Supplyco: വെളിച്ചെണ്ണയ്ക്ക് 147 രൂപ കുറച്ചു; ജയ അരി 33 രൂപയ്ക്ക്; സപ്ലൈകോയില്‍ വമ്പിച്ച ആദായം
Supplyco Coconut Oil Price: ഓണം കഴിഞ്ഞെങ്കിലും അരി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിലക്കുറവില്‍ വില്പന തുടരുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച സാധനങ്ങള്‍ കൂടാതെ 13 ഉത്പന്നങ്ങളാണ് വിലക്കുറവില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിക്കുന്നത്.
പ്രതീകാത്മക ചിത്രം
Image Credit source: Social Media
സപ്ലൈകോയില്‍ വന്‍ വിലക്കുറവില്‍ ഉത്പന്നങ്ങളുടെ വില്പന പുരോഗമിക്കുന്നു. മികച്ച അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്. ഓണം കഴിഞ്ഞെങ്കിലും അരി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിലക്കുറവില്‍ വില്പന തുടരുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച സാധനങ്ങള്‍ കൂടാതെ 13 ഉത്പന്നങ്ങളാണ് വിലക്കുറവില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭിക്കുന്നത്.
എന്തിനെല്ലാം വില കുറഞ്ഞു?
- ജയ അരി, കുറുവ അരി, മട്ട അരി എന്നിവയ്ക്കെല്ലാം കിലോയ്ക്ക് 33 രൂപയാണ്
- പച്ചരി കിലോയ്ക്ക് 29 രൂപ
പയറുവര്‍ഗങ്ങള്‍ക്കും മികച്ച വില തന്നെയാണ് ഇപ്പോഴുള്ളത്.
- ചെറുപയര്‍ കിലോയ്ക്ക് 85 രൂപ
- ഉഴുന്ന് കിലോയ്ക്ക് 90 രൂപ
- കടല കിലോയ്ക്ക് 65 രൂപ
- വന്‍പയര്‍ കിലോയ്ക്ക് 70 രൂപ
മറ്റിനങ്ങള്‍ക്കും വിലക്കുറവുണ്ട്.
ഇതും വായിക്കൂ

Onam Free Food Kit: സൗജന്യ ഭക്ഷ്യകിറ്റ്, വിതരണം ഈ ദിവസം മുതൽ

Supplyco Onam Offer 2025: സപ്ലൈകോയില്‍ വിലക്കുറവ് ഏതെല്ലാം സാധനങ്ങള്‍ക്ക്?

Supplyco onam fair 2025: സപ്ലൈകോ ഓണം ഫെയറുകളുടെ ഉദ്ഘാടനം ഈ മാസം അവസാനം, സംഘാടക സമിതി രൂപീകരിച്ചു

Coconut Oil Price Hike: രണ്ട് ലിറ്റർ വെളിച്ചെണ്ണ വിലകുറവിൽ, വാങ്ങേണ്ടത് ഇവിടെ നിന്ന്…
Also Read: Supplyco: ഒക്ടോബറിലും ന്യായവിലയ്ക്ക് അരിവാങ്ങാം; 25 രൂപയ്ക്ക് എട്ട് കിലോ അരി വിതരണം തുടരുന്നു
- തുവരപരിപ്പ് കിലോയ്ക്ക് 88 രൂപ (സബ്സിഡി നിരക്കില്‍)
- മുളക് ഒരു കിലോ 115 രൂപ 50 പൈസ
- പഞ്ചസാര കിലോയ്ക്ക് 34 രൂപ 65 പൈസ
- വെളിച്ചെണ്ണ അര ലിറ്റര്‍ സബ്സിഡി നിരക്കിലും അര ലിറ്റര്‍ പൊതുവിപണി നിരക്കിലുമാണ്
- ലഭിക്കുക. 1 ലിറ്ററിന് 319 രൂപ. പൊതുവിപണിയില്‍ 466 രൂപ 38 പൈസയാണ് വില.