AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cheque Clearance: ഇനി കാത്തിരിക്കേണ്ട, വേഗത്തിൽ ചെക്ക് മാറാം; പുതിയ സംവിധാനം നാളെ മുതൽ

Cheque Clearing Changes: രണ്ട് ഘട്ടമായാണ് പുതിയ രീതി നടപ്പിലാക്കുന്നത്. നാളെ മുതൽ 2026 ജനുവരി 2 വരെ ഒന്നാം ഘട്ടം നടപ്പാകും. 2026 ജനുവരി മൂന്ന് മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ സമയക്രമം കൂടുതൽ കർശനമാക്കും.

Cheque Clearance: ഇനി കാത്തിരിക്കേണ്ട, വേഗത്തിൽ ചെക്ക് മാറാം; പുതിയ സംവിധാനം നാളെ മുതൽ
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Published: 03 Oct 2025 | 09:28 AM

ന്യൂഡൽഹി: ചെക്ക് മാറിയെടുക്കാൻ ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട, ബാങ്കിൽ നിന്ന് ചെക്ക് മാറിയെടുക്കാനുള്ള പുതിയ സംവിധാനം നാളെ മുതൽ നടപ്പിലാകും. നിലവിൽ രണ്ട് ദിവസം എടുക്കുന്നയിടത്ത് ഇനി മണിക്കൂറുകൾക്കുള്ളിൽ തന്നെ പണം ലഭിക്കും.

രണ്ട് ഘട്ടമായാണ് പുതിയ രീതി നടപ്പിലാക്കുന്നത്. നാളെ മുതൽ 2026 ജനുവരി 2 വരെ ഒന്നാം ഘട്ടം നടപ്പാകും. 2026 ജനുവരി മൂന്ന് മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ സമയക്രമം കൂടുതൽ കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.

പുതിയ സംവിധാനം എങ്ങനെ?

രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ ഉപയോക്താക്കളിൽ നിന്ന് ചെക്കുകൾ ലഭിക്കുന്ന മുറയ്ക്ക് ബാങ്കുകൾ അവ സ്കാൻ ചെയ്ത് ക്ലിയറിങ് ഹൗസിലേക്ക് അയക്കും.

പരിശോധനയ്ക്ക് ശേഷം ചെക്കിൽ പറയുന്ന പണം സൂക്ഷിച്ചിരിക്കുന്ന ബാങ്കിലേക്ക് ക്ലിയറിങ് ഹൗസ് ഈ സ്കാൻഡ് ചെക്കുകൾ അയക്കും.

ALSO READ: 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആധാർ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ചെക്ക്സ സ്വീകരിക്കണോ തള്ളണോ എന്ന കാര്യത്തിൽ തീരുമാനമെടക്കും. ഇതിനുള്ള സമയപരിധി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ്.

ഓരോ ചെക്കിന്റെ കാര്യവും തീ‍ർപ്പാക്കുന്നതിന് നിശ്ചിത സമയപരിധി ഉണ്ടാകും, ഇതിനകം ബാങ്ക് തീരുമാനമെടുത്തിരിക്കണം.

ശേഷം ഒരു മണിക്കൂറിനകം പണം നിങ്ങളുടെ അക്കൗണ്ടിലെത്തും.