AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Supplyco Happy Hour: ഇപ്പോള്‍ വാങ്ങിയാല്‍ നല്ല ലാഭത്തില്‍ വാങ്ങാം; വേഗം വിട്ടോ സപ്ലൈകോയിലേക്ക്

Supplyco Happy Hour Sale Details: ഓണക്കാലത്ത് മാത്രം നടത്തിയിരുന്ന ഹാപ്പി അവറാണ് ഇത്തവണ സപ്ലൈകോ നേരത്തെയാക്കിയിരിക്കുന്നത്. നിലവിലുള്ള 10 ശതമാനം വിലക്കുറവിന് പുറമെ നിങ്ങള്‍ക്ക് 10 ശതമാനം കൂടി അധിക വിലക്കുറവ് ലഭിക്കുന്നു.

Supplyco Happy Hour: ഇപ്പോള്‍ വാങ്ങിയാല്‍ നല്ല ലാഭത്തില്‍ വാങ്ങാം; വേഗം വിട്ടോ സപ്ലൈകോയിലേക്ക്
സപ്ലൈകോImage Credit source: Social Media
shiji-mk
Shiji M K | Published: 29 Jul 2025 21:20 PM

സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്കായി വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് സപ്ലൈകോ. സപ്ലൈകോ പീപ്പിള്‍ ബസാറില്‍ സാധനങ്ങള്‍ 20 ശതമാനം വരെ വിലക്കുറവില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. ജൂലൈ 31 വരെയാണ് വിലക്കുറവ് ഉള്ളത്. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് വിലക്കുറവുമായി ഹാപ്പി അവേഴ്‌സ് നടക്കുന്നത്.

ഓണക്കാലത്ത് മാത്രം നടത്തിയിരുന്ന ഹാപ്പി അവറാണ് ഇത്തവണ സപ്ലൈകോ നേരത്തെയാക്കിയിരിക്കുന്നത്. നിലവിലുള്ള 10 ശതമാനം വിലക്കുറവിന് പുറമെ നിങ്ങള്‍ക്ക് 10 ശതമാനം കൂടി അധിക വിലക്കുറവ് ലഭിക്കുന്നു.

പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ നിങ്ങള്‍ നിത്യേനെ ഉപയോഗിക്കുന്ന എല്ലാത്തിനും 20 ശതമാനം വിലക്കുറവുണ്ടാകും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 13 സാധനങ്ങള്‍ക്ക് സബ്‌സിഡിയും ലഭിക്കുന്നതാണ്.

ഉഴുന്ന് ബോളിന് 90 രൂപയാണ് സപ്ലൈകോയില്‍. തിരഞ്ഞെടുക്കപ്പെട്ട മാവേലി, നോണ്‍ മാവേലി സാധനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ സാധാരണ വിലക്കുറവിന് പുറമെയുള്ള വിലക്കുറവും ലഭിക്കുന്നു.

സബ്‌സിഡിയില്ലാത്ത ആളുകള്‍ക്കാണ് ഈ അവസരം കൂടുതല്‍ പ്രയോജനപ്പെടുക. അരി, പാചക എണ്ണ, സോപ്പ്, ശര്‍ക്കര, ആട്ട, റവ, ശുദ്ധീകരിച്ച മാവ്, ഡിറ്റര്‍ജന്റുകള്‍, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിനുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയെല്ലാം ഓഫറിന് കീഴില്‍ വരുന്നു.

Also Read: Onam Kit 2025: ഓണക്കിറ്റില്‍ ഇത്തവണ ഈ സാധനങ്ങളും; ലഭിക്കാന്‍ ഇനി അധികം ദിവസങ്ങളില്ല

നിത്യോപയോഗ സാധനങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിന് പുറമെ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് പ്രോത്സാഹിപ്പിക്കുകയാണ് സപ്ലൈകോയുടെ ലക്ഷ്യം.