AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dearness Allowance: ക്ഷാമബത്ത എന്താണ്, ജീവനക്കാരെ ബാധിക്കുന്നത് എങ്ങനെ? ഇനി സംശയം വേണ്ട..

Dearness Allowance: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കി ക്ഷാമബത്ത നല്‍കുന്നു. ഓരോ ആറുമാസം കൂടുമ്പോഴും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാകും.

Dearness Allowance: ക്ഷാമബത്ത എന്താണ്, ജീവനക്കാരെ ബാധിക്കുന്നത് എങ്ങനെ? ഇനി സംശയം വേണ്ട..
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 16 Aug 2025 18:45 PM

ക്ഷാമബത്തയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പലപ്പോഴും നാം കേൾക്കാറുണ്ട്. എന്നാൽ ക്ഷാമബത്ത എന്നാൽ എന്താണ്? സർക്കാർ ജീവനക്കാരുമായി ഇവ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തവർ ഇപ്പോഴും ഉണ്ട്. ആ സംശയങ്ങൾ പരിഹരിച്ചാലോ….

എന്താണ് ക്ഷാമബത്ത?

ജീവിതച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പണപ്പെരുപ്പത്തിന്റെ ആഘാതം പരിഹരിക്കുന്നതിനും വില വര്‍ദ്ധനവിനെ നേരിടാന്‍ സഹായിക്കുന്നതിനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കി ക്ഷാമബത്ത നല്‍കുന്നു. ഓരോ ആറുമാസം കൂടുമ്പോഴും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാകും.

ജനുവരി മുതൽ ജൂണ്‍ വരെയുള്ള കാലയളവിലെ വര്‍ദ്ധനവ് ജനുവരി ഒന്നിനും, ജൂണ്‍ മുതൽ ഡിസംബര്‍ വരെയുള്ള കാലയളവിലേക്കുള്ള വര്‍ദ്ധനവ് ജൂലൈ ഒന്നിനുമാണ് പ്രാബല്യത്തില്‍ വരുന്നത്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ) അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക 

ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ഒരു മാനദണ്ഡമാണ് അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക. ധനകാര്യ മന്ത്രാലയത്തിന്റെ ലേബർ ബ്യൂറോയാണ് ഇത് നിയന്ത്രിക്കുന്നത്. ഈ സൂചിക പ്രകാരമാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പ്രതിമാസ ക്ഷാമബത്ത റീഡിംഗുകൾ നൽകുന്നത്.

ക്ഷാമബത്തയുടെ പ്രാധാന്യം

പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളം ക്ഷാമബത്ത വര്‍ദ്ധിക്കുമ്പോഴെല്ലാം, പ്രതിമാസ പെന്‍ഷനുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ലഭിക്കുന്നുണ്ട്. നിലവില്‍ സേവനമുനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ദ്ധനവ് പ്രതിമാസ ശമ്പളം വര്‍ദ്ധിക്കുന്നതിനും സഹായകമാവുന്നു.