Cooperative Bank Loan Limit: വിവാഹത്തിന് 10 ലക്ഷം, വീടുവെക്കാന്‍ 50 ലക്ഷം; സഹകരണ ബാങ്കുകളുടെ പുത്തന്‍ വായ്പ പരിധി ഇങ്ങനെ
Cooperative Bank Loan Updates: വിവിധ തരത്തിലുള്ള ലോണുകള്‍ ലഭ്യമാണ്. ഓരോരുത്തരുടെയും ആവശ്യങ്ങളും വേണ്ട തുകയും അനുസരിച്ച് വേണം ലോണുകള്‍ തിരഞ്ഞെടുക്കാന്‍. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഓരോ വായ്പകള്‍ക്കും വ്യത്യസ്ത പലിശയാണ് ഈടാക്കുന്നത്.
ഓരോ മനുഷ്യന്റെയും ജീവിതത്തിലേക്ക് അവിചാരിതമായാണ് വലിയ തുകകളുടെ സാമ്പത്തികാവശ്യങ്ങള്‍ വിരുന്നെത്തുന്നത്. ആശുപത്രിവാസം, വീടുവെക്കല്‍, വിവാഹം തുടങ്ങി ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നത് സാധാരണക്കാരെ സംബന്ധിച്ച് അല്‍പം പ്രയാസമേറിയ കാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഭൂരിഭാഗം പേരും ലോണുകളെ ആശ്രയിക്കുന്നു.
വിവിധ തരത്തിലുള്ള ലോണുകള്‍ ലഭ്യമാണ്. ഓരോരുത്തരുടെയും ആവശ്യങ്ങളും വേണ്ട തുകയും അനുസരിച്ച് വേണം ലോണുകള്‍ തിരഞ്ഞെടുക്കാന്‍. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഓരോ വായ്പകള്‍ക്കും വ്യത്യസ്ത പലിശയാണ് ഈടാക്കുന്നത്. ലോണുകളെടുക്കുമ്പോള്‍ പലിശ കുറഞ്ഞ ബാങ്കുകളെ സമീപിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. എന്നാല്‍ പലിശ മാത്രം നോക്കിയിട്ട് കാര്യമില്ല, നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള പണം കൂടി ലഭിക്കേണ്ടേ?
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ തങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയിരിക്കുകയാണ്. വായ്പകളെടുക്കാന്‍ പോകുന്നവര്‍ക്ക് ഗുണം ചെയ്യുന്ന മാറ്റമാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായത്. സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും വായ്പാ പരിധി 1 കോടി രൂപയാക്കി ഉയര്‍ത്തി. എന്നാല്‍, 100 കോടിയ്ക്ക് മുകളില്‍ നിക്ഷേപമുള്ള ബാങ്കുകളില്‍ മാത്രമേ 1 കോടി വായ്പ ലഭിക്കൂ. അതിന് താഴെ നിക്ഷേപമുള്ള ബാങ്കുകളില്‍ നിന്ന് 75 ലക്ഷം രൂപ വരെയായിരിക്കും വായ്പ ലഭിക്കുന്നത്.




വ്യത്യസ്ത വായ്പകളുടെ പരിധിയും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും വിധമാണ് പുതിയ മാറ്റം. പുതുക്കിയ വായ്പാ പരിധി വിശദമായി തന്നെ പരിശോധിക്കാം.
പുതുക്കിയ വായ്പാ പരിധികള്‍
- സ്വയം തൊഴില്‍- 15 ലക്ഷം
- വ്യവസായം- 50 ലക്ഷം
- സ്വര്‍ണപ്പണയം- 50 ലക്ഷം
- വിദ്യാഭ്യാസം- 30 ലക്ഷം
- വിവാഹം- 10 ലക്ഷം
- വീട് നിര്‍മ്മാണം- 50 ലക്ഷം
- ചികിത്സ അല്ലെങ്കില്‍ മരണാനന്തര ചടങ്ങുകള്‍- 2 ലക്ഷം
- വിദേശ ജോലി- 10 ലക്ഷം
- വാഹനം വാങ്ങിക്കല്‍- 30 ലക്ഷം
- ഹെവി വാഹനങ്ങള്‍ക്കായി- 50 ലക്ഷം
- മുറ്റത്തെ മുല്ല ലഘുവായ്പ- 25 ലക്ഷം
- വീടിന് ഭൂമി വാങ്ങിക്കാന്‍- 10 ലക്ഷം
എന്നിങ്ങനെയാണ് ഇനി മുതല്‍ സഹകരണ ബാങ്കുകള്‍, സംഘങ്ങള്‍ എന്നിവ വഴി ലഭിക്കുന്ന ലോണിന്റെ പരിധി.