Chicken Price: കോഴിയിറച്ചി കൂട്ടിയൊരു പിടിപിടിക്കാം; വില പിന്നെയും താഴോട്ടോ?
Chicken Price in Kerala: ഈസ്റ്ററിന് മുമ്പേ കോഴിവില ഇറങ്ങിയിരുന്നു. ചൂട് തന്നെയായിരുന്നു വിലക്കുറവിന് പ്രധാന കാരണം. ചൂട് കൂടിയതോടെ ഫാമുകള്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങി ഇത് കോഴിയിറച്ചിയുടെയും കോഴിമുട്ടയുടെയും വില കുറയുന്നതിന് കാരണമായി. വേനല്‍ച്ചൂടിന് പുറമെ എല്‍പിജി സിലിണ്ടര്‍ ക്ഷാമവും വിലയിടിവിന് ആക്കംക്കൂട്ടി.

കോഴി
ഉത്സവകാലം വന്നെത്തുമ്പോള്‍ മറ്റെല്ലാ സാധനങ്ങളെയും പോലെ തന്നെ കോഴിയിറച്ചിയുടെ (Kerala Chicken Price) വിലയും വര്‍ധിക്കാറുണ്ട്. ഡിമാന്‍ഡ് ഉയരുമ്പോഴാണ് സാധാരണയായി ഈ വിലവര്‍ധനവ് ഉണ്ടാകുന്നത്. എന്നാല്‍ ഈ വര്‍ഷം നോമ്പുകാലവും ഈസ്റ്ററും കഴിഞ്ഞതിന് പിന്നാലെ വിഷുവിന് മുമ്പ് കോഴിയിറച്ചി വില താഴോട്ടിറങ്ങുകയാണ്. വിഷുവിനും കോഴിയുടെ ഡിമാന്‍ഡില്‍ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെങ്കിലും, വിലയ്ക്ക് വിഷുവില്‍ കണ്ണില്ല.
ഈസ്റ്ററിന് കഴിഞ്ഞ് ഉടൻ തന്നെ സംസ്ഥാനത്തെ കോഴിവില താഴേക്ക് ഇറങ്ങിയിരുന്നു. ചൂട് തന്നെയായിരുന്നു വിലക്കുറവിന് പ്രധാന കാരണം. ചൂട് കൂടിയതോടെ ഫാമുകള്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങി ഇത് കോഴിയിറച്ചിയുടെയും കോഴിമുട്ടയുടെയും വില കുറയുന്നതിന് കാരണമായി. മാത്രമല്ല, വേനല്‍ച്ചൂടിനെ തുടര്‍ന്ന് കോഴിയിറച്ചി കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞതും വില്‍പനയെയും വിലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വേനല്‍ച്ചൂടിന് പുറമെ എല്‍പിജി സിലിണ്ടര്‍ ക്ഷാമവും വിലയിടിവിന് ആക്കംക്കൂട്ടി. കൂടുതല്‍ ഇന്ധനം ആവശ്യമായ ഭക്ഷണസാധനങ്ങള്‍ പല ഹോട്ടലുകളിലും നിലവില്‍ പാകം ചെയ്യുന്നില്ല. പ്രത്യേകിച്ച് ചിക്കൻ വിഭവങ്ങൾ മിക്ക ഹോട്ടലുകളിലും പരമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇനിയും കുറഞ്ഞേക്കാം
കോട്ടയം ജില്ലയിൽ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോഴിവില ഇനിയും കുറയാൻ ആണ് സാധ്യത. നിലവില്‍ 100 മുതല്‍ 150 രൂപ വരെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു കിലോ കോഴിയുടെ വില. പക്ഷിപ്പനി ഉണ്ടാകുമ്പോള്‍ കോഴി, മുട്ട എന്നിവ വാങ്ങിക്കാന്‍ സാധാരണയായി ആളുകള്‍ വിമൂഖത കാണിക്കും. ഇത് കോഴി ഉത്പനങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കുകയും വീണ്ടും വില കുറയാന്‍ വഴിവെക്കുകയും ചെയ്യും.
Also Read: Chicken Price: കോഴിയിറച്ചി ആവോളം കഴിച്ചോളൂ, വില കുറഞ്ഞു; ഇനി കൂടുമോ?
കോഴിമുട്ട വിലയും കുറയുന്നു
കോഴിമുട്ടയ്ക്ക് കേരളത്തില്‍ ഇപ്പോള്‍ അഞ്ചോ ആറോ രൂപയ്ക്കാണ് കേരളത്തിലെ വിവിധ ഇടങ്ങളിൽ വിൽപന നടത്തുന്നത്. നേരത്തെ 10 രൂപ വരെ വിലയുണ്ടായിരുന്ന കോഴിമുട്ടയുടെ വിലയാണ് 5 രൂപയിലേക്ക് താഴ്ന്നത്. ഇത് ചിലപ്പോള്‍ ഇനിയും കുറഞ്ഞേക്കാമെന്ന് വ്യാപാരികള്‍ പറയുന്നു. പശ്ചിമേഷ്യൻ സംഘർഷവും കോഴി മുട്ട ഇടിവിന് കാരണമായിട്ടുണ്ട്. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുമുള്ള മുട്ടയുടെ കയറ്റമതി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗണ്യമായി കുറഞ്ഞു. ഇതാണ് സംസ്ഥാനത്തെ മുട്ട വിലയിൽ കുറവ് രേഖപ്പെടുത്താൻ തുടങ്ങിയിരിക്കുന്നത്.