AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

5G Charges: 5 ജിക്ക് വേണ്ടി മുടക്കിയ തുക ഉപയോക്താക്കള്‍ നല്‍കണം; കോള്‍, ഡേറ്റ നിരക്കുകള്‍ കൂടും

ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിച്ച ഉടന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ടെലികോം സേവന ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കോള്‍, ഡാറ്റ നിരക്കുകളില്‍ 25 ശതമാനം എങ്കിലും വര്‍ധിക്കാനാണ് സാധ്യത

5G Charges: 5 ജിക്ക് വേണ്ടി മുടക്കിയ തുക ഉപയോക്താക്കള്‍ നല്‍കണം; കോള്‍, ഡേറ്റ നിരക്കുകള്‍ കൂടും
Shiji M K
Shiji M K | Published: 14 May 2024 | 03:17 PM

5 ജി സേവനമൊരുക്കുന്നതിന് ചെലവായ തുക ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാനൊരു ടെലികോം സേവന ദാതാക്കള്‍. 5 ജി സേവനമൊരുക്കാന്ഡ വലിയ തോതിലുള്ള നിക്ഷേപമാണ് കമ്പനികള്‍ നടത്തിയിട്ടുള്ളത്. ഈ തുക തിരിച്ച് പിടിക്കാന്‍ കമ്പനികള്‍ ഒരുങ്ങുന്നുവെന്നാണ് ആക്‌സിസ് ക്യാപിറ്റല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിച്ച ഉടന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ടെലികോം സേവന ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കോള്‍, ഡാറ്റ നിരക്കുകളില്‍ 25 ശതമാനം എങ്കിലും വര്‍ധിക്കാനാണ് സാധ്യത. ഇതോടെ ടെലികോം കമ്പനികളുടെ ശരാശരി പ്രതിശീര്‍ഷ വരുമാനം ഉയരും. ഭാരതി എയര്‍ടെല്ലിന് ശരാശരി 29 രൂപയാണ് ഓരോ ഉപയോക്താവില്‍ നിന്നും അധികമായി ലഭിക്കുക. ജിയോ ഉപയോക്താക്കള്‍ 26 രൂപയും അധികമായി നല്‍കണം.

181.7 രൂപയാണ് മാര്‍ച്ച് വരെയുള്ള പാദത്തില്‍ ജിയോയുടെ ഒരു ഉപയോക്താവില്‍ നിന്ന് കമ്പനി വരുമാനമുണ്ടാകുന്നത്. ഭാരതി എയര്‍ടെല്ലിന്റെയും വോഡഫോണിന്റെയും ഐഡിയയുടെയും ഉപയോക്താക്കളില്‍ നിന്ന് 2023 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 208 രൂപയും 145 രൂപയുമാണ് കമ്പനികള്‍ വരുമാനം ഉണ്ടാക്കിയിരുന്നത്.

നിരക്ക് വര്‍ധനവിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഭാരതി എയര്‍ടെല്ലും ജിയോയും ആയിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. 2019 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനും ഇടയില്‍ മൂന്ന് തവണയാണ് നിരക്ക് വര്‍ധിപ്പിച്ചത്. അത് 14-102 ശതമാനമായിരുന്നു. എല്ലാ മാസവും 200 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധികമായി 50 രൂപ ചെലവ് വരും.

200 രൂപയുടെ താരിഫ് പ്ലാന്‍ 250 രൂപയായി ഉയരും. 500 രൂപയുടെ റീചാര്‍ജ് 25 ശതമാനം വര്‍ധിച്ച് 625 രൂപയാകും. 1000 രൂപ റീചാര്‍ജ് ചെയ്താല്‍ നിരക്ക് 250 രൂപ വര്‍ധിച്ച് മൊത്തം താരിഫ് 1250 രൂപയാക്കും.