Cooperative Banks Gold Loan: സ്വര്‍ണത്തിന്മേല്‍ 50 ലക്ഷം രൂപ വരെ ലോണ്‍; വായ്പാ പരിധി ഉയര്‍ത്തി സഹകരണ ബാങ്കുകള്‍
Cooperative Bank Loan Limit: ഇവയ്‌ക്കെല്ലാം പുറമെ സ്വയം തൊഴിലിന് വായ്പയായി 15 ലക്ഷം, വ്യവസായത്തിന് 50 ലക്ഷം, വിദ്യാഭ്യാസ ആവശ്യത്തിന് 30 ലക്ഷം, വിവാഹത്തിന് 10 ലക്ഷം എന്നിങ്ങനെയും വായ്പ ലഭിക്കുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും വായ്പാ പരിധി ഉയര്‍ത്തി. ഇനി മുതല്‍ 1 കോടി രൂപ വരെയാണ് ഇവിടങ്ങളില്‍ നിന്ന് വായ്പയായി ലഭിക്കുക. നേരത്തെ 75 ലക്ഷം രൂപയായിരുന്നു ഇത്. 100 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള ബാങ്കുകള്‍ വഴി 1 കോടി രൂപയും അതില്‍ താഴെ നിക്ഷേപമുള്ള ബാങ്കുകള്‍ വഴി 75 ലക്ഷം വരെയും വായ്പയായി ലഭിക്കും.
സ്വര്‍ണ വായ്പകള്‍ക്കാണ് കോളടിച്ചിരിക്കുന്നത്. ഇനി മുതല്‍ 50 ലക്ഷം രൂപ വരെ സ്വര്‍ണ വായ്പ ലഭിക്കുന്നതാണ്. സ്വര്‍ണത്തിന് വില കൂടുന്ന സാഹചര്യത്തില്‍, പണയം വെക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. വായ്പാ പരിധി ഉയര്‍ത്തിയത് ലോണ്‍ എടുക്കുന്നവര്‍ക്ക് ഗുണകരമാകും.
പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് അംഗങ്ങളുടെ പരസ്പര ജാമ്യത്തില്‍ മേല്‍ 50,000 രൂപ വരെയും വായ്പ നല്‍കാനാകും. കൂടാതെ, വസ്തുവോ, ശമ്പള സര്‍ട്ടിഫിക്കറ്റോ ജാമ്യമായി വെച്ചുള്ള കാര്‍ഷികേതര വായ്പകളുടെ പരിധി 10 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.




ഇവയ്‌ക്കെല്ലാം പുറമെ സ്വയം തൊഴിലിന് വായ്പയായി 15 ലക്ഷം, വ്യവസായത്തിന് 50 ലക്ഷം, വിദ്യാഭ്യാസ ആവശ്യത്തിന് 30 ലക്ഷം, വിവാഹത്തിന് 10 ലക്ഷം എന്നിങ്ങനെയും വായ്പ ലഭിക്കുന്നതാണ്.
Also Read: Gold Loan: സ്വർണ വായ്പ എടുക്കുന്നുണ്ടോ? പലിശ നിരക്ക് കുറവ് ഈ ബാങ്കുകളിൽ….
കൂടാതെ, ചികിത്സ അല്ലെങ്കില്‍ മരണാന്തര കാര്യങ്ങള്‍ക്ക് രണ്ട് ലക്ഷം, വിദേശത്തേക്ക് പോകാന്‍ 10 ലക്ഷം, വാഹനം വാങ്ങിക്കുന്നതിന് 30 ലക്ഷം, ഭൂമി വാങ്ങിക്കാന്‍ 10 ലക്ഷം, മുറ്റത്തെ മുല്ല ലഘുവായ്പയായി 25 ലക്ഷം എന്നിങ്ങനെയായിരിക്കും പുതിയ വായ്പാ പരിധി.