AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SIP vs Lump Sum Investment: 7,000 രൂപയുടെ എസ്‌ഐപിയോ അല്ലെങ്കില്‍ ലംപ്‌സം നിക്ഷേപമോ; ഏത് വേണം

Best Mutual Funds Investment: ഈ രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ലംപ്‌സം നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്‌ഐപി വിപണിയിലെ അപകട സാധ്യതകള്‍ കുറയ്ക്കുന്നു. എന്നാല്‍ ശരിയായ സമയത്ത് നിക്ഷേപിച്ചാല്‍ ലംപ്‌സം ഉയര്‍ന്ന വരുമാനം നല്‍കുന്നു.

SIP vs Lump Sum Investment: 7,000 രൂപയുടെ എസ്‌ഐപിയോ അല്ലെങ്കില്‍ ലംപ്‌സം നിക്ഷേപമോ; ഏത് വേണം
പ്രതീകാത്മക ചിത്രം Image Credit source: the_burtons/Moment/Getty Images
Shiji M K
Shiji M K | Published: 29 Jul 2025 | 05:43 PM

വിവിധ രീതികളില്‍ നമുക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. തവണകളായി നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. എസ്‌ഐപിയും ലംപ്‌സം പദ്ധതികളും ആളുകള്‍ക്ക് ഏറെ താത്പര്യമുള്ള രണ്ട് നിക്ഷേപ രീതികളാണ്. എസ്‌ഐപി നിശ്ചിത കാലത്ത് നിശ്ചിത തുക തവണകളായി നിക്ഷേപിക്കുന്ന രീതിയാണെങ്കില്‍ ലംപ്‌സം എന്നാല്‍ ഒറ്റയടിക്ക് പണം നിക്ഷേപിക്കുന്നതാണ്.

ഈ രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ലംപ്‌സം നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്‌ഐപി വിപണിയിലെ അപകട സാധ്യതകള്‍ കുറയ്ക്കുന്നു. എന്നാല്‍ ശരിയായ സമയത്ത് നിക്ഷേപിച്ചാല്‍ ലംപ്‌സം ഉയര്‍ന്ന വരുമാനം നല്‍കുന്നു. 30 വര്‍ഷത്തിനുള്ളില്‍ ഇവയിലേത് രീതിയാണ് കൂടുതല്‍ റിട്ടേണ്‍ നല്‍കുന്നതെന്ന് പരിശോധിക്കാം.

എസ്‌ഐപി

മ്യച്വല്‍ ഫണ്ടില്‍ നിശ്ചിത കാലയളവില്‍ സ്ഥിരമായി തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ഇത് പ്രതിദിനം, ആഴ്ചയില്‍, പ്രതിമാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെയുള്ള കാലയളവുകളില്‍ നിക്ഷേപം നടത്താന്‍ നിങ്ങളെ അനുവദിക്കുന്നു.

പ്രതിമാസം 7,000 രൂപ എസ്‌ഐപിയില്‍ ഏകദേശം 12 ശതമാനം വാര്‍ഷിക വരുമാനം കണക്കാക്കി 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ എത്ര രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കാം.

10 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ച തുക 8,40,000 രൂപയും മൂലധന നേട്ടം 7,28,251 രൂപയുമായാല്‍ വിരമിക്കല്‍ കോര്‍പ്പസ് 15,68,251 രൂപയാകും.

20 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ചത് 16,80,000 രൂപ. മൂലധന നേട്ടം 47,59,001 രൂപ. കണക്കാക്കിയ വിരമിക്കല്‍ കോര്‍പ്പസ് 64,39,001 രൂപ.

30 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ച തുക 25,20,000 രൂപയും മൂലധന നേട്ടം 1,90,46,812 രൂപയുമാണ്. അതിനാല്‍ വിരമിക്കല്‍ കോര്‍പ്പസ് 2,15,66,812 രൂപയായിരിക്കും.

Also Read: SIP: എസ്‌ഐപി ലാഭം മാത്രമേ നല്‍കൂ എന്ന തോന്നലുണ്ടോ? എന്നാല്‍ അത് മാറ്റിക്കോളൂ

ലംപ്‌സം നിക്ഷേപം

ആകെ നിക്ഷേപം 7 ലക്ഷം രൂപ. വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുന്നത് 12 ശതമാനം.

10 വര്‍ഷത്തിനുള്ളില്‍ മൂലധന നേട്ടം 14,74,094 രൂപ. കണക്കാക്കിയ കോര്‍പ്പസ് 21,74,094 രൂപ. 20 വര്‍ഷത്തിനുള്ളില്‍ മൂലധന നേട്ടം 60,52,405 രൂപ. കോര്‍പ്പസ് 67,52,405 രൂപയുമായിരിക്കും. 30 വര്‍ഷത്തിനുള്ളില്‍ മൂലധന നേട്ടം 2,02,71,945 രൂപയും കോര്‍പ്പസ് 2,09,71,945 രൂപയുമാകും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

 

Follow Us