CJ Roy: സിജെ റോയ് ഹൃദയത്തോട് ചേര്‍ത്ത വാഹനം; ആ മാരുതി 800-നായി മുടക്കിയത് 10 ലക്ഷം

CJ Roy's love for cars: 1994ല്‍ വാങ്ങിയ മാരുതി 800 കാറിന് 10 ലക്ഷം രൂപ കൊടുത്ത് തിരികെ വാങ്ങിയ ഒരു ചരിത്രമുണ്ട് സിജെ റോയിക്ക്. അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ഈ കഥ. ആ കഥ ഇങ്ങനെ.

CJ Roy: സിജെ റോയ് ഹൃദയത്തോട് ചേര്‍ത്ത വാഹനം; ആ മാരുതി 800-നായി മുടക്കിയത് 10 ലക്ഷം

CJ Roy

Published: 

30 Jan 2026 | 07:17 PM

ആദ്യത്തെ വാഹനം എല്ലാവര്‍ക്കും സ്‌പെഷ്യലായിരിക്കും. അക്കാര്യത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയും വ്യത്യസ്തനായിരുന്നില്ല. ബിസിനസില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോഴും തന്റെ ആദ്യത്തെ മാരുതി 800 റോയി എന്നും ഹൃദയത്തോട് ചേര്‍ത്തിരുന്നു. 1994 ല്‍ വാങ്ങിയ ആ കാര്‍ മൂന്ന് വര്‍ഷത്തിനുശേഷം റോയി വിറ്റു. എന്നാല്‍ എന്നും റോയിയുടെ ഓര്‍കളില്‍ ആ മാരുതി കാറുണ്ടായിരുന്നു.

ഒടുവില്‍ ആ വാഹനം തിരികെ സ്വന്തമാക്കണമെന്നായി റോയിയുടെ ആഗ്രഹം. തന്റെ പഴയ കാര്‍ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് റോയി വാഗ്ദാനം ചെയ്തത്. സോഷ്യല്‍ മീഡിയയുടെ കരുത്തില്‍ റോയിക്ക് ആ വാഹനം തിരികെ ലഭിക്കുകയും ചെയ്തു.

10 ലക്ഷം മുടക്കി തന്റെ പഴയ കാര്‍ സ്വന്തമാക്കിയതിനെക്കുറിച്ച് റോയി അന്ന് ഫേസ്ബുക്കില്‍ പങ്കുവച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 2025 നവംബര്‍ 19 ന് സിജെ റോയി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ മലയാള പരിഭാഷ ഇങ്ങനെ:

Also Read: CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി

”എന്റെ ആദ്യത്തെ കാറായ ആ ചുവന്ന മാരുതി 800 കണ്ടെത്തി നൽകുന്നവർക്ക് ഞാൻ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സോഷ്യൽ മീഡിയയുടെ കരുത്തുകൊണ്ട് എന്റെ ഇൻസ്റ്റാഗ്രാം സുഹൃത്തുക്കൾ അത് കണ്ടെത്തി. ഒരു മാരുതി 800-ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായിരിക്കാം ഇത്. എന്നാല്‍, ആദ്യത്തെ വാഹനം എന്നത് എപ്പോഴും ജീവിതത്തിലെ ആദ്യത്തെ വലിയ നേട്ടമാണല്ലോ.

1994-ൽ, എനിക്ക് 25 വയസ്സുള്ളപ്പോൾ എന്റെ സ്വന്തം സമ്പാദ്യം കൊണ്ട് ഞാൻ വാങ്ങിയതാണ് ഈ മാരുതി 800. 31 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ റോഡുകളിലെ ഏറ്റവും മികച്ച കാറുകളിൽ ഒന്നായിരുന്നു മാരുതി 800. അന്ന് 1.10 ലക്ഷം രൂപയ്ക്കാണ് ഞാനിത് വാങ്ങിയത്. അന്ന് ഈ തുകയ്ക്ക് സര്‍ജാപൂരില്‍ രണ്ട് ഏക്കര്‍ സ്ഥലം കിട്ടുമായിരുന്നു. ഇന്ന് സർജാപൂരിലെ 2 ഏക്കർ സ്ഥലത്തിന് 20 കോടിയിലധികം വിലവരും.

ഈ കഥയിലെ ഗുണപാഠം ഇതാണ്: കാർ വാങ്ങിക്കോളൂ, പക്ഷേ ഒപ്പം കുറച്ച്‌ ഭൂമി കൂടി വാങ്ങുക. കാരണം ഭൂമി എന്നത് വിലമതിക്കാനാകാത്ത സ്വത്തായി മാറും.

1997 ൽ ഈ മാരുതി 800 കാർ വിറ്റു. ആ സമയത്ത്‌ ഇന്ത്യൻ റോഡുകളിലെ ഏറ്റവും വിലയേറിയതും മികച്ചതുമായ മാരുതി എസ്റ്റീം വാങ്ങുകയും ചെയ്തു. ഞാൻ എപ്പോഴും ഒരു കാർ പ്രേമിയാണ്”.

ഫേസ്ബുക്ക് പോസ്റ്റ്‌

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ