AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Union Budget 2026: എന്താണ് ബജറ്റിൽ പ്രഖ്യാപിച്ച കേരളത്തിൻ്റെ ധാതു ഇടനാഴി? ഏത് ജില്ലയ്ക്ക് പ്രയോജനപ്പെടും?

What is Kerala Mineral Sand Corridor: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഖനനം, സംസ്‌കരണം എന്നിവയടക്കം വര്‍ധിപ്പിക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Union Budget 2026: എന്താണ് ബജറ്റിൽ പ്രഖ്യാപിച്ച കേരളത്തിൻ്റെ ധാതു ഇടനാഴി? ഏത് ജില്ലയ്ക്ക് പ്രയോജനപ്പെടും?
നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു Image Credit source: PTI
Shiji M K
Shiji M K | Published: 01 Feb 2026 | 11:46 AM

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് പ്രഖ്യാപനത്തില്‍ ഇടംനേടി കേരളവും. ധാതുസമ്പന്നമായ സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച റെയര്‍ എര്‍ത്ത് മൈനിങ് പദ്ധതിയിലാണ് കേരവും ഉള്‍പ്പെട്ടിരിക്കുന്നത്. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ചേര്‍ത്താണ് ധാതു ഇടനാഴി ഒരുക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഖനനം, സംസ്‌കരണം എന്നിവയടക്കം വര്‍ധിപ്പിക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് നയങ്ങളിലൂന്നിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍, ജനപങ്കാളിത്തം, എല്ലാവര്‍ക്കും വികസനം എന്നിവയാണവ. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നതാണ് ബജറ്റിന്റെ കര്‍ത്തവ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.

എന്താണ് ധാതു ഇടനാഴി?

കടല്‍ത്തീരങ്ങളിലും മറ്റും കാണപ്പെടുന്ന ഇല്‍മെനൈറ്റ്, റൂട്ടൈല്‍, സിര്‍ക്കണ്‍, മൊനസൈറ്റ്, ഗാര്‍നെറ്റ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ മണലിനെയാണ് ധാതുമണല്‍ എന്ന് പറയുന്നത്. ഈ ധാതുക്കള്‍ സ്റ്റീല്‍ നിര്‍മാണം, ടൈറ്റാനിയം ഉത്പാദനം, പ്രതിരോധ മേഖല, ആണവോര്‍ജം, സെറാമിക് വ്യവസായം എന്നിവയില്‍ ഉപയോഗിക്കുന്നു.

Also Read: Nirmala Sitharaman Budget Saree: ധനമന്ത്രിയുടെ ഇന്നത്തെ ബജറ്റ് സാരിക്ക് പിന്നിലുണ്ടൊരു കഥ

പദ്ധതി

ധാതുമണല്‍ ഖനനം
സംസ്‌കരണ യൂണിറ്റുകള്‍
വ്യവസായ പാര്‍ക്കുകള്‍
തുറമുഖവും ഗതാഗത സൗകര്യങ്ങളും
മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണം

കേരളത്തില്‍ എവിടെ?

കേരളത്തില്‍ കൊല്ലം ജില്ലയിലെ ചവറ, ആലപ്പുഴയിലെ തീരദേശ മേഖല, തിരുവനന്തപുരത്തെ തീരദേശ മേഖല എന്നിവിടങ്ങളില്‍ ധാരാളം ധാതുമണല്‍ സ്രോതസുകളുണ്ട്. ഇവയെ പദ്ധതിയുടെ ഭാഗമാക്കിയാണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം.

 

Follow Us