Gold Investment: പൊട്ടിയ സ്വര്‍ണം തരും കോടികള്‍; വില്‍ക്കേണ്ട, വെറുതെ വീട്ടില്‍ വെച്ചിട്ടെന്ത് കാര്യം?
Gold Monetisation Scheme Benefits: വാങ്ങിക്കുന്ന ആഭരണങ്ങള്‍ വര്‍ഷങ്ങളോളം അലമാരയില്‍ സൂക്ഷിക്കേണ്ടി വരുന്നതും അല്‍പം കഷ്ടമാണ്. നിങ്ങളുടെ കൈവശമിരിക്കുന്ന ആഭരണങ്ങള്‍ വഴിയും പണം സമ്പാദിക്കാമെന്ന കാര്യം അറിയാമോ?
സ്വര്‍ണം എന്നത് എക്കാലത്തും ഏറ്റവും മികച്ച നിക്ഷേപമാണ്. ഒരു ഗ്രാം സ്വര്‍ണം വാങ്ങിയാലും അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഉയര്‍ന്ന നേട്ടം സമ്മാനിക്കും. സ്വര്‍ണാഭരണങ്ങളോടാണ് ആളുകള്‍ക്ക് കൂടുതല്‍ പ്രിയം. എന്നാല്‍ വാങ്ങിക്കുന്ന ആഭരണങ്ങള്‍ വര്‍ഷങ്ങളോളം അലമാരയില്‍ സൂക്ഷിക്കേണ്ടി വരുന്നതും അല്‍പം കഷ്ടമാണ്. നിങ്ങളുടെ കൈവശമിരിക്കുന്ന ആഭരണങ്ങള്‍ വഴിയും പണം സമ്പാദിക്കാമെന്ന കാര്യം അറിയാമോ?
അറിയില്ലെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം, സ്വര്‍ണ ധനസമ്പാദന പദ്ധതിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ പദ്ധതി മുഖേന നിങ്ങളുടെ കൈവശമിരിക്കുന്ന ആഭരണങ്ങള്‍ വഴിയും പണം വന്നുചേരും. പൊട്ടിയതോ, തിളക്കം നഷ്ടപ്പെട്ടതോ ആയ ആഭരണങ്ങള്‍ എല്ലാ ഇന്ത്യന്‍ വീടുകളിലും ഉണ്ടാകും, എന്നാല്‍ ഇവയില്‍ നിന്നും വരുമാനം കണ്ടെത്താമെന്ന കാര്യത്തില്‍ പലര്‍ക്കും ധാരണയില്ല. എന്താണ് പദ്ധതിയെന്നും എങ്ങനെയാണ് അതിന്റെ പ്രവര്‍ത്തനമെന്നും വിശദമായി നോക്കാം.
സ്വര്‍ണ ധനസമ്പാദന പദ്ധതി
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഒരു പദ്ധതിയാണ് സ്വര്‍ണ ധനസമ്പാദന പദ്ധതി. ആളുകളുടെ കൈവശമിരിക്കുന്ന സ്വര്‍ണം ബാങ്കുകളിലേക്ക് എത്തിച്ചത്, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആഭരണങ്ങള്‍, നാണയങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലുള്ള സ്വര്‍ണം ബാങ്കുകള്‍ സ്വീകരിക്കുന്നു.




സാധാരണ നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന പലിശയും ഈ പദ്ധതിയ്ക്ക് ലഭിക്കുന്നതാണ്. 2.50 ശതമാനം വരെയാണ് വിവിധ ബാങ്കുകള്‍ വ്യത്യസ്ത കാലയളവുകളില്‍ നല്‍കുന്ന പലിശ. നിങ്ങള്‍ എത്ര വര്‍ഷത്തേക്കാണോ നിക്ഷേപിക്കുന്നത്, അത്രയും വര്‍ഷം നിങ്ങള്‍ക്ക് പലിശ ലഭിക്കും.
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കൂടുമ്പോള്‍, നിങ്ങള്‍ നിക്ഷേപിച്ച സ്വര്‍ണത്തിന്റെയും മൂല്യം വര്‍ധിക്കും, അതുവഴി കൂടുതല്‍ ലാഭം നേടാനും സാധിക്കുന്നു. 1 വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയാണ് പദ്ധതിയുടെ കാലാവധി. 10 ഗ്രാമിലാണ് നിക്ഷേപം ആരംഭിക്കുന്നത്. എന്നാല്‍ നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
നിങ്ങള്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് ബാങ്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണമോ അല്ലെങ്കില്‍ പലിശയും സ്വര്‍ണത്തിന്റെ പണവും തിരികെ വാങ്ങിക്കാവുന്നതാണ്.