5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Budget 2024: കിസ്സാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി, എന്തൊക്കെയാണ് ഗുണം?

Budget 2024 Kisan Credit Card: കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുക എന്നതാണ് ഈ വായ്പാ പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ലക്ഷം രൂപ വരെ ഇതിൽ കർഷകർക്ക് വായ്പയെടുക്കാം

Budget 2024: കിസ്സാൻ ക്രെഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി, എന്തൊക്കെയാണ് ഗുണം?
Budget 2024 | Kisan Credit Card
arun-nair
Arun Nair | Published: 23 Jul 2024 12:49 PM

അങ്ങനെ കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ. കിസ്സാൻ ക്രെഡിറ്റ് കാർഡുള്ള കർഷകർക്കായാണ് ഏറ്റവും പ്രധാന വിവരം. ഇനി അഞ്ച് സംസ്ഥാനങ്ങളിൽ കൂടി ഈ സൗകര്യം ലഭ്യമാകും. കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പലിശ നിരക്ക് 9% വരെയാണ്.

ഈ പദ്ധതിയിൽ കേന്ദ്രസർക്കാർ 2% സബ്‌സിഡിയും നൽകുന്നുണ്ട്. വായ്പ എടുക്കുന്ന കർഷകർ ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് തിരിച്ചടച്ചാൽ കർഷകർക്ക് 3 ശതമാനം ഇളവ് ലഭിക്കും. കർഷകർക്ക് ലഭ്യമായ രാജ്യത്തെ ഏറ്റവും നിരക്ക് കുറഞ്ഞ വായ്പയായിരിക്കും ഇത്. 1998-ലാണ് കിസാൻ ക്രെഡിറ്റ് കാർഡ് സ്കീം സർക്കാർ ആരംഭിച്ചത്.

Also Read: Budget 2024: ബജറ്റിൽ നിതീഷ്-നായിഡു എഫെക്ട്!; ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന

കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുക എന്നതാണ് ഈ വായ്പാ പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ലക്ഷം രൂപ വരെ ഇതിൽ കർഷകർക്ക് വായ്പയെടുക്കാം. സമീപത്തെ ബാങ്കുകളിൽ നിന്നാണ് വായ്പ ലഭ്യമാകുന്നത്. ഇത് നിബന്ധനകൾക്ക് വിധേയമായിരിക്കും. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുന്ന കർഷകർ വിള ഇൻഷുറൻസ് എടുക്കണം.

മറ്റൊരു പ്രധാന കാര്യം 1,60,000 രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് വസ്തു ഈടായി നൽകണം. എന്നാൽ 1,60,000 രൂപ വരെയുള്ള വായ്പയാണെങ്കിൽ അതിന് പ്രത്യേക ഈട് നൽകേണ്ടതില്ല.വിളതന്നെ ഈടായി പരിഗണിക്കും. ഇതിൻ്റെ തിരിച്ചടവ് ഒരു വർഷത്തിനുള്ളിലാണെന്ന് പറഞ്ഞല്ലോ ഇത് ഒന്നായോ ഗഡുക്കളായോ അടച്ചിരിക്കണം. ഹ്രസ്വകാല വിളകൾ 12 മാസത്തിനുള്ളിലും ദീർഘകാല വിളകൾ 18 മാസത്തിനുള്ളിലുമാണ് തിരിച്ചടയ്ക്കേണ്ടത്. കൃത്യമായ സമയപരിധിക്കുള്ളിൽ വായ്പ അടച്ച് തീർത്താൽ പലിശ ഇളവ് ലഭിക്കും.

മാത്രമല്ല രാജ്യത്ത്  മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടത്തും. ഒപ്പം കാർഷികേ മേഖലയിൽ നിരവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News