Commodity Price: സാധാരണക്കാർക്ക് ഇരുട്ടടി, പച്ചക്കറി വില കുതിക്കുന്നു; വെളിച്ചെണ്ണയും പൊള്ളിക്കും
Vegetables Price Hike: മണ്ഡലക്കാലമായതിനാൽ പച്ചക്കറികൾക്ക് വൻ ഡിമാൻഡാണ്. ഇതാണ് വില വർദ്ധനവിന് കാരണം. ഭൂരിഭാഗം ഇനങ്ങൾക്കും 10 - 15 രൂപയോളം വില കൂടിയിട്ടുണ്ട്. തേങ്ങ വില 80 രൂപയ്ക്ക് മുകളിലായി. ഒരാഴ്ച കൊണ്ടാണ് ഇത്രയും വർദ്ധനവുണ്ടായത്.
സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. മണ്ഡലക്കാലമായതിനാൽ പച്ചക്കറികൾക്ക് വൻ ഡിമാൻഡാണ്. ഇതാണ് വില വർദ്ധനവിന് കാരണം. ഭൂരിഭാഗം ഇനങ്ങൾക്കും 10 – 15 രൂപയോളം വില കൂടിയിട്ടുണ്ട്. മിക്ക സാധനങ്ങളുടെയും വില 50 കടന്നിട്ടുണ്ട്. മുളക് , വെളുത്തുള്ളി, ഇഞ്ചി, മുരിങ്ങയ്ക്ക എന്നിവയുടെ വില നൂറ് കടന്നു. വെണ്ട, മുളക്, പടവലം, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ്, ക്യാബേജ് തുടങ്ങിയവയുടെ വിലയും വർദ്ധിച്ചിട്ടുണ്ട്.
സവാള – 36, കിഴങ്ങ് – 60, തക്കാളി – 60, മുളക് – 100, വെളുത്തുള്ളി – 160, ഇഞ്ചി – 120, മുരിങ്ങയ്ക്ക – 120, ക്യാരറ്റ് – 80, പടവലം – 80, കോവയ്ക്ക – 60, വെണ്ടയ്ക്ക – 60, ബീറ്റ്റൂട്ട് – 60, കൂർക്ക – 60, പാവയ്ക്ക – 70, പയർ – 60, വെള്ളരി – 40, ചേന – 60 എന്നിങ്ങനെയാണ് ഭൂരിഭാഗം മാർക്കറ്റുകളിലും പച്ചക്കറിയുടെ വില.
അതേസമയം, തേങ്ങ വില 80 രൂപയ്ക്ക് മുകളിലായി. ഒരാഴ്ച കൊണ്ടാണ് ഇത്രയും വർദ്ധനവുണ്ടായത്. വരും ദിവസങ്ങളിലും വില കൂടാനാണ് സാദ്ധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. ശബരിമല സീസണായതിനാൽ വരവ് തേങ്ങ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. തേങ്ങ വില ഉയരുന്നതിനനുസരിച്ച് വെളിച്ചെണ്ണ വിലയും കൂടുന്നുണ്ട്.
ALSO READ: മുട്ട കഴിക്കാൻ അൽപം പാടുപെടും; വില സർവകാല റെക്കോർഡിൽ
കോഴിമുട്ട സർവകാല റെക്കോർഡിലാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തിൽ ഇടിവുണ്ടായതുമാണ് വില ഉയരാൻ കാരണം. നിലവിൽ 7.50 രൂപയാണ് ഒരു മുട്ടയുടെ വില. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. വരും ദിവസങ്ങളിൽ വില കൂടുമെന്നാണ് സൂചന.
ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമായ നാമക്കലിൽ നവംബർ ഒന്നിന് 5.40 രൂപയായിരുന്നു മുട്ട വില. എന്നാൽ 15ന് 5.90 രൂപയായി. 17-ന് ആറ് രൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും വില 6.05 രൂപയായി ഉയർന്നു. ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് ഒരു മുട്ടയുടെ വില.