AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: ഇടനിലക്കാർ കുറഞ്ഞു, തേങ്ങവില കൂടി; വെളിച്ചെണ്ണ വിലയോ?

Coconut Oil Price in Kerala: ഇടനിലക്കാരെ പരമാവധി ഒഴിവാക്കി കച്ചവടക്കാർ നേരിട്ട് തേങ്ങ സംഭരിച്ചത് ​ഗുണകരമായെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. ഇത് ‌‌തേങ്ങ വില കൂട്ടുകയും കർഷകർക്ക് ലാഭകരമായി മാറിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Coconut Oil Price: ഇടനിലക്കാർ കുറഞ്ഞു, തേങ്ങവില കൂടി; വെളിച്ചെണ്ണ വിലയോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 05 Oct 2025 | 09:40 AM

ആലപ്പുഴ: സംസ്ഥാനത്ത് തേങ്ങ വിലയിൽ ചെറിയ ഇടിവ്. നിലവിൽ ഒരു കിലോ തേങ്ങയ്ക്ക് 65 രൂപയാണ് വില. 2024 സെപ്റ്റംബറിൽ 40-48 രൂപയായിരുന്നു തേങ്ങ വില. എന്നാൽ ഈ വർഷം സെപ്റ്റംബറിൽ മൊത്തവില 65 രൂപയും ചില്ലറ വില്പന വില 75 രൂപയുമാണ്. പൊതിച്ച തേങ്ങയുടെ വില ക്വിന്റലിന് 3,102-ൽനിന്ന് 6,484 രൂപയായി ഉയർന്നു. ഒരുകിലോ പച്ചത്തേങ്ങയ്ക്ക് 2024-ൽ 30-33 രൂപയായിരുന്നു എങ്കിൽ ഈ വർഷം 60-65 രൂപയായി.

തേങ്ങ വില ഉയർന്നത് കർഷകർക്കും നേട്ടമായി. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി കച്ചവടക്കാർ നേരിട്ട് തേങ്ങ സംഭരിച്ചത് ​ഗുണകരമായെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. ഇത് ‌‌തേങ്ങ വില കൂട്ടുകയും കർഷകർക്ക് ലാഭകരമായി മാറിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മുമ്പ് വിലക്കൂടുതലിന്റെ വലിയൊരു ഭാ​ഗവും ഇടനിലക്കാർ സ്വന്തമാക്കുകയായിരുന്നു. എന്നാൽ നേരിട്ട് തേങ്ങ ശേഖരിക്കാൻ ചെറുകിട കച്ചവടക്കാരും സംസ്കരണ യൂണിറ്റുകളും ഇറങ്ങിയത് കർഷകർക്ക് നേട്ടമുണ്ടാക്കി.

ALSO READ: വെളിച്ചെണ്ണയ്ക്ക് 147 രൂപ കുറച്ചു; ജയ അരി 33 രൂപയ്ക്ക്; സപ്ലൈകോയില്‍ വമ്പിച്ച ആദായം

തേങ്ങ വില ഉയർന്നത് വെളിച്ചെണ്ണ വിലയും കൂട്ടി. 2024-ലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കു പ്രകാരം വെളിച്ചെണ്ണയ്ക്ക് ക്വിന്റലിന് ശരാശരി 16,468 രൂപയായിരുന്നു. ഇപ്പോഴിത് 29,974 രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പത്തനംതിട്ട മാർക്കറ്റിൽ ക്വിറ്റലിന്  40000 രൂപയും ഇടുക്കി 47000 രൂപയും, കണ്ണൂർ 41500 രൂപയുമായിരുന്നു വില.

തേങ്ങ വില ഉയർന്നതോടെ തെങ്ങുപരിപാലനത്തിനുള്ള താത്പര്യവും കൂടിയിട്ടുണ്ട്. കേരള കാർഷിക സർവകലാശാല, നാളികേര വികസന ബോർഡ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, സർക്കാർ കൃഷിഫാമുകൾ എന്നിവയുടെ സഹകരണത്തോടെ അത്യുത്പാദനശേഷിയുള്ള തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നുണ്ടെന്നാണ് കൃഷി വകുപ്പ് അറിയിക്കുന്നത്.