Vande Bharat: ട്രെയിന്‍ 2 മണിക്കൂര്‍ വൈകിയാല്‍ സൗജന്യ ഭക്ഷണം; വന്ദേ ഭാരതില്‍ ലഭിക്കുമോ?
Indian Railways Late Train Meals Policy: ചിലപ്പോള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് ആളുകളെ യാത്രയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്നു. റെയില്‍വേ ലൈനിലെ അറ്റക്കുറ്റപ്പണികള്‍, ട്രെയിനുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം എത്തിച്ചേരുന്ന സമയത്തെ ബാധിക്കാറുണ്ട്.
ട്രെയിനുകള്‍ വൈകിയോടുന്നത് നിത്യസംഭവമാണ്. ട്രെയിന്‍ കൃത്യസമയത്ത് എത്തില്ലെന്ന് പലരും മനസിലാക്കുന്നത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന് ശേഷമായിരിക്കും. ചിലപ്പോള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നത് ആളുകളെ യാത്രയില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്നു. റെയില്‍വേ ലൈനിലെ അറ്റക്കുറ്റപ്പണികള്‍, ട്രെയിനുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം എത്തിച്ചേരുന്ന സമയത്തെ ബാധിക്കാറുണ്ട്.
ട്രെയിന്‍ വൈകിയെത്തുന്നത് സഹിച്ച് സ്റ്റേഷനില്‍ തന്നെ ഇരിക്കുകയല്ലാതെ, മറ്റെന്തെങ്കിലും ചെയ്യാനാകുമോ എന്നതിനെ കുറിച്ചാരും ചിന്തിക്കുന്നില്ല. ട്രെയിന്‍ വൈകിയാണെത്തുന്നത് എന്നുണ്ടെങ്കില്‍ യാത്രക്കാര്‍ നേരിടുന്ന സമ്മര്‍ദം ലഘൂകരിക്കാനായി ഇന്ത്യന്‍ റെയില്‍വേയും ഐആര്‍സിടിസിയും ചില സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്.
ഐആര്‍സിടിസിയുടെ നിയമം അനുസരിച്ച് രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകള്‍ വൈകി എത്തുകയാണെങ്കില്‍, അതായത് ആ ട്രെയിനില്‍ പോകേണ്ട യാത്രക്കാര്‍ക്ക് രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ടതായി വരികയാണെങ്കില്‍ സൗജന്യം ഭക്ഷണം ലഭിക്കുന്നതാണ്.
Also Read: Vande Bharat Sleeper: രാജധാനിയെ പിന്നിലാക്കി വന്ദേ ഭാരത് സ്ലീപ്പര്‍ നിരക്ക്
രാജധാനി എക്‌സ്പ്രസ് ആറ് മണിക്കൂര്‍ വൈകിയോടിയപ്പോള്‍ തനിക്ക് സൗജന്യ ഉച്ചഭക്ഷണം ലഭിച്ചുവെന്ന് കാണിച്ച് ഒരു യാത്രക്കാരന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പോടെയാണ് ഇക്കാര്യം ശ്രദ്ധനേടുന്നത്. പ്രീമിയം ട്രെയിനുകളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
ട്രെയിന്‍ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുകയാണെങ്കില്‍, യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ട് ടിക്കറ്റ് റദ്ദാക്കാനും സാധിക്കുന്നതാണ്. കൂടാതെ കാത്തിരിപ്പ് മുറികളും ഇവര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. ഇവര്‍ക്കായി രാത്രിയില്‍ ഭക്ഷണ കൗണ്ടറുകള്‍ ഏറെ നേരവും പ്രവര്‍ത്തിക്കുന്നതാണ്. രാജധാനിയില്‍ ലഭിക്കുന്ന സേവനങ്ങള്‍ രാജ്യത്തെ മറ്റ് പ്രീമിയം ട്രെയിനുകളിലെ യാത്രക്കാര്‍ക്കും ആസ്വദിക്കാവുന്നതാണ്.