Online Delivery: 10 മിനിറ്റ് ഡെലിവറി ഇനിയില്ല, കമ്പനികൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

10 minute delivery Services: അതിവേഗ ഡെലിവറി റോഡുകളിൽ വലിയ അപകടസാധ്യതകൾ ഉണ്ടാക്കുന്നുവെന്ന സർക്കാർ വിലയിരുത്തലിന് പിന്നാലെയാണ് തീരുമാനം. സർക്കാർ നിർദ്ദേശത്തെത്തുടർന്ന് മിക്ക കമ്പനികളും തങ്ങളുടെ ഡെലിവറി മോഡലിൽ മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ട്.

Online Delivery: 10 മിനിറ്റ് ഡെലിവറി ഇനിയില്ല, കമ്പനികൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

പ്രതീകാത്മക ചിത്രം

Updated On: 

13 Jan 2026 | 06:50 PM

ഓൺലൈൻ ഡെലിവറി രംഗത്ത് വിപ്ലവം സൃഷ്ടിച്ച ’10 മിനിറ്റ് ഡെലിവറി’ സേവനങ്ങൾ ഇന്ത്യയിൽ അവസാനിക്കുന്നു. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സൊമാറ്റോ എന്നീ മുൻനിര കമ്പനികളോട് ഈ അതിവേഗ ഡെലിവറി രീതി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഡെലിവറി സമയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി.

ഡെലിവറി ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഈ തീരുമാനത്തിന് പിന്നിൽ. 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കാനുള്ള സമ്മർദ്ദത്തിൽ ഡെലിവറി ബോയ്സ് അമിതവേഗതയിൽ വാഹനമോടിക്കുകയും ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.

സർക്കാർ നിർദ്ദേശത്തെത്തുടർന്ന് മിക്ക കമ്പനികളും തങ്ങളുടെ ഡെലിവറി മോഡലിൽ മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ട്. ഇനി മുതൽ 10 മിനിറ്റിന് പകരം 15 മുതൽ 25 മിനിറ്റ് വരെയുള്ള സമയപരിധിക്കുള്ളിലാകും സാധനങ്ങൾ എത്തിക്കുക. വേഗതയേക്കാൾ ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്ന് കമ്പനികൾ അറിയിച്ചു.

ALSO READ: ട്രെയിന്‍ 2 മണിക്കൂര്‍ വൈകിയാല്‍ സൗജന്യ ഭക്ഷണം; വന്ദേ ഭാരതില്‍ ലഭിക്കുമോ?

നിരവധി പ്ലാറ്റ്‌ഫോമുകൾ അവരുടെ ആപ്പുകളിൽ നിന്നും പ്രൊമോഷണൽ കാമ്പെയ്‌നുകളിൽ നിന്നും 10 മിനിറ്റ് ഡെലിവറി ബ്രാൻഡിംഗും മാർക്കറ്റിംഗും നീക്കംചെയ്യാൻ സമ്മതിച്ചിട്ടുണ്ട്. ബ്ലിങ്കിറ്റ് അതിന്റെ ’10 മിനിറ്റിനുള്ളിൽ പതിനായിരത്തിലധികം ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യുന്നു’ എന്ന ടാഗ്‌ലൈൻ  ‘30000ത്തിലധികം ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു’ എന്നതിലേക്ക് പരിഷ്കരിക്കാൻ തീരുമാനിച്ചു.

കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ, മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് പ്രമുഖ പ്ലാറ്റ്ഫോമുകളിലെ ​ഗി​ഗ് തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന 10 മിനിറ്റ് ഡെലിവറി സർവീസ് നിർത്തലാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, മറ്റ് നഗര കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലായി ഏകദേശം 200,000-ത്തിലധികം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്.

 

കൊഴുപ്പ് കുറയ്ക്കാം ഈ സിമ്പിള്‍ ട്രെഡ്മില്‍ വ്യായാമത്തിലൂടെ
പ്രിയപ്പെട്ടവർക്ക് പൊങ്കൽ ആശംസകൾ കൈമാറാം
മകരവിളക്ക് ദർശിക്കാൻ ഈ സ്ഥലങ്ങളിൽ പോകാം
മകരവിളക്കും നായാട്ടുവിളിയും, ഐതിഹ്യം അറിയാമോ?
രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ല കോടതിയിൽ പുറത്തേക്ക് കൊണ്ടുവരുന്നു
വയനാട്ടിൽ കൂട്ടിൽ കുടുങ്ങിയ കടുവ
മകരവിളക്കിന് മുന്നോടിയായി സന്നിധാന തിരക്ക് വർധിച്ചു
മുൻ CPM MLA ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു