AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Investment: ദീപാവലിക്ക് സ്വർണം വാങ്ങാനോ നിക്ഷേപിക്കാനോ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദു:ഖിക്കേണ്ട…

Gold Investment Tips: നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവസീസണിന്റെ ഭാ​ഗമായുള്ള ഡിമാൻഡ് സ്വർണ വില വർധനവിന് അനുകൂലമായി. ദീപാവലി പ്രമാണിച്ച് സ്വർണം വാങ്ങനോ അല്ലെങ്കിൽ നിക്ഷേപം നടത്താനോ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

Gold Investment: ദീപാവലിക്ക് സ്വർണം വാങ്ങാനോ നിക്ഷേപിക്കാനോ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദു:ഖിക്കേണ്ട…
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Published: 02 Oct 2025 20:13 PM

സംസ്ഥാനത്ത് സ്വ‍‍ർണവില പ്രവചനാതീതയമായി മുന്നേറുകയാണ്. പ്രത്യേകിച്ച് നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവസീസണിന്റെ ഭാ​ഗമായുള്ള ഡിമാൻഡും വില വർധനവിന് അനുകൂലമായി. ദീപാവലി പ്രമാണിച്ച് സ്വർണം വാങ്ങനോ അല്ലെങ്കിൽ നിക്ഷേപം നടത്താനോ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ….

പരിശുദ്ധി ഉറപ്പുവരുത്തുക

സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കാൻ ഉപയോ​ഗിക്കുന്ന സൂചികയാണ് കാരറ്റ്. നിങ്ങൾ വാങ്ങുന്ന സ്വർണം ഏത് കാരറ്റിലാണെന്ന് ഉറപ്പുവരുത്തുക. ചെറിയ വ്യത്യാസങ്ങൾ പോലും അതിന്റെ മൂല്യത്തെയും റീസെയിൽ വിലയെയും ബാധിക്കും. 24 കാരറ്റ് സ്വർണമാണ് ശുദ്ധമായ സ്വർണം. നാണയങ്ങൾക്കും ബാറുകൾക്കുമാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. 22K, 18K സ്വർണാഭരണങ്ങൾ ജ്വലറികളിൽ ലഭ്യമാണ്.

ഹാൾമാർക്ക് ആവശ്യപ്പെടുക

ബി.ഐ.എസ് ഹാൾമാർക്ക് ആണ് സ്വർണ്ണത്തിന്റെ ആധികാരികതയുടെ തെളിവ്. ബി.ഐ.എസ്. ലോഗോ, പരിശുദ്ധി ഗ്രേഡ്, ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ എന്നിവ ബില്ലിൽ ഉണ്ടെന്ന് ഉറപ്പാക്കുക. ഇത് തട്ടിപ്പുകൾ തടയാനും ഭാവിയിൽ സ്വർണം വിൽക്കുമ്പോഴോ പണയപ്പെടുത്തുമ്പോഴോ വിശ്വാസ്യത ഉറപ്പാക്കാനും സഹായിക്കും.

സ്വർണവില അറിയുക

ജ്വല്ലറിയിലേക്ക് പോകുന്നതിനു മുൻപ് തന്നെ 22K, 24K എന്നിവയുടെ നിലവിലെ വില പരിശോധിക്കുക. ഇത് അമിതവില നൽകുന്നത് ഒഴിവാക്കാൻ സഹായിക്കും.

വേസ്റ്റേജ് ചാർജ് 

ആഭരണം നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന സ്വർണ്ണത്തിന്റെ കണക്കാണ് വേസ്റ്റേജ് ചാർജ്. ഇത് പണിക്കൂലിയുടെ ഭാഗമായിട്ടാണോ അതോ പ്രത്യേകം ബിൽ ചെയ്യുമോ എന്ന് ചോദിച്ച് മനസ്സിലാക്കണം.

തിരിച്ചെടുക്കൽ വ്യവസ്ഥകൾ

സ്വർണം തിരികെ എടുക്കുന്നതുമായി ബന്ധപ്പെട്ട ജ്വല്ലറിയുടെ പോളിസി എന്താണെന്ന് പരിശോധിക്കുക. ഭാവിയിൽ ആഭരണം മാറ്റിവാങ്ങാനോ വിൽക്കാനോ ഇത് സഹായിക്കും.

ബിൽ 

ബില്ലിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി, തൂക്കം, പണിക്കൂലി, ജി.എസ്.ടി, എച്ച്.യു.ഐ.ഡി നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ജ്വല്ലറിയുടെ വിശ്വാസ്യത

ബി.ഐ.എസ്. അംഗീകാരമുള്ളതും വിശ്വസ്തതയുള്ളതുമായ ജ്വല്ലറികളിൽ നിന്ന് മാത്രം വാങ്ങുക. ഓൺലൈൻ വഴിയാണ് ഡിജിറ്റൽ സ്വർണം വാങ്ങുന്നതെങ്കിൽ ആർബിഐ അംഗീകൃത സ്ഥാപനങ്ങളെ ആശ്രയിക്കുക.

ഉത്സവ കിഴിവുകൾ

വിലക്കിഴിവുകൾ ആകർഷകമാണെങ്കിലും, ഉയർന്ന പണിക്കൂലി പോലുള്ള മറഞ്ഞിരിക്കുന്ന ചാർജുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

സുരക്ഷിതമായി സൂക്ഷിക്കാൻ

നിങ്ങൾ ഭൗതിക സ്വർണം (ആഭരണങ്ങൾ, നാണയങ്ങൾ) ആണ് വാങ്ങുന്നതെങ്കിൽ, ബാങ്ക് ലോക്കർ പോലുള്ള സുരക്ഷിതമായ മാർഗ്ഗങ്ങൾ പരിഗണിക്കുക. എസ്.ജി.ബി, ഇ.ടി.എഫ് എന്നിവ തിരഞ്ഞെടുക്കുന്നവർക്ക് മോഷണ സാധ്യതയില്ലാത്ത സുരക്ഷിതമായ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാം.