AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Price Hike: ക്രിസ്മസിന് ചെലവേറും; ഞെട്ടിച്ച് കോഴിയിറച്ചി, മുട്ട വില

Christmas Price Hike: കോഴിമുട്ടയുടെയും താറാവിന്‍റെയും ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി കൂടിയതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. വരുംദിവസങ്ങളിൽ വില ഇനിയും കൂടിയേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. 

Price Hike: ക്രിസ്മസിന് ചെലവേറും; ഞെട്ടിച്ച് കോഴിയിറച്ചി, മുട്ട വില
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Dec 2025 | 10:02 AM

ക്രിസ്മസ്- ന്യൂയോർക്ക് ആഘോഷങ്ങൾക്ക് തിരിച്ചടി നൽകി സംസ്ഥാനത്തെ വിലക്കയറ്റം. വെളിച്ചെണ്ണ, പച്ചക്കറി, അരി തുടങ്ങിയവ റെക്കോർഡുകൾ തീർത്ത വിപണിയിൽ അടുത്ത ഊഴം കോഴിയിറച്ചിക്കും മുട്ടയ്ക്കുമാണ്. ക്രിസ്മസിന് അൽപം സ്പെഷ്യൽ ഉണ്ടാക്കണമെങ്കിൽ കൈപൊള്ളുമെന്ന് ചുരുക്കം. കോഴിമുട്ടയ്ക്ക് ഏഴുരൂപയും ഒരു കിലോ കോഴിയിറച്ചിക്ക് 200 മുതല്‍ 240 രൂപ വരെയാണ് വില. കേക്ക് വിപണി സജീവമായതോടെയാണ് മുട്ട വില ഉയർന്നത്.

സംസ്ഥാനത്ത് കോഴിമുട്ടയുടെയും താറാവിന്‍റെയും ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി കൂടിയതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്. ശൈത്യകാലത്തെ തണുപ്പിനെ അതിജീവിക്കാൻ വടക്കേ ഇന്ത്യയിൽ ആഘോഷങ്ങൾക്കും മറ്റ് പരിപാടികൾക്കും മുട്ടയും ഇറച്ചിയും വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഡിമാൻഡ് കൂടിയതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം.

ന്യൂഇയറിന് അവശേഷിക്കുന്നത് വെറും ആറ് ദിവസം മാത്രമാണ്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ വില ഇനിയും കൂടിയേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. താറാവിന് 340 രൂപയാണ് വില. എന്നാല്‍, പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചതോടെ താറാവ് വിൽപനയിൽ തിരിച്ചടി നേരിട്ടേക്കും. ഇതോടെ വില കുറയാനാണ് സാധ്യത.

ALSO READ: വിപണിയിൽ കുരുമുളകിന് നേട്ടം; വെളിച്ചെണ്ണ, കൊപ്ര വില താഴേക്ക്

അതേസമയം, ബിരിയാണി അരിയുടെ വിലയും കുതിക്കുകയാണ്. കഴിഞ്ഞ നാലുമാസമായി ബിരിയാണി അരിവില 200- 240 നിരക്കിൽ തുടരുകയാണ് 180- 185 രൂപയിൽ നിന്നാണ് പെട്ടെന്നൊരു മുന്നേറ്റം വിലയിൽ സംഭവിച്ചത്. കിലോയ്ക്ക് 70 രൂപ മുതൽ ബിരിയാണി അരി കിട്ടുമെങ്കിലും ഗുണനിലവാരം കുറവായിരിക്കും.

പഞ്ചാബിൽ നിന്നാണ് ബിരിയാണി അരി കേരളത്തിൽ കൂടുതലായും എത്തുന്നത്. അവിടുത്തെ കാലാവസ്ഥ വ്യതിയാനം കാരണം ഉത്പാദനം ഇടിഞ്ഞതോടെ അരിയുടെ വരവ് കുറയുകയും ഡിമാന്റ് കൂടുകയും ചെയ്തു. ഇതാണ് വില കൂടുന്നതിലേക്ക് നയിച്ചത്. കോഴിയിറച്ചിക്കൊപ്പം മറ്റ് മാംസങ്ങൾക്കും വില കൂടിയിട്ടുണ്ട്. പോത്തിറച്ചിക്ക് 450 രൂപയും പന്നിയിറച്ചിക്ക് 350 രൂപയുമാണ് വില.