ഇഎംഐ അടച്ചില്ലെങ്കില്‍ ബാങ്ക് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമോ? 90 ദിവസ നിയമത്തെ കുറിച്ചറിയാം

Missed Your Loan EMI? Know Whether Banks Can Block Your SIM Card: വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ മൊബൈല്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള അവകാശം ബാങ്കിന് ഉണ്ടെന്ന കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടോ? നിലവില്‍ വലിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമാണ് ബാങ്കുകള്‍ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട്. വായ്പ അടച്ചില്ലെങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് ബാങ്കിന് ചെയ്യാന്‍ സാധിക്കുകയെന്ന് വിശദമായി നോക്കാം.

ഇഎംഐ അടച്ചില്ലെങ്കില്‍ ബാങ്ക് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമോ? 90 ദിവസ നിയമത്തെ കുറിച്ചറിയാം

പ്രതീകാത്മക ചിത്രം

Published: 

14 Jul 2026 | 11:00 AM

വായ്പ എടുത്തതിന് ശേഷം അത് കൃത്യമായി തിരിച്ചടയ്ക്കാന്‍ സാധിക്കാതെ പോകുന്ന എത്രയോ സാഹചര്യങ്ങള്‍ ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ മൊബൈല്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യാനുള്ള അവകാശം ബാങ്കിന് ഉണ്ടെന്ന കാര്യം നിങ്ങള്‍ കേട്ടിട്ടുണ്ടോ? നിലവില്‍ വലിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമാണ് ബാങ്കുകള്‍ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട്. വായ്പ അടച്ചില്ലെങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് ബാങ്കിന് ചെയ്യാന്‍ സാധിക്കുകയെന്ന് വിശദമായി നോക്കാം.

ബാങ്ക് ലോണ്‍ ഇഎംഐകള്‍

ഒരു ബാങ്കിങ്ങില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വായ്പ എടുത്തുകഴിഞ്ഞാല്‍ നിശ്ചിത ഇടവേളകളിലാണ് ഉപഭോക്താക്കള്‍ പണം തിരിച്ചടയ്‌ക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ പണം തിരികെ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാങ്കിന് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ കഴിയുമോ?

ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയുമോ?

ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ബാങ്കിന് ഒരിക്കലും നിങ്ങളുടെ മൊബൈല്‍ നമ്പറോ സിം കാര്‍ഡോ നിര്‍ജ്ജീവമാക്കാന്‍ കഴിയില്ല. എന്നാല്‍ മറ്റ് രീതിയിലുള്ള നടപടികള്‍ ഉണ്ടായേക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.

ക്രെഡിറ്റ് സ്‌കോര്‍ കുറയും

ഒരാളുടെ ജീവിതത്തില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഇഎംഐകളില്‍ വീഴ്ച വരുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയും. ഇത് ഭാവിയില്‍ വായ്പ എടുക്കുന്നതിന് വെല്ലുവിളിയാകുന്നതാണ്. ഭവന വായ്പ, കാര്‍ വായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങി എല്ലാ മേഖലയിലും ഇത് സ്വാധീനം ചെലുത്തുന്നതാണ്.

പിഴകള്‍ ചുമത്തും

ഇഎംഐകള്‍ വൈകുന്നത് ബാങ്ക് പിഴകള്‍, ഫീസ്, അധിക പലിശ എന്നിവയെല്ലാം ഈടാക്കുന്നതിന് വഴിയൊരുക്കും. ഇത്തരത്തില്‍ ഭീമമായ തുക പിഴയായി മാത്രം വരുന്നത്, നിങ്ങളുടെ തിരിച്ചടവ് തുക വര്‍ധിക്കുന്നതിന് കാരണമാകുന്നതാണ്.

Also Read: പുരുഷന്മാരേ…സമ്പാദിക്കാതെ എങ്ങോട്ടാണ്? നിങ്ങള്‍ക്ക് പറ്റിയ പദ്ധതികളിതാ

ഒന്നില്‍ ഇഎംഐകള്‍ അടച്ചില്ലെങ്കില്‍

ഒന്നിലധികം ഇഎംഐകള്‍ അടയ്ക്കാതിരുന്നാല്‍ ബാങ്ക് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചേക്കും. വീട്, വാഹനം, അല്ലെങ്കില്‍ മറ്റ് ആസ്തികള്‍ തുടങ്ങിയവ ബാങ്കില്‍ ഈടായി വെച്ചിട്ടുണ്ടെങ്കില്‍, അവ ജപ്തി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സ്ഥാപനം കടക്കാന്‍ സാധ്യതയുണ്ട്.

എപ്പോള്‍ ഫോണ്‍ പിടിച്ചെടുക്കും?

ഇഎംഐയില്‍ നിങ്ങള്‍ ഫോണ്‍ വാങ്ങിയെങ്കില്‍ മാത്രമേ, ഫോണ്‍ ബാങ്ക് കണ്ടുകെട്ടുന്നതിന് വഴിയൊരുങ്ങുകയുള്ളൂ. കുറഞ്ഞത് 90 ദിവസത്തേക്ക് ഇഎംഐകള്‍ അടയ്ക്കാതെ നില്‍ക്കുകയാണെങ്കില്‍ മാത്രമേ ഫോണ്‍ പിടിച്ചെടുക്കാനുള്ള അവകാശം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉള്ളൂ. എന്നിരുന്നാലും കോളുകള്‍, ഇന്റര്‍നെറ്റ് ആക്‌സസ്, അടിയന്തര സേവനങ്ങള്‍ പോലുള്ളവ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കഴിയില്ല.

ഇഎംഐ അടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടോ?

നിങ്ങള്‍ക്ക് എന്തെങ്കിലും കാരണം കൊണ്ട് ഇഐഎം അടയ്ക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് വിഷയം അവതരിപ്പിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല ബാങ്കുകളും വായ്പ പുനഃക്രമീകരണം, ഇഎംഐ ക്രമീകരണങ്ങള്‍, അല്ലെങ്കില്‍ തിരിച്ചടവിന് അധിക സമയം തുടങ്ങിയ സൗകര്യങ്ങള്‍ ചെയ്ത് തരുന്നതാണ്.

English Summary

Many borrowers wonder whether banks can block their SIM cards if they fail to pay loan EMIs. This article explains the important 90-day rule, what happens when a loan becomes a non-performing asset (NPA), and the recovery steps banks can legally take under RBI regulations.

Follow Us
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
അശാന്തിയും ദാരിദ്ര്യവും! വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
നാടൻ ചായക്കട സ്റ്റൈൽ ചായ വേണോ! ഈ ഒരു ട്രിക്ക് മതി
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ