AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold-Silver Rate: ശത്രുക്കള്‍ ബന്ധുക്കളായി, സ്വര്‍ണം-വെള്ളി വിലകള്‍ കുത്തനെ ഇടിയും; സന്തോഷിക്കാന്‍ വകയുണ്ടാകുമോ?

Effects of the US–China Relationship on Gold Prices: ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉലെടുക്കുമ്പോള്‍ സുരക്ഷിത ലോഹങ്ങളായ സ്വര്‍ണവും വെള്ളിയും സര്‍വ്വകാല റെക്കോഡിലേക്കാണ് നടന്നുകയറുന്നത്. എന്നാല്‍ മധ്യേഷ്യയില്‍ ഉള്‍പ്പടെ നടക്കുന്ന യുദ്ധങ്ങളുടെ പരിസമാപ്തി ഇരുലോഹങ്ങള്‍ക്കും കടിഞ്ഞാണിട്ടു.

Gold-Silver Rate: ശത്രുക്കള്‍ ബന്ധുക്കളായി, സ്വര്‍ണം-വെള്ളി വിലകള്‍ കുത്തനെ ഇടിയും; സന്തോഷിക്കാന്‍ വകയുണ്ടാകുമോ?
പ്രതീകാത്മക ചിത്രം Image Credit source: Hans-Peter MertenThe Image Bank/Getty Images
shiji-mk
Shiji M K | Published: 30 Oct 2025 15:10 PM

ഏറെനാളത്തെ വ്യാപാര സംഘര്‍ഷങ്ങള്‍ക്ക് ശേഷം യുഎസും ചൈനയും കൈകൊടുത്തിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തെ അറിയിച്ചു. ഇരുവരും തമ്മിലുള്ള വ്യാപാരം പുനരാരംഭിക്കാന്‍ പോകുകയാണ്. അപൂര്‍വ ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചതിന് പിന്നാലെ യുഎസ് ചൈനയ്ക്ക് മേല്‍ ചുമത്തിയ അധിക തീരുവയിലും തീരുമാനമായി. 10 ശതമാനം ഇളവാണ് ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉലെടുക്കുമ്പോള്‍ സുരക്ഷിത ലോഹങ്ങളായ സ്വര്‍ണവും വെള്ളിയും സര്‍വ്വകാല റെക്കോഡിലേക്കാണ് നടന്നുകയറുന്നത്. എന്നാല്‍ മധ്യേഷ്യയില്‍ ഉള്‍പ്പടെ നടക്കുന്ന യുദ്ധങ്ങളുടെ പരിസമാപ്തി ഇരുലോഹങ്ങള്‍ക്കും കടിഞ്ഞാണിട്ടു. എന്നാല്‍ പിന്നീട് ചൈന-യുഎസ് ബന്ധത്തിലെ അനിശ്ചിതത്വം, ഹമാസ്-ഇസ്രായേല്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് തുടങ്ങിയ വിഷയങ്ങള്‍ ഇരുലോഹങ്ങള്‍ക്കും കരുത്തേകി. എന്നാല്‍ നിലവില്‍ ചൈനയും യുഎസും വീണ്ടും സൗഹൃദത്തിലാകുന്നത് വെള്ളിയ്ക്കും സ്വര്‍ണത്തിനും ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍.

സ്വര്‍ണം വെള്ളി

  • ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യതടസങ്ങള്‍ അകലുന്നത് വിപണിയില്‍ ജിയോപൊളിറ്റിക്കല്‍ റിസ്‌ക് കുറയ്ക്കും. ഇത് സ്വര്‍ണത്തെയും വെള്ളിയെയും സുരക്ഷിത ലോഹങ്ങളായി പരിഗണിക്കുന്നതില്‍ ഇടിവിന് കാരണമാകും.
  • ഇതോടെ ആളുകള്‍ സ്വര്‍ണത്തിന് പകരം ഓഹരികളില്‍ നിക്ഷേപിക്കാന്‍ തുടങ്ങും. ഇത് വിലയിടിവിന് വഴിവെക്കും.
  • അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള പോസിറ്റീവ് കാഴ്ചപ്പാട് ഡോളര്‍ ശക്തിപ്പെടുത്തിയാല്‍ വിദേശ നിക്ഷേപകര്‍ക്ക് സ്വര്‍ണം വില കുറഞ്ഞ ലോഹമായി മാറിയേക്കാം.

Also Read: Gold: സ്വർണം കീഴടങ്ങി, വെള്ളിയും ഇടിവിൽ; നേട്ടം മുഴുവൻ ഇക്കൂട്ടർക്ക്

അടുത്തയാഴ്ച എന്ത് സംഭവിക്കും?

സ്വര്‍ണം-വെള്ളി വിലകള്‍ ചെറിയ രീതിയിലെങ്കിലും കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ സ്വര്‍ണത്തില്‍ സംഭവിക്കുന്ന മാറ്റം പരിമിതമായിരിക്കും. പലിശ, പണപ്പെരുപ്പം, കേന്ദ്രബാങ്കിന്റെ നിലപാട് എന്നിവയാണ് ഇതിന് കാരണം. ചൈനയും യുഎസും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉടലെടുത്താല്‍ വില വീണ്ടും കുതിക്കും.