wear in Delhi Top Markets: ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെല്ലാം അനുയോജ്യമായ വസ്ത്രങ്ങളും ആവശ്യമാണ്. ചിലതൊക്കെ വാടകയ്ക്ക് എടുക്കാമെന്ന് കരുതിയാലും, സ്വന്തം വസ്ത്രം വേണമെന്ന ആഗ്രഹം നിങ്ങള്‍ക്കില്ലേ? തീര്‍ച്ചയായും ഉണ്ടാകും. ഹല്‍ദി, സംഗീത്, മെഹന്തി പോലുള്ള പരിപാടികള്‍ക്കായി ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പതിവ്.

Delhi Shopping: വിവാഹവസ്ത്രങ്ങള്‍ക്ക് ഡല്‍ഹിയാണ് ലാഭം; ഓരോ സ്ഥലങ്ങളും വിശദമായി അറിയാം
പ്രതീകാത്മക ചിത്രംImage Credit source: IndiaPix/IndiaPicture/Getty Images
Shiji M K
Shiji M K | Published: 27 Apr 2026 | 12:30 PM

വിവാഹം എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ധാരാളം ആളുകളെ വിളിച്ചുകൂട്ടി വലിയ ആഘോഷത്തെ വിവാഹം നടത്തണമെന്നായിരിക്കും ഒട്ടുമിക്ക ആളുകളുടെയും മനസില്‍. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് വിവാഹാഘോഷങ്ങളിലും മാറ്റം സംഭവിക്കുന്നുണ്ട്. മുമ്പൊക്കെ ഒന്നോ രണ്ടോ ദിവസത്തെ പരിപാടികളില്‍ അവസാനിച്ചിരുന്ന വിവാഹങ്ങള്‍ ഇന്ന് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. ഹല്‍ദി, മെഹന്തി, സംഗീത് തുടങ്ങി എത്രയെത്ര പരിപാടികളാണല്ലേ?

ഒരുപാട് പരിപാടികള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇതിനെല്ലാം അനുയോജ്യമായ വസ്ത്രങ്ങളും ആവശ്യമാണ്. ചിലതൊക്കെ വാടകയ്ക്ക് എടുക്കാമെന്ന് കരുതിയാലും, സ്വന്തം വസ്ത്രം വേണമെന്ന ആഗ്രഹം നിങ്ങള്‍ക്കില്ലേ? തീര്‍ച്ചയായും ഉണ്ടാകും. ഹല്‍ദി, സംഗീത്, മെഹന്തി പോലുള്ള പരിപാടികള്‍ക്കായി ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തരം വസ്ത്രങ്ങള്‍ക്ക് നാട്ടില്‍ നല്ല വില കൊടുക്കേണ്ടതായി വരും. അത്രയ്ക്ക് പണച്ചെലവില്ലാതെ വസ്ത്രം വാങ്ങാന്‍ ഡല്‍ഹിക്ക് പോയാലോ?

നിങ്ങളുടെ വിവാഹത്തിനായി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ നേരെ ഡല്‍ഹിയിലേക്ക് വിട്ടോളൂ, കുറഞ്ഞ വിലയില്‍ പ്രീമിയം ലുക്ക് നല്‍കുന്ന വസ്ത്രങ്ങള്‍ ഇവിടെ നിന്ന് സ്വന്തമാക്കാനാകും. ഡല്‍ഹിയില്‍ എത്തിയാല്‍ എവിടേക്കെല്ലാമാണ് വസ്ത്രം വാങ്ങിക്കാനായി പോകേണ്ടതെന്ന് നോക്കാം.

ചാന്ദ്‌നി ചൗക്ക്

ഡല്‍ഹിയിലെ പരമ്പരാഗത വിവാഹ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ചാന്ദ്‌നി ചൗക്ക്. ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ വിവാഹവസ്ത്ര മാര്‍ക്കറ്റ് കൂടിയാണിത്. ലഹങ്ക, സാരി, ഷര്‍വാണി തുടങ്ങി ഒരു വിവാഹത്തിന് വേണ്ടതെല്ലാം ഇവിടെ നിന്ന് വാങ്ങാം. ബജറ്റ് ഫ്രണ്ട്‌ലി വസ്ത്രങ്ങള്‍ മുതല്‍ പ്രീമിയം വസ്ത്രങ്ങള്‍ വരെ ഇവിടെ ഉണ്ടാകും. വസ്ത്രങ്ങള്‍ക്ക് പുറമെ ജ്വല്ലറി, മേക്കപ്പ് സാധനങ്ങളും വാങ്ങിക്കാം.

കരോള്‍ ബാഗ്

വിവാഹവസ്ത്രങ്ങള്‍ക്ക് പേരുകേട്ട മാര്‍ക്കറ്റാണ് കരോള്‍ ബാഗ്. മിഡ് ബജറ്റ് ബ്രൈഡല്‍ വെയര്‍ വസ്ത്രങ്ങള്‍ ഇവിടെ നിന്ന് വാങ്ങാനാകും. മാത്രമല്ല ട്രെന്‍ഡി ഡിസൈനുകളും ഇവിടെയുണ്ട്. ചാന്ദ്‌നി ചൗക്കിനേക്കാള്‍ തിരക്ക് കുറഞ്ഞ മാര്‍ക്കറ്റാണിത്.

സരോജിനി നഗര്‍

ബജറ്റ് ഷോപ്പിങ്ങിന് പേരുകേട്ട സ്ഥലമാണ് സരോജിനി നഗര്‍ മാര്‍ക്കറ്റ്. വില കുറഞ്ഞ ട്രെന്‍ഡി വസ്ത്രങ്ങള്‍, ബ്രൈഡല്‍ ആക്‌സസറികള്‍ തുടങ്ങിയവ ഇവിടെ നിന്ന് വാങ്ങാനാകും.

ലജ്പത് നഗര്‍

വിവാഹവസ്ത്രങ്ങള്‍ ലജ്പത് നഗറില്‍ നിന്നും വാങ്ങിക്കാനാകുന്നതാണ്. ഇന്‍ഡോ വെസ്‌റ്റേണ്‍ ബ്രൈഡല്‍ വെയര്‍, റെഡിമെയ്ഡ് ലഹങ്കകള്‍ തുടങ്ങിയവയും ജ്വല്ലറികളും ഇവിടെ ഉണ്ടാകും.

Also Read: Delhi Street Shopping: വന്‍ വിലക്കുറവ്, കിടുക്കാച്ചി സാധനങ്ങള്‍; ഡല്‍ഹിയിലെ ഷോപ്പിങ് സ്‌പോട്ടുകളിതാ

ഡിസൈനര്‍മാരുമുണ്ട്

ഡല്‍ഹിയിലെത്തിയാല്‍ നിങ്ങള്‍ക്ക് സബ്യാസാച്ചി, മനിഷ് മല്‍ഹോത്ര തുടങ്ങിയ ഡിസൈനര്‍മാരുടെ വസ്ത്രങ്ങളും തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. ഇവിടെ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡിസൈനില്‍ വസ്ത്രങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ ഇവയ്ക്ക് മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വില അല്‍പം കൂടുതലായിരിക്കും.

വില നോക്കി പോകാം

വിവാഹത്തിന് വസ്ത്രം വാങ്ങിക്കാനായി ഡല്‍ഹിയിലേക്ക് ട്രെയിനോ ഫ്‌ളൈറ്റോ കയറുംമുമ്പ് നാട്ടിലെയും ഡല്‍ഹിയിലെയും വിലകള്‍ തമ്മില്‍ താരതമ്യം ചെയ്തുനോക്കാം. ഡല്‍ഹിയില്‍ എത്താന്‍ എത്ര രൂപ ചെലവ് വരുമെന്നും പരിശോധിക്കുന്നത് നല്ലതാണ്, ഇത്ര ചെലവ് നാട്ടില്‍ വരുന്നില്ലെങ്കില്‍ അവിടെ നിന്ന് തന്നെ വസ്ത്രങ്ങള്‍ എടുത്തോളൂ.

Follow Us