AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price Hike: കേരയോട് സാദൃശ്യമുള്ള വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഒന്നും രണ്ടുമല്ല, 62 എണ്ണമാണ്‌

Kerafed Kera Coconut Oil: കേരഫെഡ് വിപണിയില്‍ എത്തിക്കുന്ന കേര എന്ന ബ്രാന്‍ഡ് വെളിച്ചെണ്ണയോട് സാദൃശ്യമുള്ള 62 വ്യാജന്മാരും നമ്മുടെ സംസ്ഥാനത്തുണ്ട്. കേരയോട് സാദൃശ്യമുള്ള പേരുകളിലാണ് ഇവയും വിപണിയിലേക്ക് എത്തുന്നത്.

Coconut Oil Price Hike: കേരയോട് സാദൃശ്യമുള്ള വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഒന്നും രണ്ടുമല്ല, 62 എണ്ണമാണ്‌
വെളിച്ചെണ്ണ Image Credit source: jayk7/Getty Images Creative
shiji-mk
Shiji M K | Published: 29 Jul 2025 20:19 PM

വെളിച്ചെണ്ണയുടെ വില വര്‍ധിക്കാന്‍ തുടങ്ങിയതോടെ വ്യാജന്മാരുടെ കുത്തൊഴുക്കാണ് ഇപ്പോള്‍ കേരളത്തില്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ ആളുകളിലേക്ക് എത്തിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. വ്യാജന്മാരുടെ ഇടയില്‍ നിന്ന് ശുദ്ധമായ വെളിച്ചെണ്ണയെ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രയാസകരമായ കാര്യം.

കേരഫെഡ് വിപണിയില്‍ എത്തിക്കുന്ന കേര എന്ന ബ്രാന്‍ഡ് വെളിച്ചെണ്ണയോട് സാദൃശ്യമുള്ള 62 വ്യാജന്മാരും നമ്മുടെ സംസ്ഥാനത്തുണ്ട്. കേരയോട് സാദൃശ്യമുള്ള പേരുകളിലാണ് ഇവയും വിപണിയിലേക്ക് എത്തുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് വ്യാജന്മാര്‍ എത്തുന്നതെന്ന് കേരഫെഡ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

500 നും മുകളില്‍ വില ഈടാക്കിയാണ് നിലവില്‍ കേരഫെഡിന്റെ കേര വെളിച്ചെണ്ണയുടെ വില്‍പന നടക്കുന്നത്. എന്നാല്‍ ഇവിടെയാണ് വ്യാജന്മാര്‍ അവരുടെ തന്ത്രം പുറത്തെടുക്കുന്നത്. വെറും 100 രൂപ കൊടുത്താന്‍ പോലും ഇവരില്‍ നിന്ന് നിങ്ങള്‍ വെളിച്ചെണ്ണം ലഭിക്കും.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന വെളിച്ചെണ്ണയില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും പദാര്‍ഥങ്ങളും ചേര്‍ത്താണ് വിപണിയിലെത്തിക്കുന്നതെന്ന് കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണിയും വൈസ് ചെയര്‍മാന്‍ കെ ശ്രീധരനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നല്ല മണം കിട്ടുന്നതിനായി വ്യാജനിലേക്ക് ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുന്നതാണ് പതിവ്. നിലവില്‍ വിപണിയിലുള്ള ആകെ വെളിച്ചെണ്ണയുടെ 40 ശതമാനമാണ് കേരഫെഡിന്റെ വിഹിതം. കേരയോട് സാദൃശ്യമുള്ള പേരുകളുള്ള ബ്രാന്‍ഡുകള്‍ 20 ശതമാനത്തോളവുമുണ്ട്.

Also Read: Coconut Oil Price Hike: വെളിച്ചെണ്ണ അതിനി നോക്കേണ്ടാ! എണ്ണപ്പന വിത്ത് ഇറക്കുമതി ചെയ്ത് ഇന്ത്യ

കേരയാണെന്ന് തെറ്റിധരിച്ചാണ് പലരും ഇത് വാങ്ങിക്കുന്നത്. ഇതില്‍ പലതിലും 1 ലിറ്ററിന് പകരം 800, 750 മില്ലിയാണ് കവറിലുണ്ടായിരിക്കുക. സൂപ്പര്‍ മാര്‍ക്കറ്റുകളും കടകളും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഈ വെളിച്ചെണ്ണയോട് പ്രാമുഖ്യം കാണിക്കുന്നുവെന്നും കേരഫെഡ് ചൂണ്ടിക്കാട്ടുന്നു. വാങ്ങിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണയുടെ പായ്ക്കറ്റിലുള്ള ലോഗോയും വിവരങ്ങളും കൃത്യമായി പരിശോധിച്ച് ഉറപ്പിക്കുക.