AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണ വൻ വില കുറവിൽ; 147 രൂപയുടെ ലാഭം

Coconut Oil Price at Supplyco: സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് വൻ വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാം. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതാണ്.

Coconut Oil Price: വെളിച്ചെണ്ണ വൻ വില കുറവിൽ; 147 രൂപയുടെ ലാഭം
Coconut OilImage Credit source: Getty Images
nithya
Nithya Vinu | Published: 02 Oct 2025 18:27 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില വർധിക്കുന്നത് മലയാളികൾക്ക് വെല്ലുവിളിയായി തുടരുകയാണ്. പൊതുവിപണിയിൽ ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 466 രൂപയോളമാണ് വില. എന്നാൽ പൊതുവിപണിയിലെ വിലയേക്കാളും 147 രൂപ ലാഭത്തിൽ വെളിച്ചെണ്ണ വാങ്ങാൻ കഴിയും. സപ്ലൈകോയിലൂടെയാണ് ഈ അവസരം ലഭിക്കുന്നത്.

സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് വൻ വിലക്കുറവിൽ അവശ്യസാധനങ്ങൾ വാങ്ങാം. അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾക്ക് വളരെ കുറഞ്ഞ വിലയാണുള്ളത്. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്. അര ലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന അര ലിറ്റർ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുന്നത്.

ALSO READ: ഒക്ടോബര്‍ പരിഷ്‌കാരങ്ങളുടെ മാസം; സാമ്പത്തികരംഗത്തെ ഈ മാറ്റങ്ങള്‍ അറിഞ്ഞോ?

കൂടാതെ ജയ അരി, കുറുവ അരി, മട്ട അരി എന്നിവയെല്ലാം കിലോയ്ക്ക് 33 രൂപയും പച്ചരി കിലോയ്ക്ക് 29 രൂപയുമാണ് വില. പയറുവ‍ർഗങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാണ്. ചെറുപയർ കിലോയ്ക്ക് 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് വില. തുവരപ്പരിപ്പ് സബ്‌സിഡി നിരക്കിൽ 88 രൂപയ്ക്ക് വാങ്ങാൻ കഴിയും.

115 രൂപ 50 പൈസയ്ക്ക് മുളക് ലഭിക്കും. പൊതു വിപണിയിൽ കിലോയ്ക്ക് 46 രൂപ 21 പൈസ വിലയുള്ള പഞ്ചസാര സപ്ലൈകോയിൽ 34 രൂപ 65 പൈസയ്ക്ക് ലഭ്യമാണ്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതാണ്.