Coconut Oil Price Hike: 500നടുത്ത് വെളിച്ചെണ്ണ, 150 രൂപയ്ക്ക് പാംഓയിലും സൂര്യകാന്തി എണ്ണയും; പകരക്കാരുടെ വില ഇങ്ങനെ…

Oils cheaper than Coconut Oil: ഒരു കാലത്ത് മലയാളികളുടെ അടുക്കളയിൽ രാജാവായിരുന്ന വെളിച്ചെണ്ണ, വില വർധിച്ചതോടെ പടിക്ക് പുറത്താവുകയാണ്. വെളിച്ചെണ്ണയുടെ താങ്ങാനാവാത്ത വില വർധനവ് ബദൽ മാർ​ഗങ്ങളെ ആശ്രയിക്കാൻ മലയാളികളെ നി‍ർബന്ധിതരാക്കി.

Coconut Oil Price Hike: 500നടുത്ത് വെളിച്ചെണ്ണ, 150 രൂപയ്ക്ക് പാംഓയിലും സൂര്യകാന്തി എണ്ണയും; പകരക്കാരുടെ വില ഇങ്ങനെ...

Coconut Oil

Updated On: 

16 Jul 2025 13:23 PM

വെളിച്ചെണ്ണ വില പിടിതരാതെ കുതിച്ചുയരുകയാണ്. 180 രൂപയിൽ വിപണികളിൽ ലഭ്യമായിരുന്ന വെളിച്ചെണ്ണ വെറും ഒരു വർഷത്തിനിടയ്ക്ക് 500 രൂപയോടടുത്തായി. നിലവിൽ ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450, 480 രൂപ നിലയ്ക്കാണ് വില. ഓണമാകുമ്പോൾ 600 കടക്കുമെന്നാണ് പ്രവചനങ്ങൾ.

തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില നിയന്ത്രിക്കാൻ കേരഫെഡിനോട് സർക്കാർ നിർദ്ദേശം തേടിയിരിക്കുകയാണ്. കൂടാതെ കേരളത്തിന് പുറത്തുള്ള വെളിച്ചെണ്ണ വിതരണക്കാർക്കും ടെൻഡറിൽ പങ്കെടുക്കാൻ സപ്ലൈക്കോ അവസരം നൽകാൻ ഒരുങ്ങുകയാണ്.

ഒരു കാലത്ത് മലയാളികളുടെ അടുക്കളയിൽ രാജാവായിരുന്ന വെളിച്ചെണ്ണ, വില വർധിച്ചതോടെ പടിക്ക് പുറത്താവുകയാണ്. വെളിച്ചെണ്ണയുടെ താങ്ങാനാവാത്ത വില വർധനവ് ബദൽ മാർ​ഗങ്ങളെ ആശ്രയിക്കാൻ മലയാളികളെ നി‍ർബന്ധിതരാക്കി. പാം ഓയിൽ, സൺഫ്ലെവർ ഓയിൽ തുടങ്ങിയവ മാർക്കറ്റിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നുണ്ട്.

ALSO READ: പിടിതരാതെ വെളിച്ചെണ്ണ വില, പിടിച്ചുനിർത്താൻ സപ്ലൈകോയും; വില 600ലേക്കോ?

വെളിച്ചെണ്ണ വില വർധിച്ചതോടെ അടുക്കളയിൽ മുൻഗണന പാംഓയിലിനാണ്. നിലവിൽ 124 രൂപയോടടുത്താണ് ഒരു ലിറ്റർ പാംഓയിലിന്റെ വില. വെളിച്ചെണ്ണ പോൽ ഗുണകരമായ മറ്റൊരു എണ്ണയാണ് സൺഫ്ലെവർ ഓയിൽ. ധാരാളം പോഷക ഗുണങ്ങളുള്ള ഇവ വിപണിയിൽ 150 – 200 രൂപയ്ക്ക് ലഭ്യമാണ്. വെളിച്ചെണ്ണയുടെ മറ്റൊരു ബദൽ മാർഗമാണ് കടുകെണ്ണ. നമുക്ക് വെളിച്ചെണ്ണ പോലെ വടക്കേ ഇന്ത്യക്കാർക്ക് കടുകെണ്ണ പ്രിയപ്പെട്ടത്. ഇന്ന് മാർക്കറ്റിൽ ഏകദേശം 190 രൂപയ്ക്ക് കടുകെണ്ണ വാങ്ങാവുന്നതാണ്.

മാർക്കറ്റിൽ റൈസ് ബ്രാൻ അല്ലെങ്കിൽ തവിടെണ്ണയ്ക്കും ഡിമാൻഡ് വർധിക്കുന്നുണ്ട്. അരിയുടെ തവിടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ എണ്ണ 160 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ നിലകടല എണ്ണ 220 രൂപയ്ക്ക് ലഭ്യമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും