AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Today: ഹാവൂ ആശ്വാസമായി, താഴോട്ടിറങ്ങി സ്വർണം; ഇന്നത്തെ നിരക്ക്…

Gold Rate on 3rd October 2025: ദിവസങ്ങൾക്ക് ശേഷം സ്വർണവില 86,000ലോട്ട് താഴ്ന്നു. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 87040 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്.

Gold Rate Today: ഹാവൂ ആശ്വാസമായി, താഴോട്ടിറങ്ങി സ്വർണം; ഇന്നത്തെ നിരക്ക്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 03 Oct 2025 | 01:16 PM

ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ആശ്വാസകരമായി സ്വർണനിരക്ക്. ദിവസങ്ങൾക്ക് ശേഷം സ്വർണവില 86,000ലോട്ട് താഴ്ന്നു. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 87040 രൂപ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. എന്നാലിന്ന് ഒരു പവൻ സ്വർണത്തിന് കൊടുക്കേണ്ട തുക 86,560 രൂപയാണ്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം, ഒരു ​ഗ്രാം സ്വർണം വാങ്ങുമ്പോൾ 10,820 രൂപ നൽകണം.

പണിക്കൂലി, ജിഎസ്ടി, ഹോൾ മാർക്കിംഗ് ഫീസ് എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 93,000 രൂപയിൽ കൂടുതൽ നൽകണം. അതേസമയം, സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വർദ്ധനയ്ക്ക് ആനുപാതികമായ ഇടിവ് ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

സ്വർണവിലയെ സ്വാധീനിക്കുന്നവ

യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ

വിവാഹ സീസൺ, ദസറ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിലുള്ള ഡിമാൻഡ്

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പരിഗണിക്കുന്നത്

രൂപയുടെ മൂല്യത്തിലെ അസ്ഥിരത

ഒക്ടോബർ മാസത്തിലെ സ്വർണവില

ഒക്ടോബർ 1: 87000 രൂപ (രാവിലെ)

ഒക്ടോബർ 1: 87,440 രൂപ (വൈകിട്ട്)

ഒക്ടോബർ 2: 87040 രൂപ

ഒക്ടോബർ 3: 86,560 രൂപ